Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightവയറും മനസ്സും ഒരേസമയം...

വയറും മനസ്സും ഒരേസമയം അസ്വസ്ഥമാവാറില്ലെ? എങ്കിൽ കാരണമിതാണ്!

text_fields
bookmark_border
വയറും മനസ്സും ഒരേസമയം അസ്വസ്ഥമാവാറില്ലെ? എങ്കിൽ കാരണമിതാണ്!
cancel

മനസ്സും വയറും ഒരേസമയം അസ്വസ്ഥമാവുക. നമുക്ക് പലർക്കും പരിചിതമാണിത്. ഇത് വെറും തോന്നലല്ല. ഇതിനു പിന്നിൽ ശാസ്ത്രീയ വശങ്ങളുമുണ്ട്. വയറും തലച്ചോറും തമ്മിൽ വളരെ ശക്തമായ ബന്ധമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിനെ ഗട്ട്-ബ്രെയിൻ ആക്സിസ് (Gut-Brain Axis) എന്ന് വിളിക്കുന്നു. അവ നിരന്തരം ആശയവിനിമയം നടത്തിക്കൊണ്ടിരിക്കും. ദഹനപ്രക്രിയയെ മാത്രമല്ല, മാനസികാരോഗ്യം, പ്രതിരോധശേഷി, ഉറക്കം, ഓർമശക്തി, വികാരങ്ങൾ എന്നിവയെയും ഈ ബന്ധത്തെ സ്വാധീനിക്കുന്നു. അതുകൊണ്ടുതന്നെ കുടലിന്റെ ആരോഗ്യം സംരക്ഷിക്കൽ മാനസികാരോഗ്യത്തിനും പ്രതിരോധശേഷിക്കു വളരെ അത്യാവശ്യമാണ്.ഭക്ഷണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയും കൃത്യമായി ഉറങ്ങിയും സ്ഥിരമായ വ്യായാമത്തിലൂടെയും ഗട്ട്-ബ്രെയിൻ ആക്സിസിനെ ആരോഗ്യകരമായി നിലനിർത്താം.

എന്താണ് ഗട്ട്-ബ്രെയിൻ ആക്സിസ്?

വയറിനെയും തലച്ചോറിനെയും ബന്ധിപ്പിക്കുന്ന ആശയവിനിമയ ശൃംഖലയാണ് ഗട്ട്-ബ്രെയിൻ ആക്സിസ്. പ്രധാനമായും മൂന്ന് മാർഗങ്ങളിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്.

1. വേഗസ് നാഡി (Vagus Nerve). വയറിൽനിന്ന് തലച്ചോറിലേക്കും തിരിച്ചും സന്ദേശങ്ങൾ കൈമാറുന്ന പ്രധാന നാഡിയാണിത്.

2. കുടലിലെ സൂക്ഷ്മജീവികൾ (Microbiome). നമ്മുടെ കുടലിൽ ട്രില്ല്യൺ കണക്കിന് ഗുണകരമായ ബാക്ടീരിയകൾ ജീവിക്കുന്നു. ഇവ ഭക്ഷണം ദഹിപ്പിക്കുന്നതിനൊപ്പം ശരീരത്തിന്റെ പ്രതിരോധശേഷിയും മാനസികാരോഗ്യവും സ്വാധീനിക്കുന്നു.

3. ഹോർമോണുകളും പ്രതിരോധ സംവിധാനവും: കുടലിൽ ഉൽപാദിപ്പിക്കുന്ന ചില രാസവസ്തുക്കളും ഹോർമോണുകളും തലച്ചോറിന്റെ പ്രവർത്തനത്തെ നേരിട്ട് സ്വാധീനിക്കുന്നു. കുടലിലെ നാഡീവ്യൂഹമാണ് (Enteric Nervous System - ENS)മനുഷ്യ ശരീരത്തിലെ 'രണ്ടാം തലച്ചോറ്' (Second Brain) എന്നറിയപ്പെടുന്നത്. ദഹനനാളത്തിന്റെ ഭിത്തികളിൽ സ്ഥിതി ചെയ്യുന്ന ഈ നാഡീവ്യൂഹത്തിൽ കോടിക്കണക്കിന് ന്യൂറോണുകൾ അടങ്ങിയിട്ടുണ്ട്.

"ഹാപ്പിനസ് ഹോർമോൺ" എന്നറിയപ്പെടുന്ന സെറോടോണിന്റെ ഏകദേശം 90 ശതമാനവും കുടലിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. അതിനാൽ വയറിന്റെ ആരോഗ്യം മാനസികാവസ്ഥയെ ബാധിക്കാം.

മാനസികാവസ്ഥ, ഉറക്കം, വിശപ്പ് എന്നിവ നിയന്ത്രിക്കുന്ന പ്രധാന രാസവസ്തുവാണിത്. മനുഷ്യനിൽ സന്തോഷം ജനിപ്പിക്കുന്നതും സെറോടോൺ ആണ്.

ഗട്ട്-ബ്രെയിൻ ആക്സിസ് തകരാറിലായാൽ

കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കുറയുകയോ അവയുടെ സന്തുലിതാവസ്ഥ തകരുകയോ ചെയ്താൽ പലവിധ പ്രശ്നങ്ങളും ഉണ്ടാകും.

ദഹനസംബന്ധമായ ലക്ഷണങ്ങൾ: വയറുവീക്കം, ഗ്യാസ്, മലബന്ധം, വയറിളക്കം, ദഹനക്കുറവ്

മാനസിക ലക്ഷണങ്ങൾ: ഉത്കണ്ഠ, വിഷാദം, അസ്വസ്ഥത, ക്ഷീണം, ഉറക്കക്കുറവ്, മറ്റ് ലക്ഷണങ്ങൾ, ശ്രദ്ധക്കുറവ്, ഓർമക്കുറവ്, തലവേദന, ശരീരത്തിന്റെ പ്രതിരോധശേഷി കുറയൽ

ഗട്ട്-ബ്രെയിൻ ആക്സിസ് തകരാൻ കാരണങ്ങൾ

ഫാസ്റ്റ് ഫുഡ് കൂടുതലായി കഴിക്കുന്നത്, അമിത പഞ്ചസാര ഉപയോഗം, നാരുകൾ കുറഞ്ഞ ഭക്ഷണം,

അമിത ആന്റിബയോട്ടിക് ഉപയോഗം, മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, വ്യായാമമില്ലായ്മ, പുകവലിയും മദ്യപാനവും.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങൾ

1. പ്രോബയോട്ടിക് ഭക്ഷണങ്ങൾ

കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കുന്നു. തൈര്, മോര്, പുളിപ്പിച്ച ഭക്ഷണങ്ങൾ (മിതമായ അളവിൽ) കഴിക്കാവുന്നതാണ്.

2. പ്രീബയോട്ടിക് ഭക്ഷണങ്ങൾ

നല്ല ബാക്ടീരിയകൾക്ക് ഭക്ഷണമാകുന്ന നാരുകൾ അടങ്ങിയവ. വാഴപ്പഴം, സവാള, വെളുത്തുള്ളി, പയർവർഗങ്ങൾ,

ഓട്സ്

3. നാരുകൾ ധാരാളമുള്ള ഭക്ഷണം.

മുരിങ്ങയില, ചീര, പച്ചക്കറികൾ, പഴങ്ങൾ, ചെറുധാന്യങ്ങൾ,

4. ഒമേഗ-3 അടങ്ങിയ ഭക്ഷണം

മത്തി, അയല, ചാള, ഫ്ലാക്സ് സീഡ് (ചണവിത്ത്)

5. വെള്ളം

ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും അനിവാര്യമാണ്.

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

പാക്കറ്റ് ഭക്ഷണങ്ങൾ, അമിത പഞ്ചസാര, സോഫ്റ്റ് ഡ്രിങ്കുകൾ, ഫാസ്റ്റ് ഫുഡ്, അമിതമായി വറുത്ത ഭക്ഷണങ്ങൾ.

ജീവിതശൈലിയിലും ശ്രദ്ധ വേണം

ദിവസവും 30–45 മിനിറ്റ് നടക്കുക, ആഴ്ചയിൽ അഞ്ച് ദിവസം വ്യായാമം ചെയ്യുക, 7–8 മണിക്കൂർ ഉറങ്ങുക, വ്യായാമം എന്നിവ പരിശീലിക്കുക, മാനസിക സമ്മർദ്ദം നിയന്ത്രിക്കുക.

എപ്പോൾ ഡോക്ടറെ കാണണം?

തുടർച്ചയായ വയറിളക്കം അല്ലെങ്കിൽ മലബന്ധം, കഠിനമായ വയറുവേദന, മലത്തിൽ രക്തം, ശരീരഭാരം കുറയൽ, കടുത്ത ക്ഷീണം, ദീർഘകാല ഉത്കണ്ഠ, വിഷാദം എന്നിവ തുടർന്നാൽ ഡോക്ടറുടെ പരിശോധന ആവശ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brainGutLifestylehealthnews
News Summary - Gut-Brain Axis
Next Story