Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യ വകുപ്പിൽ പോര് മുറുകുന്നു; പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റണമെന്ന് മന്ത്രി കെ. മുരളീധരൻ

text_fields
bookmark_border
ആരോഗ്യ വകുപ്പിൽ പോര് മുറുകുന്നു; പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റണമെന്ന് മന്ത്രി കെ. മുരളീധരൻ
cancel

തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ മന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും തമ്മിലുള്ള പോര് മുറുകുന്നു. പ്രിൻസിപ്പൽ സെക്രട്ടറിയോടുള്ള കടുത്ത അതൃപ്തി മന്ത്രി കെ. മുരളീധരൻ മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫിനെ ചുമതലയിൽ നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരുന്നുക്ഷാമം, ചികിത്സാപ്പിഴവ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ വ്യാപകമാകുന്നതിനിടെയാണ് ആരോഗ്യവകുപ്പിൽ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥയും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കുന്നത്.

താൻ നടപടിക്ക് നിർദേശിച്ച 35 ഫയലുകൾ പ്രിൻസിപ്പൽ സെക്രട്ടറി പിടിച്ചുവെച്ചിരിക്കുകയാണെന്നാണ് മന്ത്രിയുടെ പ്രധാന പരാതി. നയപരമായ കാര്യങ്ങളിൽ മന്ത്രിയെന്ന നിലയിൽ തീരുമാനമെടുത്ത് അറിയിച്ചിട്ടും തുടർനടപടി ഉണ്ടാകുന്നില്ല. കെ.എം.എസ്.സി.എൽ (KMSSL) ക്രമക്കേടുകളിൽ മുൻ സർക്കാരിനെ സംരക്ഷിക്കുന്ന രീതിയിൽ റിപ്പോർട്ട് നൽകി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് മന്ത്രി ഉന്നയിക്കുന്നത്.

ചില ഫയലുകളിൽ കൃത്യമായ തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നും മുൻ സർക്കാരിലെ പ്രമുഖരെ സംരക്ഷിക്കാനാണ് സെക്രട്ടറി ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. എന്നാൽ, ഈ ആരോപണങ്ങൾ ഷർമിള മേരി തള്ളി. താൻ രാഷ്ട്രീയപരമായ തീരുമാനങ്ങൾ കൈക്കൊള്ളാറില്ലെന്നും ഉദ്യോഗസ്ഥ എന്ന നിലയിലുള്ള ചട്ടപരമായ ചുമതലകൾ മാത്രമാണ് നിർവഹിക്കുന്നതെന്നുമാണ് അവരുടെ വിശദീകരണം.

ഉന്നത ഉദ്യോഗസ്ഥരുമായുള്ള ഈ പടലപ്പിണക്കം മരുന്നുക്ഷാമം പരിഹരിക്കുന്നതിലും വകുപ്പിന്റെ പ്രവർത്തനങ്ങളിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയായതിനാൽ, നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Minister K. Muraleedharan wants the Principal Secretary to be replaced
Next Story