മെട്രോമെഡ് കാർഡിയാക് സെന്‍ററിൽ ഡ്യുവൽ ചേംബർ ലീഡ്ലെസ് പേസ്മേക്കർ ചികിത്സ
text_fieldsകോഴിക്കോട് മെട്രോമെഡ് കാർഡിയാക് സെൻ്ററിൽ എഴുപതുകാരനായ രോഗിയിൽ ഡ്യുവൽ ചേംബർ ലീഡ്ലെസ് പേസ്മേക്കർ ചികിത്സ വിജയകരമായി നടത്തി.
ഇത്തരത്തിൽ ഇത് ഇന്ത്യയിൽ ആദ്യത്തേതാണെന്ന് ആശുപത്രി ചെയർമാൻ ഡോ. പി.പി. മുഹമ്മദ് മുസ്തഫ, ഇലക്ട്രോ ഫിസിയോളജിസ്റ്റ് ഡോ. അരുൺ ഗോപി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ശരീരത്തിലെ ഹൃദയമിടിപ്പ് കുറഞ്ഞാൽ സർജറിയോ മറ്റുമുറിവുകളോ ഇല്ലാതെതന്നെ അത് നിയന്ത്രണത്തിൽ കൊണ്ടുവരുന്ന ഏറ്റവും പുതിയ ചികിത്സ സംവിധാനമാണ് ലീഡ് ലെസ് ക്യാപ്സ്യൂൾ പേസ്മേക്കർ. പഴയ സംവിധാനത്തിലുള്ള പേസ്മേക്കർ നെഞ്ചിൽ മുറിവുണ്ടാക്കി അവിടെ ഘടിപ്പിക്കുകയും അതിൽനിന്ന് ഹൃദയത്തി ൻ്റെ രണ്ട് അറകളിലേക്ക് ഓരോ വയർ കടത്തിവിട്ട് അതുവഴി ഹൃദയമിടിപ്പ് നിയന്ത്രണത്തിൽ കൊണ്ടുവരുകയുമാണ് ചെയ്തിരുന്നത്.
ഹൃദയത്തിന്‍റെ രണ്ട് അറകളിലും പുതിയതരം പേസ്മേക്കർ ഘടിപ്പിച്ച് പരസ്പരം വയർലെസ് കമ്യൂണിക്കേഷൻ വഴി പ്രവർത്തിപ്പിച്ച് ഹൃദയമിടി പ്പ് സാധാരണനിലയിൽ കൊണ്ടുവരുന്നു. ഈ രീതിയിലുള്ള ട്രീറ്റ്മെന്‍റ് ആദ്യമായി കോഴിക്കോട് സ്വദേശിയായ രോഗിക്കാണ് ചെയ്തത്.
ഇവർ ആശുപത്രിയിൽ സു ഖം പ്രാപിച്ചുവരുന്നു. പുതിയതരം പേസ്മേക്കർ ഘടിപ്പിക്കുന്ന ചികിത്സ 45 മിനിറ്റ് നീണ്ടു. 12 ലക്ഷം രൂപയാണ് ചികിത്സച്ചെലവ്. താക്കോൽദ്വാര ശസ്ത്രക്രിയയാണ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

