Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Corona virus Representative image
cancel
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightകോവിഡ്​ മുക്​തരിലെ...

കോവിഡ്​ മുക്​തരിലെ മെമ്മറി ബി ​കോശങ്ങൾ ഒരു വർഷം വരെ പ്രതിരോധശേഷി നൽകുമെന്ന്​ പഠനം

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ്​ ബാധിതരിൽ വൈറസ്​ വീണ്ടുമെത്തുന്ന സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട്​ ചെയ്യപ്പെടുന്നതിനിടെ മെമ്മറി ​ബി കോശങ്ങളുടെ സാന്നിധ്യം പ്രതിരോധ ശേഷി ഒരു വർഷം വരെ നൽകുമെന്ന്​ പഠനം. എല്ലിലെ മജ്ജയിലും ലിംഫ്​ നോഡുകളിലുമായി കാണുന്ന മെമ്മറി ​ബി കോശങ്ങൾ​ ഒരു വർഷം വരെ വൈറസ്​ബാധ വീണ്ടും വരാതെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്ന്​ വാഷിങ്​ടൺ യൂനിവേഴ്​സിറ്റി സ്​കൂൾ ഓഫ്​ മെഡിസിനിലെ ഗവേഷകർ പറയുന്നു. രോഗ മുക്​തരിൽ ആറു മാസം മുതൽ ഒരു വർഷം വരെ രോഗപ്രതിരോധ ശേഷി തിരിച്ചറിഞ്ഞിട്ടുണ്ട്​.

എല്ലിലെ മജ്ജയിലും ലിംഫ്​ നോഡുകളിലുമായി കാണുന്ന മെമ്മറി ബി കോശങ്ങൾ ഒരിക്കൽ ശരീരത്തെ ബാധിച്ച പകർച്ചരോഗാണുക്കളെ അതിവേഗം തിരിച്ചറിഞ്ഞ്​ വീണ്ടും ആക്രമണമുണ്ടാകുന്ന പക്ഷം ഉടൻ ആന്‍റിബോഡി ഉൽപാദിപ്പിക്കുന്നു. ശരീരത്തിൽ ആന്‍റിബോഡിയുടെ അളവ്​ കുറഞ്ഞവരിലും ആവശ്യത്തിന്​ ഉൽപാദിപ്പിക്കാൻ ഇവയുള്ളതിനാൽ രോഗ ബാധ അതിവേഗം ആവർത്തിക്കാനുള്ള സാധ്യത കുറവാണെന്ന്​ നാച്വർ ജേണൽ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം പറയുന്നു.

2003ൽ തിരിച്ചറിഞ്ഞ സാഴ്​സ്​ വൈറസ്​ ബാധിതരിൽ 20 വർഷം വരെ ആന്‍റിബോഡികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. കോവിഡ്​ ബാധക്കു കാരണമായ വൈറസും സാഴ്​സ്​ വൈറസും തമ്മിൽ സാമ്യമുള്ളതിനാൽ ഇതേ സാധ്യത ​െകാറോണ വൈറസിനുമുണ്ടെന്നും പഠനം പറയുന്നു.

സ്വാഭാവികമായ പ്രതിരോധം കൂടുതൽ നിലനിൽക്കാമെങ്കിലും വാക്​സിനും കോവിഡ്​ ആക്രമണം തടയുന്നതിൽ നിർണായകമാകും. ശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിക്കാനും വാക്​സിന്​ സാധ്യമാകും. രോഗം വന്ന്​ ഒരു വർഷം കഴിഞ്ഞ്​ വാക്​സിൻ നൽകിയാലും കൂടുതൽ പ്ലാസ്​മ കോശങ്ങൾ ഉൽപാദിപ്പിച്ച്​ പ്രതിരോധം ശക്​തമാക്കും. വാക്​സിനു മുമ്പുണ്ടായിരുന്നതിന്‍റെ 50 ഇരട്ടിവരെ പ്രതിരോധം ഇതുവഴിയുണ്ടാകും. പ്ലാസ്​മ കോശങ്ങളിൽ ചിലത്​ സ്വയം മെമ്മറി ​ബി കോശങ്ങളുടെ റോൾ ഏറ്റെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Memory B cellsrecovered Covid patientsimmunity a year
News Summary - Memory B cells in recovered Covid patients could provide immunity upto a year: Nature report
Next Story