Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightജീവിതശൈലീ രോഗ പരിശോധന...

ജീവിതശൈലീ രോഗ പരിശോധന പൂർത്തിയാക്കി; ഗുരുതര രോഗത്തിന് സാധ്യതയുള്ളവർ വയനാട് ജില്ലയിൽ 20.85 ശതമാനം

text_fields
bookmark_border
ജീവിതശൈലീ രോഗ പരിശോധന പൂർത്തിയാക്കി; ഗുരുതര രോഗത്തിന് സാധ്യതയുള്ളവർ വയനാട് ജില്ലയിൽ 20.85 ശതമാനം
cancel

കൽപറ്റ: സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പാക്കിയ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ കാമ്പയിന്റെ ഭാഗമായി വയനാട് ജില്ലയിൽ ജീവിതശൈലീ രോഗ സ്‌ക്രീനിങ് പൂര്‍ത്തിയാക്കിയതായി ഡി.പി.എം ഡോ. സമീഹ സൈതലവി വാർത്തസമ്മേളനത്തിൽ അറിയിച്ചു .സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ല സമ്പൂർണ സ്ക്രീനിങ് പൂർത്തീകരിക്കുന്നത്.

ജില്ലയില്‍ 30 വയസിന് മുകളിലുള്ള 4,38,581 ആകെ ജനസംഖ്യയില്‍ 4,30,318 പേരുടയും സ്‌ക്രീനിങ് നടത്തി. ജില്ലക്ക് പുറത്തുള്ളവരും താൽപര്യമില്ലാത്തവരും ഒഴികെ എല്ലാവരുടേയും വീടുകളിലെത്തി സ്‌ക്രീനിങ് നടത്തി. ഈ നേട്ടം കൈവരിക്കാനായി പ്രവര്‍ത്തിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും ആശാ പ്രവർത്തകരെയും പഞ്ചായത്തുകളെയും ഡി.എം.ഒ അഭിനന്ദിച്ചു. വയനാട് ജില്ലയില്‍ 20.85 ശതമാനം പേര്‍ (89,753) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്.

11.80 ശതമാനം പേര്‍ക്ക് (50,805) രക്താതിമര്‍ദവും, 6.59 ശതമാനം പേര്‍ക്ക് (28,366) പ്രമേഹം 3.16 ശതമാനം പേര്‍ക്ക് (13,620) ഇവ രണ്ടും ഉള്ളതായി കണ്ടെത്തി. 6.18 ശതമാനം പേര്‍ക്ക് (26,604) കാന്‍സര്‍ സംശയിക്കുന്നുണ്ട്.ഇവരെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കുന്നതിനുള്ള തുടർ നടപടികളും നടന്നു വരുന്നു.

ഇ -ഹെല്‍ത്ത് രൂപകൽപന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് വീട്ടിലെത്തിയാണ് സ്‌ക്രീനിങ് നടത്തുന്നത്.ജീവിതശൈലീ രോഗങ്ങളും കാന്‍സറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീര്‍ണമാകാതെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നു. ഇതിന്റെ ഭാഗമായാണ് സ്‌ക്രീനിങ് നടത്തിയത് . കൂടാതെ എല്ലാവര്‍ക്കും കാന്‍സര്‍ ചികിത്സ ഉറപ്പ് വരുത്തുന്നതിന് കാന്‍സര്‍ ഗ്രിഡിന്റെ മാപിങ്ങും ജില്ലയിൽ നടന്നു വരുകയാണ്.

ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനൻ, ജില്ല ആർദ്രം നോഡൽ ഓഫിസർ ഡോ. പി.എസ്. സുഷമ, ജില്ല മാസ് മീഡിയ ഓഫിസർ ഹംസ ഇസ്മാലി, എൻ.എച്ച്.എം ജൂനിയർ കൺസൽട്ടന്റ് കെ.സി. നിജിൽ, ജില്ല ആശാ കോഓഡിനേറ്റർ സജേഷ് ഏലിയാസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

സ്ക്രീ​നി​ങ്ങി​ൽ ക​ണ്ടെ​ത്തി​യ​ത്

ബ്രാക്ക​റ്റി​ൽ ആ​ളു​ക​ളു​ടെ എ​ണ്ണം

ര​ക്താ​തി​മ​ര്‍ദം: 11.80 ശ​ത​മാ​നം പേ​ര്‍ക്ക് (50,805)

പ്ര​മേ​ഹം: 6.59 ശ​ത​മാ​നം പേ​ര്‍ക്ക് (28,366)

ര​ക്താ​തി​മ​ര്‍ദവപം പ്ര​മേ​ഹ​വും: 3.16 ശ​ത​മാ​നം (13,620)

അ​ർ​ബു​ദം സം​ശ​യി​ക്കു​ന്ന​ത്: 6.18 ശ​ത​മാ​നം പേ​ര്‍ക്ക് (26,604)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad districtLifestyle Disease
News Summary - Completed lifestyle disease screening; 20.85 percent of those who are prone to serious illness in Wayanad district
Next Story