Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ണ്ണ് ഹൃ​ദ​യ​ത്തി​ന്‍റെ ക​ണ്ണാ​ടി; ​റെ​റ്റി​നയിലെ മാറ്റം നമ്മോട് പറയുന്ന രഹസ്യങ്ങൾ

text_fields
bookmark_border
ക​ണ്ണി​ന്‍റെ ആ​രോ​ഗ്യ​വും ഹൃ​ദ​യാ​രോ​ഗ്യ​വും ത​മ്മി​ൽ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് പ​ഠ​നം
ക​ണ്ണ് ഹൃ​ദ​യ​ത്തി​ന്‍റെ ക​ണ്ണാ​ടി; ​റെ​റ്റി​നയിലെ മാറ്റം നമ്മോട് പറയുന്ന രഹസ്യങ്ങൾ
cancel

മു​ഖം മ​ന​സ്സി​ന്‍റെ ക​ണ്ണാ​ടി​യാ​ണെ​ന്ന് ഒ​രു ചൊ​ല്ലു​ണ്ട്. എ​ന്നാ​ൽ, ക​ണ്ണ് ഹൃ​ദ​യ​ത്തി​ന്‍റെ ക​ണ്ണാ​ടി​യാ​ണെ​ന്ന് പ​റ​യാ​വു​ന്ന ചി​ല ക​ണ്ടെ​ത്ത​ലു​ക​ളി​ലേ​ക്കാ​ണ് ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ വ​ഴി ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ന​മ്മെ കൊ​ണ്ടു​ചെ​ന്നെ​ത്തി​ക്കു​ന്ന​ത്. ക​ണ്ണി​ന്‍റെ ആ​രോ​ഗ്യ​വും ഹൃ​ദ​യാ​രോ​ഗ്യ​വും ത​മ്മി​ൽ അ​ഭേ​ദ്യ​മാ​യ ത​ര​ത്തി​ൽ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും ഹൃ​ദ​യ​ത്തി​ന് പി​ന്നീ​ടു​ണ്ടാ​യേ​ക്കാ​വു​ന്ന ചി​ല രോ​ഗ​ങ്ങ​ൾ റെ​റ്റി​ന പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ണ്ടു​പി​ടി​ക്കാ​നാ​കു​മെ​ന്നും പു​തി​യ പ​ഠ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ക​ണ്ണി​ലേ​ക്ക് പ്ര​കാ​ശം ക​ട​ത്തി​വി​ട്ട് റെ​റ്റി​ന​യി​ൽ​നി​ന്ന് പ്ര​തി​ഫ​ലി​ച്ചെ​ത്തു​ന്ന പ്ര​കാ​ശ​ത്തി​ലൂ​ടെ ശ​രീ​ര​ത്തി​ലെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലെ ആ​രോ​ഗ്യ​സ്ഥി​തി​യെ​ക്കു​റി​ച്ച വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​കും. ഇ​ത് സാ​ധ്യ​മാ​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ‘ഒ​പ്റ്റി​ക്ക​ൽ കോ​ഹെ​റ​ൻ​സ് ടോ​മോ​ഗ്ര​ഫി’ (ഒ.​സി.​ടി). ഇ​തു​വ​ഴി ഡോ​ക്ട​ർ​മാ​ർ​ക്ക് റെ​റ്റി​ന​യു​ടെ ഓ​രോ പാ​ളി​യും വ്യ​ക്ത​ത​യോ​ടെ പ​രി​ശോ​ധി​ക്കാ​ൻ സാ​ധി​ക്കു​ന്നു. എ​ന്നാ​ൽ, ക​ണ്ണി​ന് അ​പ്പു​റ​മു​ള്ള രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ ന​ൽ​കാ​ൻ ഈ ​സ്കാ​നു​ക​ൾ​ക്ക് ക​ഴി​യു​മോ എ​ന്ന നി​രീ​ക്ഷ​ങ്ങ​ളി​ലാ​ണ് ഗ​വേ​ഷ​ക​ർ.

റെ​റ്റി​ന​യു​ടെ ര​ക്ത​ക്കു​ഴ​ലു​ക​ൾ ശ​രീ​ര​ത്തി​ലെ പൊ​തു​വാ​യ ര​ക്ത​യോ​ട്ട വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​ണ്. അ​തി​നാ​ൽ ക​ണ്ണി​ൽ കാ​ണ​പ്പെ​ടു​ന്ന മാ​റ്റ​ങ്ങ​ൾ ശ​രീ​ര​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലെ മാ​റ്റ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ച്ചേ​ക്കാം.

ഹൃ​ദ​യ​ത്തി​ന്റെ അ​റ​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം​തെ​റ്റു​ക​യും ക്ര​മ​ര​ഹി​ത​മാ​യ ഹൃ​ദ​യ​മി​ടി​പ്പി​ന് കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് ഏ​ട്രി​യ​ൽ ഫി​ബ്രി​ലേ​ഷ​ൻ ഉ​ണ്ടാ​കു​ന്ന​ത്. ചി​ല​ർ​ക്ക് നെ​ഞ്ചി​ടി​പ്പ്, ശ്വാ​സ​ത​ട​സ്സം എ​ന്നി​വ അ​നു​ഭ​വ​പ്പെ​ടാ​മെ​ങ്കി​ലും ചി​ല​രി​ൽ യാ​തൊ​രു ല​ക്ഷ​ണ​ങ്ങ​ളും ഉ​ണ്ടാ​കി​ല്ല. ഈ ​അ​വ​സ്ഥ പ​ക്ഷാ​ഘാ​തം, ഹൃ​ദ​യ​സ്തം​ഭ​നം തു​ട​ങ്ങി​യ ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാം. ക്ര​മ​ര​ഹി​ത​മാ​യ ഹൃ​ദ​യ​മി​ടി​പ്പ് ഇ​ട​ക്കി​ടെ മാ​ത്രം വ​രു​ന്ന​താ​യ​തി​നാ​ൽ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്താ​ൻ പ്ര​യാ​സ​മാ​ണ്.

ഇ​താ​ണ് റെ​റ്റി​ന പ​രി​ശോ​ധ​ന​യെ പ്ര​സ​ക്ത​മാ​ക്കു​ന്ന​ത്. റെ​റ്റി​ന​യു​ടെ സ്കാ​ൻ വ​ഴി ഒ​രാ​ളു​ടെ ഹൃ​ദ​യാ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തേ​ണ്ട​തു​ണ്ടോ എ​ന്ന് മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്നു എ​ന്ന​താ​ണ് ഗു​ണം.

ഹൃ​ദ്രോ​ഗ​ങ്ങ​ളു​മാ​യി റെ​റ്റി​ന​യി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ പ്ര​ത്യേ​ക​ത​ക​ൾ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് ഇ​തി​ന​കം ത​ന്നെ ഗ​വേ​ഷ​ണ​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. റെ​റ്റി​ന​ൽ ഇ​മേ​ജി​ങ് വ​ഴി ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​സാ​ധ്യ​ത​യു​ള്ള​വ​രെ മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞാ​ൽ, മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ടു​ത്ത സ്കാ​നു​ക​ളി​ലൂ​ടെ ആ​ർ​ക്കാ​ണ് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ​ക്ക് തീ​രു​മാ​നി​ക്കാ​ൻ ക​ഴി​യും. എ​ന്താ​യാ​ലും ക​ണ്ണ് പ​രി​ശോ​ധ​ന, കാ​ഴ്ച​യു​ടെ ആ​രോ​ഗ്യം മാ​ത്ര​മ​ല്ല വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് എ​ന്ന് ഈ ​പ​ഠ​ന​ങ്ങ​ൾ ഓ​ർ​മി​പ്പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The eyes will tell the secrets of the heart
Next Story