രക്തചംക്രമണ അസുഖങ്ങളും മെഡിക്കൽ മസാജിന്റെ പ്രാധാന്യവും
text_fieldsശരീരത്തിലെ ഓരോ കോശത്തെയും പോഷകങ്ങളും ഓക്സിജനും എത്തിക്കുന്ന പ്രധാന സംവിധാനമാണ് രക്തചംക്രമണം. ഈ സംവിധാനത്തിൽ തടസ്സമുണ്ടാകുമ്പോൾ പലതരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. വെരിക്കോസ് വേൻസ്, പെരിഫറൽ ആർട്ടറി ഡിസീസ്, ഡീപ് വെൻ ട്രോംബോസിസ്, ഹൈപ്പർടെൻഷൻ തുടങ്ങി രക്തചംക്രമണ അസുഖങ്ങൾ പലതരം ആകാം.
രക്തചംക്രമണ അസുഖങ്ങളുടെ ലക്ഷണങ്ങൾ
* കൈകളിലും കാലുകളിലും തണുപ്പും തളർച്ചയും
* കാലുകൾ വേദനിക്കുകയും വീക്കും വെക്കുകയും ചെയ്യുക
* ചെറിയ മുറിവുകൾ വൈകി മാറുക
* തളർച്ചയും ക്ഷീണവും
* തലവേദന, കാൽമുട്ട് വേദന, പേശീവലിച്ചിൽ
ഇവയെ നിയന്ത്രിക്കാൻ ജീവിതശൈലി മാറ്റങ്ങൾ, വ്യായാമം, ആഹാര നിയന്ത്രണം എന്നിവ പ്രധാനമാണ്. അതോടൊപ്പം, മെഡിക്കൽ മസാജും മികച്ച ചികിത്സാ രീതിയായി പരിഗണിക്കപ്പെടുന്നു.
മെഡിക്കൽ മസാജിന്റെ പ്രാധാന്യം
പരിശീലനം നേടിയ തെറാപ്പിസ്റ്റുകൾ ചെയ്യുന്ന മെഡിക്കൽ മസാജ് ഒരു മികച്ച ചികിത്സാ രീതിയാണ്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്താനും, പേശികളുടെ അളവുകൾ കുറയ്ക്കാനും, വേദന കുറയ്ക്കാനും സഹായിക്കും.
* രക്തചംക്രമണം മെച്ചപ്പെടുത്തുന്നു: മസാജ് വഴി രക്തക്കുഴലുകളിൽ ഉത്തേജനം ഉണ്ടാകുന്നു, ഇത് രക്തപ്രവാഹം വർധിപ്പിക്കുന്നു.
* ലിംഫ് ഡ്രൈനേജ്: മസാജ് ലിംഫാറ്റിക് സിസ്റ്റം ഉത്തേജിപ്പിച്ച് വിഷാംശങ്ങൾ പുറത്താക്കാൻ സഹായിക്കുന്നു.
* വേദന കുറയ്ക്കുന്നു: മസാജ് എൻഡോർഫിനുകൾ ഉത്പാദിപ്പിച്ച് പ്രകൃതിദത്തമായ വേദനാശമനം നൽകുന്നു.
* തളർച്ച കുറയ്ക്കുന്നു: ശരീരത്തിലെ എനർജി ഫ്ലോ മെച്ചപ്പെടുത്തുന്നത് മൂലം തളർച്ച കുറയുന്നു.
* മനശാന്തിയും ഉറക്കവും: മസാജ് നാഡീവ്യൂഹത്തെ ശമിപ്പിച്ച് മനശാന്തിയും നല്ല ഉറക്കവും നൽകുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
* മസാജ് ചെയ്യുന്നത് മുൻപ് ഡോക്ടറുടെ ഉപദേശം ആവശ്യമാണ്, പ്രത്യേകിച്ച് രക്തസമ്മർദ്ദം, ഹൃദ്രോഗം, ത്വക്ക് രോഗങ്ങൾ തുടങ്ങിയവ ഉള്ളവർ.
* പരിശീലനം നേടിയ തെറാപ്പിസ്റ്റ് മുഖേന മാത്രമേ മെഡിക്കൽ മസാജ് ചെയ്യാവൂ.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 36830777
ഡോ. അതുല്യ ഉണ്ണികൃഷ്ണൻ
ആൾട്ടർനേറ്റീവ് മെഡിസിൻ പ്രാക്ടീഷണർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

