Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Covaxin
cancel
Homechevron_rightHealth & Fitnesschevron_rightകോവിഡിനെതിരെ...

കോവിഡിനെതിരെ കോവാക്​സിൻ 77.8 ശതമാനം ഫലപ്രദമെന്ന്​

text_fields
bookmark_border

ന്യൂഡൽഹി: ഇന്ത്യയുടെ തദ്ദേശീയ വാക്​സിനായ കോവാക്​സിന്‍റെ ക്ലിനിക്കൽ പരീക്ഷണത്തിൽ കോവിഡ്​ 19നെതിരെ 77.8 ശതമാനം ഫലപ്രദമാണെന്ന്​ കണ്ടെത്തിയതായി പഠനം. രോഗലക്ഷണമില്ലാത്തവരിലാണ്​ ഇത്​.

ഭാരത്​ ബയോടെക്​ നിർമിച്ച കോവാക്​സിന്​ ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന്​ അനുമതി നൽകിയതിന്​ പിന്നാലെയാണ്​ ലാൻസെറ്റ്​ മെഡിക്കൽ ജേണലിൽ ലേഖനം പ്രസിദ്ധീകരിച്ചത്​. കൊറോണ വൈറസിന്‍റെ എല്ലാ വകഭേദങ്ങളിലും കോവാക്​സിൻ 70.8 ശതമാനം ഫലപ്രദമാണെന്നും കണ്ടെത്തി.

മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലെ വിവരങ്ങൾ പ്രകാരം ഡെൽറ്റ വകഭേദത്തിനെതിരെ 65.2 ശതമാനം ഫലപ്രദമാണ്​ കോവാക്​സിൻ. കോവിഡ്​ ഗുരുതരമായ കേസുകളിൽ 93.4 ശതമാനവും രോഗലക്ഷണമില്ലാത്തവരിൽ 63.6 ശതമാനം ഫലപ്രദമാണെന്നുമാണ്​ കണ്ടെത്തൽ.

ഇന്ത്യയിലെ 25ഓളം ഇടങ്ങളിൽ 25,800 പേരിലായിരുന്നു ​മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം. കോവിഡ്​ വാക്​സിനുകളുടെ ക്ലിനിക്കൽ പരീക്ഷണവുമായി ബന്ധപ്പെട്ട രാജ്യത്ത്​ നടത്തിയ ഏറ്റവും വലിയ പരീക്ഷണമാണിതെന്ന്​ ഭാരത്​ ബയോടെക്​ അവകാശപ്പെട്ടു.

നംവബർ മൂന്നിനാണ്​ ലോകാരോഗ്യ സംഘടന ​േകാവാക്​സിന്‍റെ അടിയന്തര ഉപയോഗത്തിന്​ അനുമതി നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covaxin​Covid 19Covid Vaccine
News Summary - Covaxin phase 3 data shows 77 8 percent efficacy against symptomatic Covid 19
Next Story