കോവിഡ്: രണ്ടുവർഷത്തെ കാത്തിരിപ്പ്, യുവാക്കൾക്ക് മണമറിയാനുള്ള ശേഷി തിരിച്ചുകിട്ടി
text_fieldsറിയാദ്: രണ്ടുവർഷം മുമ്പ് കോവിഡ് ബാധിച്ച് നഷ്ടമായ ഗന്ധമറിയാനുള്ള ശേഷി തിരിച്ചുപിടിച്ച് ആരോഗ്യ പ്രവർത്തകർ. മദീനയിലും കിഴക്കൻ പ്രവിശ്യയിലുമാണ് രണ്ട് യുവാക്കൾക്ക് രണ്ടുവർഷത്തിനുശേഷം മണം അറിയാനുള്ള ശേഷി തിരിച്ചുകിട്ടിയതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചത്.
ജിസാൻ ആരോഗ്യമന്ത്രാലയത്തിന് കീഴിൽ തുടർച്ചയായി നടത്തിയ ചികിത്സയിലാണ് പൂർവസ്ഥിതിയിലേക്ക് യുവാക്കൾ വന്നതെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു. നിരവധിയാളുകൾക്ക് കോവിഡ് ബാധിച്ച് വിവിധ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും അവ ക്രമേണ തിരിച്ചുകിട്ടുകയായിരുന്നു. എന്നാൽ, രണ്ട് യുവാക്കൾക്ക് മണമറിയാനുള്ള ശേഷി തിരിച്ചുകിട്ടാൻ രണ്ടുവർഷംവരെ എടുത്തത് ആരോഗ്യ പ്രവർത്തകരെ ഏറെ വലച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

