Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightആലപ്പുഴ മെഡിക്കൽ...

ആലപ്പുഴ മെഡിക്കൽ കോളജ്​ പോരായ്മകളിലും പിന്നിലല്ല

text_fields
bookmark_border
ആലപ്പുഴ മെഡിക്കൽ കോളജ്​ പോരായ്മകളിലും പിന്നിലല്ല
cancel

അമ്പലപ്പുഴ: അത്യാഹിത വിഭാഗം ശരിയായാല്‍ എല്ലാം ശരിയാകുമെന്നാണ് ആശുപത്രിയെ സംബന്ധിച്ച് സാധാരണ പറയാറ്. അത്യാസന്ന നിലയിലെത്തുന്ന രോഗികള്‍ ആദ്യമെത്തുന്നത് അത്യാഹിത വിഭാഗത്തിലാണ്. ഇവിടെ നിന്നാണ് ഏത് വിഭാഗത്തില്‍ ചികിത്സ തേടണമെന്ന് തീരുമാനിക്കുന്നത്. ഇവിടെ മതിയായ ചികിത്സ നല്‍കാന്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ഇല്ലാത്തതാണ് ആലപ്പുഴ മെഡി ക്കൽ കോളജ് ആശുപത്രിക്കെതിരെ ആരോപണമുയരാൻ പ്രധാനകാരണം.

ആ​ല​പ്പു​ഴ ​മെ​ഡി​ക്ക​ൽ കോ​ള​ജ്​ സ​ർ​ജ​റി അ​ത്യാ​ഹി​ത​വി​ഭാ​ഗം

ഏറ്റവും നല്ല ചികിത്സാസംവിധാനമുള്ള സര്‍ക്കാര്‍ ആശുപത്രിയാണ് ഇതെന്ന് ആലപ്പുഴക്കാര്‍ അഭിമാനിക്കുമ്പോഴും പോരായ്മകളുടെ കാര്യത്തിലും പിന്നിലല്ല. അത്യാഹിത വിഭാഗത്തിന് മുന്നില്‍നിന്നും അകത്തേക്ക് കയറിയാല്‍ ഒരുഭാഗത്ത് മെഡിസിനും മറ്റൊരു ഭാഗത്ത് സർജറിയുമാണ് പ്രവര്‍ത്തിക്കുന്നത്.

ഒ.പി ചീട്ടുമായെത്തുന്ന രോഗികളെ സ്വീകരിക്കാന്‍ പലപ്പോഴും ഒഴിഞ്ഞ കസേരകള്‍ മാത്രമാണുള്ളത്. മണിക്കൂറുകളോളമുള്ള രോഗികളുടെ കാത്തിരിപ്പിനൊടുവില്‍ പാഞ്ഞെത്തുന്ന ഹൗസ് സർജന്മാരെയും പി.ജി വിദ്യാര്‍ഥികളെയും മാത്രമാണ് കാണാറുള്ളത്. ഡ്യൂട്ടിയിലുള്ള പ്രധാന ഡോക്ടര്‍മാരില്‍ പലരും അത്യാഹിതത്തില്‍ കാണാറില്ല. അത്യാഹിതത്തില്‍ ഡ്യൂട്ടിയിലുള്ള എം.ഒ ഉള്‍പ്പെടെ പ്രധാന ജീവനക്കാരുടെ പേരുവിവരം പ്രദര്‍ശിപ്പിക്കണമെന്ന നിർദേശമുണ്ടെങ്കിലും അത് പലപ്പോഴും പാലിക്കപ്പെടാറില്ല.

ആഴ്ചകള്‍ക്ക് മുമ്പ് ഡ്യൂട്ടിചെയ്ത വിവരങ്ങളാണ് പലപ്പോഴും ബോര്‍ഡിൽ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ചികിത്സ വൈകുമ്പോള്‍ ചിലര്‍ ഡ്യൂട്ടി എം.ഒയെ അന്വേഷിച്ചാൽ വാര്‍ഡില്‍ അടിയന്തര പരിശോധനകള്‍ക്ക് പോയെന്നുള്ള ന്യായം നിരത്തുകയാണ് പതിവ്. രാത്രികാലങ്ങളില്‍ രോഗികളുമായെത്തുന്നവരാണ് ഏറെ വലയുന്നത്.

ഡ്യൂട്ടിയില്‍ പ്രധാന ഡോക്ടർമാർ ഉണ്ടാവില്ല. പ്രത്യേകിച്ച് അപകടങ്ങളില്‍ പരിക്കേറ്റ് വരുന്നവര്‍ മണിക്കൂറുകളോളം കാത്തിരുന്നാലും മതിയായ ചികിത്സ ലഭിക്കാറില്ല. തലക്ക് ഗുരുതര പരിക്കേറ്റ് വരുന്നവരെ പലപ്പോഴും മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയക്കേണ്ട സാഹചര്യമാണുള്ളത്.

മാമോഗ്രാമും കാത്ത്​ലാബും നിലച്ചു

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മാ​മോ​ഗ്രാ​മും കാ​ത്ത്​​ലാ​ബും പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. മാ​മോ​ഗ്രാം മെ​ഷീ​ൻ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി​ട്ട് മാ​സ​ങ്ങ​ള്‍ പി​ന്നി​ടു​ന്നു. സ്ത്രീ​ക​ളു​ടെ സ്ത​നാ​ർ​ബു​ദ നി​ർ​ണ​യം ന​ട​ത്തു​ന്ന​തി​നാ​യാ​ണ് മാ​മോ​ഗ്രാ​ഫി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ബി.​പി.​എ​ൽ രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യും മ​റ്റു​ള്ള​വ​ർ​ക്ക് 750 രൂ​പ​യു​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഈ​ടാ​ക്കു​ന്ന​ത്.

എ​ന്നാ​ൽ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​തി​ന് 2500 രൂ​പ വ​രെ ഈ​ടാ​ക്കു​ന്നു​ണ്ട്. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന ബി.​പി.​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ ഉ​ൾ​പ്പെ​ടെ സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പോ​യി അ​മി​ത ഫീ​സ് ന​ൽ​കി പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. ദി​നം​പ്ര​തി നി​ര​വ​ധി രോ​ഗി​ക​ളാ​ണ് പ​രി​ശോ​ധ​ന​ക്ക്​ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്.

കാ​ത്ത്​​ലാ​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും നി​ല​ച്ചു. ആ​ഞ്ജി​യോ​ഗ്രാം ചെ​യ്യേ​ണ്ട രോ​ഗി​ക​ൾ മ​റ്റ് ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. യ​ന്ത്ര​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​മാ​ണ് ഇ​തി​ന് കാ​ര​ണം. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ എ​ട്ടു​ത​വ​ണ​യാ​ണ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​ത്.

ഇടുങ്ങിയ ഇടവഴിയില്‍ ഊഴവും കാത്ത്..

അ​ത്യാ​ഹി​ത​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ള്‍ക്ക് തു​ട​ര്‍ചി​കി​ത്സ​ക്ക്​ എ​ക്സ് റേ, ​ലാ​ബ് പ​രി​ശോ​ധ​ന, സി. ​ടി തു​ട​ങ്ങി​യ​വ വേ​ണ്ടി​വ​രും. ഇ​തി​ല്‍ എ​ക്സ് റേ ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നോ​ട് ചേ​ര്‍ന്ന മു​റി​ക​ളി​ലാ​ണ്. ഇ​വി​ടെ എ​ത്തു​ന്ന രോ​ഗി​ക​ള്‍ ഇ​ടു​ങ്ങി​യ ഇ​ട​നാ​ഴി​ക്കു​ള്ളി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ല്‍ക്ക​ണം.

ഇ​ടു​ങ്ങി​യ വ​രാ​ന്ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സ്​​റേ വി​ഭാ​ഗം

അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ല്‍ നി​ന്നും നി​രീ​ക്ഷ​ണ​വി​ഭാ​ഗ​ത്തി​ലേ​ക്കും മ​റ്റ് വാ​ര്‍ഡു​ക​ളി​ലേ​ക്കും പ​റ​ഞ്ഞ​യ​ക്കു​ന്ന രോ​ഗി​ക​ളെ ഇ​തു​വ​ഴി​യാ​ണ്​ കൊ​ണ്ടു​പോ​കു​ന്ന​ത്. എ​ക്സ്റേ എ​ടു​ക്കാ​ന്‍ ഊ​ഴ​വും കാ​ത്ത് വീ​ല്‍ച്ചെ​യ​റി​ലും സ്​​ട്രെ​ച്ച​റി​ലും ക​ഴി​യു​ന്ന രോ​ഗി​ക​ള്‍ക്കി​ട​യി​ലൂ​ടെ വേ​ണം മ​റ്റൊ​രു രോ​ഗി​യെ കൊ​ണ്ടു​പോ​കാ​ന്‍.

സി.ടി സ്​കാനിങ്ങിന് കാത്തിരുന്ന്​ മടുക്കും

അ​പ​ക​ട​ത്തി​ലും മ​റ്റ് പ​രി​ക്കേ​റ്റ​വ​ര്‍ക്കും അ​ത്യാ​സ​ന്ന​രോ​ഗി​ക​ള്‍ക്കും സി.​ടി സ്കാ​ന്‍ വേ​ണ്ടി​വ​ന്നാ​ല്‍ ദി​വ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്ക​ണം.അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​വ​രാ​ണെ​ങ്കി​ല്‍പോ​ലും ചി​കി​ത്സ​ക്കു​വേ​ണ്ടി റി​പ്പോ​ര്‍ട്ടി​നാ​യി കാ​ത്തി​രി​ക്ക​ണം. ആ​ധു​നി​ക സ്കാ​നി​ങ് സം​വി​ധാ​നം ഉ​ണ്ടെ​ങ്കി​ലും ചി​കി​ത്സ​തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​താ​ണ്​ കാ​ല​താ​മ​സ​ത്തി​ന്​ കാ​ര​ണം. പു​തി​യ സ്കാ​നി​ങ് യ​ന്ത്ര​ങ്ങ​ള്‍ കൂ​ടി സ്ഥാ​പി​ച്ചാ​ല്‍ മാ​ത്ര​മേ പ്ര​ശ്​​ന​ത്തി​ന്​ പ​രി​ഹാ​ര​മു​ണ്ടാ​കൂ. എം.​ആ​ർ.​ഐ സ്കാ​നി​ങി​ന്‍റെ കാ​ര്യ​ത്തി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല.

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കേ​ന്ദ്രീ​കൃ​ത ലാ​ബ് –മ​നു പു​ന്ന​പ്ര

കി​ട​പ്പു​രോ​ഗി​ക​ള്‍ക്കും ആ​രോ​ഗ്യ​പ​രി​ര​ക്ഷാ പ​ദ്ധ​തി​യി​ലു​ള്ള​വ​ര്‍ക്കും സ​ര്‍ക്കാ​ര്‍ സം​വി​ധാ​ന​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന എം.​ആ​ര്‍.​ഐ പ​രി​ശോ​ധ​ന​യാ​ണ്​ ന​ട​ത്തേ​ണ്ട​ത്. ഒ​രു എം.​ആ​ര്‍.​ഐ ചെ​യ്ത്​ റി​സ​ൽ​ട്ട്​ കി​ട്ടാ​ൻ 45 മ​ണി​ക്കൂ​റോ​ളം വേ​ണ്ടി​വ​രും. ഇ​ത്ത​ര​ത്തി​ല്‍ യ​ന്ത്രം തു​ട​ര്‍ച്ച​യാ​യി പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ 18 പേ​രു​ടെ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്താ​നാ​കു​ന്ന​ത്. എ​ന്നാ​ല്‍, ഇ​വി​ടെ ദി​വ​സേ​ന 30 മു​ത​ല്‍ 50 ഓ​ളം പേ​രു​ടെ എം.​ആ​ര്‍.​ഐ​ക്കു​ള്ള നി​ർ​ദേ​ശം ന​ല്‍കാ​റു​ണ്ട്. പു​തി​യ എം.​ആ​ര്‍.​ഐ യ​ന്ത്രം സ്ഥാ​പി​ച്ചാ​ൽ മാ​ത്ര​മേ ഇ​തി​ന്​ പ​രി​ഹാ​ര​മാ​കൂ.

ഫാര്‍മസിയില്‍ മരുന്നില്ല; പലപ്പോഴും വാക്കേറ്റം

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ള്‍ക്ക്​ ഡോ​ക്ട​ര്‍മാ​ര്‍ കു​റി​ച്ചു​കൊ​ടു​ക്കു​ന്ന മ​രു​ന്നു​ക​ളി​ല്‍ പ​ല​തും പു​റ​ത്തു​നി​ന്ന്​ വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്. കു​ട്ടി​ക​ള്‍ക്കും നേ​ത്ര​വി​ഭാ​ഗ​ത്തി​ലെ മ​രു​ന്നു​ക​ള്‍ പ​ല​തു​മി​ല്ല. മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട​നി​ര​യി​ല്‍നി​ന്ന് കൗ​ണ്ട​റി​ന​ടു​ത്തെ​ത്തു​മ്പോ​ഴാ​ണ്​ മ​രു​ന്ന് ല​ഭ്യ​മ​ല്ലെ​ന്ന വി​വ​രം കി​ട്ടു​ന്ന​ത്. ഇ​ത് പ​ല​പ്പോ​ഴും വാ​ക്കേ​റ്റ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു.

ഫാ​ര്‍മ​സി​യി​ല്‍ ല​ഭ്യ​മാ​കു​ന്ന മ​രു​ന്നു​വി​വ​രം ദി​വ​സ​വും ഓ​രോ​വി​ഭാ​ഗം മേ​ധാ​വി​ക​ളെ അ​റി​യി​ച്ചാ​ല്‍ ഫാ​ര്‍മ​സി​യി​ലെ വാ​ക്കേ​റ്റം ഒ​ഴി​വാ​ക്കാ​നാ​കും. ഫാ​ര്‍മ​സി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള വീ​ഴ്ച​യാ​ണി​തി​ന് കാ​ര​ണം.ആ​ശു​പ​ത്രി​യി​ല്‍ കേ​ന്ദ്രീ​യ ലാ​ബ് പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​രി​ശോ​ധ​ന​ക​ള്‍ക്ക് മ​റ്റ് ലാ​ബു​ക​ളെ വേ​ണം ആ​ശ്ര​യി​ക്കാ​ന്‍. ഹൃ​ദ് രോ​ഗി​ക​ള്‍ക്ക്​ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ പോ​ലു​മി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

മന്ത്രിയെത്തി; അതിവേഗം നടപടി

ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​വും ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഒ.​പി കൗ​ണ്ട​റും പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി.അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് അ​വി​ടു​ന്നു​ത​ന്നെ ഒ.​പി ചീ​ട്ടെ​ടു​ക്കാം. എ​ച്ച്. സ​ലാം എം.​എ​ല്‍.​എ വി​ളി​ച്ചു​കൂ​ട്ടി​യ യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം.

പ​രി​ശോ​ധ​ന​സാ​മ്പി​ൾ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് ശേ​ഖ​രി​ച്ച് ജീ​വ​ന​ക്കാ​ർ​ത​ന്നെ ലാ​ബി​ലെ​ത്തി​ക്കും.അ​ത്യാ​ഹി​ത​ത്തി​ൽ തി​ര​ക്ക് ഏ​റെ അ​നു​ഭ​വ​പ്പെ​ടു​ന്ന വൈ​കീ​ട്ട് നാ​ലു​മു​ത​ൽ രാ​ത്രി 11 വ​രെ​യു​ള്ള സ​മ​യം ഡ്യൂ​ട്ടി എം.​ഒ​മാ​ർ ഉ​ണ്ടാ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ന​ട​പ്പാ​ക്കി. രാ​ത്രി​കാ​ല​ത്ത് അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ട്ട് എ​ത്തു​ന്ന​വ​രു​ടെ ഉ​ൾ​പ്പെ​ടെ സി.​ടി സ്കാ​ൻ റി​പ്പോ​ർ​ട്ട് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ല​ഭ്യ​മാ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചു.

(തു​ട​രും)


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha Medical College
News Summary - Distress in Alappuzha Medical College too
Next Story