Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Covid 19
cancel

ജനുവരി അവസാനത്തോടെ പ്രതിദിനം നാലുമുതൽ എട്ടുലക്ഷം വരെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്ന്

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത് കോവിഡി​ന്‍റെ മൂന്നാംതരംഗത്തിൽ പ്രതിദിനം നാലുമുതൽ എട്ടുലക്ഷം വരെ കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്ന് പഠനം. ഇൗ മാസം അവസാനത്തോടെ കോവിഡ് വ്യാപനം രൂക്ഷമാകുമെന്നും കർശന ലോക്ഡൗൺ നടപടികൾ തരംഗത്തെ താമസിപ്പിച്ചേക്കാമെന്നും ഐ.ഐ.ടി കാൺപൂരിലെ പ്രഫസറായ മനീന്ദ്ര അഗർവാൾ പറയുന്നു.

രാജ്യത്തെ പ്രധാന നഗരങ്ങളായ ഡൽഹിയിലും മുംബൈയിലും ഒമിക്രോണിനെ തുടർന്നുള്ള കോവിഡി​ന്‍റെ തീവ്രവ്യാപനം ജനുവരി പകുതിയോടെയെത്തും. പത്തുദിവസത്തിനകം ഒമി​ക്രോൺ വ്യാപനം രൂക്ഷമാകും.

രണ്ടാം തരംഗത്തി​ൽ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ കോവിഡി​ന്‍റെ വ്യാപനം വൈകിയെത്തിയ​തുപോലെ മൂന്നാം തരംഗത്തെ കണക്കാക്കാൻ കഴിയില്ല. മാർച്ചിന് മുമ്പുതന്നെ മൂന്നാം തരംഗത്തിന് സാധ്യത കാണുന്നുവെന്നും അ​ദ്ദേഹം പറയുന്നു. ഇരു നഗരങ്ങളിലും പ്രതിദിനം 30,000 മുതൽ 50,000 വരെ കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്നും അദ്ദേഹം പറയുന്നു.

നേരത്തേ, ഐ.എച്ച്.എം.ഇ ഡയറക്ടർ ഡോ. ക്രിസ്റ്റഫർ മൂറേയും സമാന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. ജനുവരി അ​വസാനത്തോടെയും ഫെബ്രുവരി ആദ്യത്തോടെയും പ്രതിദിന ​കോവിഡ് ബാധിതരു​ടെ എണ്ണം ഏറ്റവും ഉയർന്ന നിരക്കിലെത്തുമെന്നായിരുന്നു പ്രവചനം. ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടില്ലെങ്കിൽ മാർച്ചോടെ കോവിഡ് കേസുകളുടെ എണ്ണം കുറയും. മാർച്ച് അവസാനത്തോടെ പ്രതിദിനം 10,000 മുതൽ 20,000 കേസുകളിലേക്കെത്തുമെന്നും അദ്ദേഹം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Covid cases in India likely to peak at 4 to 8 lakh in Jan end
Next Story