Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightപൊടി അലർജിയെ...

പൊടി അലർജിയെ ജലദോഷമായി അവഗണിക്കരുത്​

text_fields
bookmark_border
Dust-Allergy
cancel

തണുപ്പിൽനിന്ന്​ ചൂടിലേക്കും ചൂടിൽനിന്ന്​ തണുപ്പിലേക്കും അന്തരീക്ഷം മാറുന്ന സമയം അലർജിക്കാരെ സംബന്ധിച്ച്​ ക്ലേശകരമാണ്​. ചൂട്​ കാലത്ത്​ പൊടിപടലം കൂടുതൽ ഉയരുന്നതിനാൽ തണുപ്പ്​ കാലത്തെ അപേക്ഷിച്ച്​ അലർജിക്കുള്ള സാധ്യത കൂടുതലാണ്​. പൊടിപടലങ്ങളും പൂ​െമ്പാടികളുമാണ്​ വേനലിൽ അലർജിക്ക്​ കാരണമാകുന്ന പ്രധാന വസ്​തുക്കൾ. ഇറാഖിൽനിന്നുള്ള ശമാൽ കാറ്റാണ്​ പൊടിയും പൂ​െമ്പാടിയും ഉൾപ്പെടെ വായുമലിനീകരണത്തിന്​ കാരണമാകുന്ന പദാർഥങ്ങൾ പ്രധാനമായും യു.എ.ഇയിലെത്തിക്കുന്നത്​. മഴക്കാലത്ത്​ ഇറാനിൽനിന്നും ശൂന്യ ചത്വരത്തിൽനിന്നുമുള്ള കാറ്റും മലിനീകരണത്തിന്​ കാരണമാകുന്നുണ്ട്​. 

Asthma

പൊടി അലർജിയുടെ ലക്ഷണങ്ങൾ
മൂക്കടപ്പ്​, മൂക്കൊലിപ്പ്​, മൂക്കളയുടെ അമിത ഉൽപാദനം, തുമ്മൽ, തൊണ്ടയിലെ കരകരപ്പ്​, ചെവിയിലെ ഇക്കിളി, ശ്രദ്ധക്കുറവ്​, ക്ഷീണം, ഉറക്കത്തിലെ ക്രമരാഹിത്യം തുടങ്ങിയവയൊക്കെ അലർജിയുടെ ലക്ഷണങ്ങളാണ്​. ഇവയിൽ പ്രത്യക്ഷത്തിലുള്ള ലക്ഷണങ്ങൾ ജല​േദാഷത്തി​നുമുള്ളതിനാൽ അലർജി അവഗണിക്കപ്പെടാനും സൈനസൈറ്റിസ്​, ആസ്​ത്​മ തുടങ്ങിയ ഗുരുതര പ്രശ്​നങ്ങളിലേക്ക്​ നയിക്കാനും സാധ്യതയുണ്ട്​. 

ജലദോഷത്തിൽനിന്ന്​ ഭിന്നമായി അലർജിയുടെ പ്രശ്​നങ്ങൾ പത്ത്​​ ദിവസത്തിൽ കൂടുതൽ നിലനിൽക്കും എന്ന്​ മനസ്സിലാക്കുക. ജലദോഷത്തി​​െൻറ ലക്ഷണങ്ങൾ ക്രമേണയാണ്​ രൂപപ്പെടുന്നതെങ്കിൽ അലർജിയുടേത്​ പെ​െട്ടന്ന്​ പ്രത്യക്ഷമാകും. അലർജി ബാധിച്ചാൽ പേശീവേദനയുണ്ടാകും. ജലദോഷത്തിന്​ ഇത്​ ഉണ്ടാകില്ല. അതിനാൽ അലർജി ബാധിച്ചതായി മനസ്സിലായാൽ വിദഗ്​ധ ഡോക്​ടറെ കണ്ട്​ ചികിത്സ തേടാൻ മടിക്കരു​ത്​. 

Pet-Allergy

രോഗപ്രതിരോധം
പ്രതിരോധ നടപടികൾ തന്നെയാണ്​ അലർജിയിൽ നിന്ന്​ രക്ഷപ്പെടാനുള്ള ഏറ്റവും മികച്ച മാർഗം. അലർജിയുള്ളവർ പൊടിയുള്ള സമയങ്ങളിൽ പുറത്തിറങ്ങാതെ ശ്രദ്ധിക്കണം. അഥവാ പുറത്തിറങ്ങേണ്ടി വന്നാൽ വീട്ടിലെത്തിയ ഉടനെ കുളിക്കണം. ശരീരത്തിൽ പറ്റിപ്പിടിച്ച പൊടിപടലങ്ങൾ അലർജിക്ക്​ കാരണമാകാതിരിക്കാനാണിത്​. പുറത്ത്​ സഞ്ചരിച്ചപ്പോൾ ധരിച്ചിരുന്ന വസ്​ത്രങ്ങൾ അഴിച്ചുവെക്കാതെ ഒരിക്കലും ഉറങ്ങരുത്​. പൂ​െമ്പാടികൾ മുറിയിൽ പരന്ന്​ എളുപ്പം അലർജി ബാധിക്കുന്നത്​ ഒഴിവാക്കാൻ അലർജിയുള്ളവർ കിടപ്പുമുറിക്ക്​ സമീപം സസ്യങ്ങൾ വളർത്തരുത്​. ഒാമന മൃഗങ്ങൾ നമ്മെ കൊതിപ്പിക്കുമെങ്കിലും അലർജിക്കാരെ ഇവ ആശുപത്രിയിലെത്തിക്കുമെന്ന്​ ഒാർക്കുക. ബാക്​ടീരിയയെ തടയാൻ എയർ കണ്ടീഷനർ പതിവായി വൃത്തിയാക്കണം. താമസസ്​ഥലം വൃത്തിയായി സൂക്ഷിക്കണം. അലർജിയുള്ള കുട്ടികൾക്ക്​ കഴുകി വൃത്തിയാക്കാൻ സാധിക്കുന്ന കളിപ്പാട്ടങ്ങൾ വാങ്ങി നൽകാൻ ശ്രദ്ധിക്കുകയും അവ പതിവായി കഴുകി വൃത്തിയാക്കുകയും ചെയ്യുക. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:allergyasthmacoldmalayalam newsDust AllergyHealth News
News Summary - Dont Mistake Dust Allergy as Cold - Health News
Next Story