റെറ്റിനൽ ലേസർ മെഷീൻ സൗകര്യം ഏർപ്പെടുത്തി എറണാകുളം സർക്കാർ മെഡിക്കൽ കോളജ്
text_fieldsകൊച്ചി: റെറ്റിനൽ ലേസർ മെഷീൻ സൗകര്യം ഏർപ്പെടുത്തി എറണാകുളം സർക്കാർ മെഡിക്കൽ കോളജ്. നേത്ര രോഗ വിഭാഗത്തിൽ റെറ്റിനൽ ലേസർ മെഷീൻ കൊണ്ടുള്ള ന്യൂതന ചികിത്സ ലഭ്യമാക്കിയത്. പ്രമേഹ രോഗികളിൽ കണ്ടു വരുന്ന ഡയബറ്റിക് റെറ്റിനോപതി എന്ന രോഗത്തിനു ഫലപ്രദമായ ചികിത്സ നൽകുന്നതിനും, റെറ്റിനൽ രോഗികൾക്ക് ലേസർ ചികിത്സ നടത്തുവാനും ഈ മെഷീൻ കൊണ്ട് സാധ്യമാണ്.
25ലക്ഷം രൂപക്ക് മുകളിൽ ചെലവ് വരുന്ന ഈ മെഷീൻ ഹോസ്പിറ്റലിന്റെ തനത് ഫണ്ടിൽ നിന്നുമാണ് വാങ്ങിയിരിക്കുന്നത്. റെറ്റിനൽ ലേസർ ചികിത്സക് വളരെ ചെലവേറിയ സാഹചര്യത്തിൽ സാധാരണക്കാരായ രോഗികൾക്ക് എറണാകുളം മെഡിക്കൽ കോളജ് മിതമായ നിരക്കിലാണ് ഈ ചികിത്സ ഏർപ്പെടുത്തിയിരിക്കുന്നത്.
എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ എത്തുന്ന നേത്ര രോഗികൾക്ക് ഏറെ ആശ്വാസകരമാകുന്ന റെറ്റിനൽ ലേസർ മെഷിൻ സൗകര്യം നേത്ര രോഗ ചികിത്സ വിഭാഗത്തിലെ അനിവാര്യമായ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത് എന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

