Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightകഠിനമായ ആർത്തവവേദന...

കഠിനമായ ആർത്തവവേദന സാധാരണമാണെന്ന് കരുതരുത്; കാരണം എൻഡോമെട്രിയോസിസ് ആയിരിക്കാം

text_fields
bookmark_border
കഠിനമായ ആർത്തവവേദന സാധാരണമാണെന്ന് കരുതരുത്; കാരണം എൻഡോമെട്രിയോസിസ് ആയിരിക്കാം
cancel

ആർത്തവസമയത്തെ കഠിനമായ വേദന വെറും ഒരു ശാരീരിക അസ്വസ്ഥതയായി കണ്ട് അവഗണിക്കുന്നവരാണ് മിക്ക സ്ത്രീകളും. പൊതുവേ ആർത്തവ സംബന്ധമായ വേദന ഉണ്ടാവാറുണ്ടെങ്കിലും തുടർച്ചയായി അനുഭവ​പ്പെുന്നത് നിസ്സാരമാക്കരുതെന്നാണ് വിദഗ്ധരുടെ ഉപദേശം. കാരണം ഇത്തരം വേദനകൾ എൻഡോമെട്രിയോസിസ് എന്ന രോഗാവസ്ഥയുടെ ലക്ഷണമാകാൻ സാധ്യതയുണ്ട്.

ഗർഭാശയത്തിന്റെ ഉള്ളിലെ പാളിയായ എൻഡോമെട്രിയം പോലെ തന്നെയുള്ള കോശങ്ങൾ ഗർഭപാത്രത്തിന് പുറത്ത് വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. സാധാരണയായി അണ്ഡാശയം, അണ്ഡവാഹിനി കുഴലുകൾ (ഫലോപിയൻ ട്യൂബ്), വയറിനുള്ളിലെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഈ കോശങ്ങൾ കണ്ടുവരുന്നത്. ഇത്തരം രോഗങ്ങൾ കാരണം നിരവധി സ്ത്രീകളാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്. ഇത് കഠിനമായ വേദനക്കും പ്രത്യുൽപാദന പ്രശ്നങ്ങൾക്കും കാരണമാവാറുണ്ട്.

സാധാരണയായി 20 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഇത് കണ്ടുവരുന്നത്. അടിവയറിലെ കഠിനമായ വേദന, ക്രമരഹിതമായ ആർത്തവം, കുടൽ പ്രശ്നങ്ങൾ, ക്ഷീണം, വന്ധ്യത എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ശാരീരിക പ്രയാസത്തോടൊപ്പം ഇത് ഒരാളുടെ മാനസികാരോഗ്യത്തെയും ബാധിക്കാൻ സാധ്യതയുണ്ട്.

പ്രധാന ലക്ഷണങ്ങൾ

അസഹ്യമായ ആർത്തവ വേദന: ആർത്തവത്തിന് ദിവസങ്ങൾക്ക് മുമ്പേ തുടങ്ങുന്നതും ഓരോ ദിവസവും കാഠിന്യം കൂടുന്നതുമായ വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. പൊതുവേ മിക്ക സ്ത്രീകളും ആർത്തവ സംബന്ധമായ വേദന അനുഭവിക്കുന്നവരാണ്. എന്നാൽ തുടക്ക ദിവസത്തെ വേദന പിന്നീടുള്ള ദിവസങ്ങളിൽ കുറയും. പക്ഷേ എൻഡോമെട്രിയോസിസ് ഉള്ളവർക്ക് ആർത്തവത്തിന് മുമ്പും ശേഷവും കഠിനമായ വേദനയായിരിക്കും. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ അനുഭവപ്പെടുന്ന കഠിനമായ വേദനയും ഇതിന്റെ ലക്ഷണമാണ്.

വന്ധ്യത: കുഞ്ഞുങ്ങളുണ്ടാകാൻ പ്രയാസം നേരിടുക. എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകളിൽ 20 മുതൽ 40 ശതമാനം പേർക്കും വന്ധ്യതക്ക് സാധ്യതയുണ്ട്.

അടിവയറിലെ വേദന: മൂത്രമൊഴിക്കുമ്പോഴോ മലവിസർജ്ജന സമയത്തോ ഉള്ള വേദന. ആർത്തവ സമയങ്ങളിൽ ഇത് കഠിനമായി അനുഭവപ്പെടും.

അമിതമായ രക്തസ്രാവം: ആർത്തവസമയത്ത് കൂടുതൽ രക്തം നഷ്ടപ്പെടുന്നതും നിശ്ചിത സമയം കഴിഞ്ഞിട്ടും അമിത രക്തസ്രാവം തുടരുന്നതും എൻഡോമെട്രിയോസിസിന്റെ ലക്ഷണമാണ്.

ചികിത്സ

ലക്ഷണങ്ങൾ പരിശോധിച്ചും അൾട്രാസൗണ്ട് അല്ലെങ്കിൽ ലാപ്രോസ്കോപ്പി വഴിയും രോഗം കണ്ടെത്താം. ലക്ഷണങ്ങൾ കണ്ടെത്തിയാൽ എത്രയും പെട്ടെന്ന് ​ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധനകൾ നടത്തുകയാണ് വേണ്ടത്. കൃത്യസമയത്തുള്ള പരിശോധനയും ചികിത്സയും വഴി എൻഡോമെട്രിയോസിസ് മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും വന്ധ്യതയും ഒഴിവാക്കാൻ സാധിക്കും.

എൻഡോമെട്രിയോസിസ് തടയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഭക്ഷണങ്ങളാണ്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുള്ള ഭക്ഷണങ്ങളും ഒഴിവാക്കി അവശ്യ പോഷകങ്ങളും നാരുകളും അടങ്ങിയ ഭക്ഷണം ധാരാളമായി ഉൾപ്പെടുത്തുക.

ഭക്ഷണത്തോടൊപ്പം വേദന കുറക്കാനുള്ള മരുന്നുകൾ, ഹോർമോൺ ചികിത്സകൾ, ശസ്ത്രക്രിയ എന്നിവയിലൂടെയും എൻഡോമെട്രിയോസിസ് നിയന്ത്രിക്കാൻ സാധിക്കും. അതുകൊണ്ട് കഠിനമായ ആർത്തവവേദന സാധാരണമാണെന്ന് കരുതി അവഗണിക്കരുത്. ഇത് ഗുരുതര ആരോഗ്യപ്രശ്നത്തിന് കാരണമാവുന്നതിന് മുന്നേ കൃത്യമായ പരിശോധനകൾ നട​ത്തണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:infertilitywomen healthMenstruationHealth News
News Summary - Don't assume that severe menstrual cramps are normal; it could be due to endometriosis.
Next Story