Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ട​ർ​ഫി​ലെ പ​രി​ക്കു​ക​ളും പ​രി​ഹാ​ര​ങ്ങ​ളും
cancel

ട​ർ​ഫു​ക​ളു​ടെ വ​ര​വോ​ടെ കാ​ൽ​പ​ന്തുക​ളി​യും പാ​തി​രാക​ളി​യാ​യി മാ​റി​യ കാ​ല​ത്താ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. കൊ​യ്തൊ​ഴി​ഞ്ഞ പാ​ട​ങ്ങ​ളി​ൽ പ​ട​ന​യി​ച്ചി​റ​ങ്ങി തി​മി​ർ​ത്താ​ടി ക​ളി​ച്ചി​രു​ന്ന ക​ളി​ക​ളി​ൽ പ​ല​തും പാ​ടം വെ​ടി​ഞ്ഞ് ട​ർ​ഫ് ഗ്രൗ​ണ്ട് എ​ന്ന ട്രെ​ൻ​ഡ് സെ​റ്റി​ലേ​ക്ക് പാ​തി​ര​യോ​ളം നീ​ളു​ന്ന ക​ളി​ക​ളാ​യി മാ​റി. നാട്ടിലും ഗൾഫിലുമെല്ലാം ടർഫുകൾ ധാരാളമുണ്ട്​. കോവിഡ്​ നിയന്ത്രണങ്ങളുള്ളതിനാൽ പഴയപോലെ സജീവമല്ലെങ്കിലും ടർഫുകളിൽ ഇപ്പോഴും പന്തുരുളുന്നു. എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യും ഒ​രു​ക്കി​യ ട​ർ​ഫി​ൽ അ​പ​ക​ട​ങ്ങ​ൾ പ​റ്റി​യാ​ൽ പ​രി​ക്കി​ല്ലെ​ന്ന ധാ​ര​ണ​യു​ണ്ട് പ​ല​ർ​ക്കും. ഇ​ത്ത​രം ഗ്രൗ​ണ്ടു​ക​ളി​ലെ പ്ര​ത്യേ​ക പ​രി​ശീ​ല​ന​മി​ല്ലാ​തെ​യു​ള്ള ക​ളി​ക​ൾ ചെ​റു​തും വ​ലു​തു​മാ​യ പ​രി​ക്കു​ക​ൾ വ​രു​ത്താ​റു​ണ്ട് പ​ല​പ്പോ​ഴും. ട​ർ​ഫി​ലെ പ്ര​ത്യേ​ക​ത​രം കാ​ർ​പെ​റ്റ്, ക​ളി​യി​ലെ വേ​ഗ​ം, മെ​യ്​വ​ഴ​ക്ക​മി​ല്ലാ​യ്മ ഒ​ക്കെ അ​തി​ന് കാ​ര​ണ​മാ​കാ​റു​ണ്ട്.

ട​ർ​ഫി​ലെ പ​രി​ക്കു​ക​ളും പ​രി​ഹാ​ര​ങ്ങ​ളും

സാ​ധാ​ര​ണ ഗ്രൗ​ണ്ടു​ക​ളി​ലെ എ​ല്ലാ പ​രി​ക്കു​ക​ളും ട​ർ​ഫി​ലും സം​ഭ​വി​ക്കാം. കാ​ൽ​മു​ട്ടി​ലെ പ​രി​ക്കു​ക​ൾ, ക​ണ​ങ്കാ​ലി​ലെ ഉ​ളു​ക്ക്, പെ​രു​വി​ര​ലി​ലെ ഉ​ളു​ക്ക് എ​ന്നി​വ​യാ​ണ് സാ​ധാ​ര​ണ​യാ​യി സം​ഭ​വി​ക്കാ​റ്.

കാ​ൽ​മു​ട്ടി​ലെ പ​രി​ക്ക്

മു​ൻ​ക​രു​ത​ലു​ക​ളി​ല്ലെ​ങ്കി​ൽ സാ​ധാ​ര​ണ ഗ്രൗ​ണ്ടു​ക​ളി​ലെ​ക്കാ​ൾ വ​ലി​യ പ​രി​ക്ക് കാ​ൽ​മു​ട്ടി​ന് പ​റ്റാം. കാ​ൽ​മു​ട്ടി​​െൻറ വ​ള്ളി​ക​ൾ​ക്കേ​ൽ​ക്കു​ന്ന പ​രി​ക്കാ​ണ് പ്ര​ധാ​നം. മെ​നി​സ്ക​സി​നേ​ൽ​ക്കു​ന്ന പ​രി​ക്കു​ക​ളു​മു​ണ്ട്. കാ​ൽ​മു​ട്ട് തെ​ന്നി​പ്പോ​വു​ക​യോ മു​ട്ടി​ന് വേ​ദ​ന തോ​ന്നു​ക​യോ ചെ​യ്താ​ൽ ഡോ​ക്ട​റെ കാ​ണ​ണം.

ക​ണ​ങ്കാ​ലി​ലെ ഉ​ളു​ക്ക്

സാ​ധാ​ര​ണ ഗ്രൗ​ണ്ടി​നെ​ക്കാ​ൾ ട​ർ​ഫ് ഗ്രൗ​ണ്ടി​ലാ​ണ് ക​ണ​ങ്കാ​ലി​ലെ ഉ​ളു​ക്കി​ന് സാ​ധ്യ​ത കൂ​ടു​ത​ൽ. വേ​ദ​ന, നീ​ർ​വീ​ക്കം, വേ​ദ​നകൊ​ണ്ട് ന​ട​ക്കാ​ൻ ക​ഴി​യാ​യ്ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. ഇ​ത്ത​ര​ത്തി​ൽ നേ​രി​യ ഉ​ളു​ക്ക് മു​ത​ൽ ജോ​യൻ​റ് വേ​ർ​പെടു​ന്ന ക​ഠി​ന​മാ​യ പ​രി​ക്കു​ക​ൾ വ​രെ പ​റ്റാം. മൂ​ന്നു ദി​വ​സം വി​ശ്ര​മി​ച്ച് ഐ​സ് കം​പ്ര​ഷ​ൻ ചെ​യ്താ​ൽ സു​ഖ​മാ​കും. തു​ട​ർ​വേ​ദ​ന​യോ ആ​ങ്കി​ൾ തെ​ന്നി​പ്പോ​കു​ന്ന അ​വ​സ്ഥ​യോ ഉ​ണ്ടാ​യാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ വേ​ണ്ടിവ​രും.

പെ​രു​വി​ര​ലി​ലെ ഉ​ളു​ക്ക്

പെ​രു​വി​ര​ലി​​െൻറ ഉ​ളു​ക്കി​ന് കാ​ര​ണം കാ​ൽ​വി​ര​ൽ ട​ർ​ഫ് പ്ര​ത​ല​ത്തി​ൽ കു​ടു​ങ്ങു​ന്ന​താ​ണ്. പെ​രു​വി​ര​ലി​​െൻറ ജോ​യൻറ്​ അ​മി​ത​മാ​യി മ​ട​ങ്ങു​ന്ന​ത് കാ​ര​ണം ആ ​ഭാ​ഗ​ത്ത് വേ​ദ​ന​യു​ണ്ടാ​കു​ന്നു. ഇ​ത്ത​രം പ​രി​ക്കു​ക​ൾ​ക്ക് പ്ര​ഥ​മ ചി​കി​ത്സ ഐ​സ് കം​പ്ര​ഷ​നാ​ണ്. ചു​രു​ങ്ങി​യ​ത് മൂ​ന്നാ​ഴ്ച വി​ശ്ര​മ​വും വേ​ണം. എ​ന്നി​ട്ടും വേ​ദ​ന മാ​റി​യി​ല്ലെ​ങ്കി​ൽ വി​ദ​ഗ്ധ ഡോ​ക്ട​റെ കാ​ണ​ണം. സാ​ധാ​ര​ണ ഗ്രൗ​ണ്ട് ബൂ​ട്ടി​ന് പ​ക​രം ട​ർ​ഫ് ബൂ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ൽ ഇ​ത്ത​രം പ​രി​ക്കു​ക​ൾ ഒ​രു പ​രി​ധി വ​രെ കു​റ​ക്കാ​നാ​കും.

പ​രി​ക്കു​ക​ൾ പ്ര​തി​രോ​ധി​ക്കാ​ൻ

നി​ങ്ങ​ൾ ഏ​തു ത​ര​ത്തി​ലെ ഗ്രൗ​ണ്ടി​ൽ ക​ളി​ക്കു​ക​യാ​ണെ​ങ്കി​ലും ആ​വ​ശ്യ​മാ​യ വാംഅപ്പും കൂ​ൾഡൗ​ണും ഹൈ​ഡ്രേ​ഷ​നും ചെ​യ്യു​ന്ന​ത് പ​രി​ക്കു​ക​ൾ കു​റ​ക്കാ​ൻ സ​ഹാ​യി​ക്കും. ഓ​രോ​രു​ത്ത​രും കു​റ​ഞ്ഞ​ത് 10​ മി​നി​റ്റ് സ്ട്രെ​ച്ചി​ങ് ഉ​ൾ​പ്പെ​ടെ കാ​ർ​ഡി​യാ​ക് വ്യാ​യാ​മ​ങ്ങ​ളും ക​ളി​ക്കു​ന്ന​തി​നുമു​മ്പ്​ സ്പോ​ർ​ട്സ് അ​നു​ബ​ന്ധ വ്യാ​യാ​മ​ങ്ങ​ളും നി​ർ​ബ​ന്ധ​മാ​യും ചെ​യ്യ​ണം. ക​ളി ക​ഴി​ഞ്ഞ ഉ​ട​ൻ പൂ​ർ​ണ വി​ശ്ര​മം അ​രു​ത്. കു​റ​ച്ചു നേ​രം ന​ട​ക്കു​ക​യോ സ്ട്രെ​ച്ചി​ങ്ങോ ചെ​യ്ത​തി​നുശേ​ഷം ശ​രീ​ര​ത്തെ പ​തി​യെ കൂ​ൾഡൗ​ൺ ചെ​യ്യ​ണം. ഏ​തൊ​രു ക​ളി​ക്കും അ​ത്യാ​വ​ശ്യ​മാ​ണ് ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്ക​ൽ. പ്ര​ത്യേ​കി​ച്ച് ട​ർ​ഫി​ൽ ക​ളി​ക്കു​മ്പോ​ൾ സാ​ധാ​ര​ണ ഗ്രൗ​ണ്ടി​ൽ ക​ളി​ക്കു​ന്ന​തി​ൽനി​ന്ന് വ്യ​ത്യ​സ്ത​മാ​യി ശ​രീ​രം ന​ന്നാ​യി ചൂ​ടാ​കും. അ​തു​കൊ​ണ്ടുത​ന്നെ കൂ​ടു​ത​ലാ​യി വെ​ള്ളം കു​ടി​ക്ക​ണം.

ശ​രി​യാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ

പ​രി​ക്കുര​ഹി​ത ക​ളി​ക്ക് ശ​രി​യാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റു സം​ര​ക്ഷ​ണമാ​ർ​ഗ​ങ്ങ​ളും എ​പ്പോ​ഴും അ​ത്യാ​വ​ശ്യ​മാ​ണ്. ട​ർ​ഫി​ൽ ക​ളി​ക്കു​മ്പോ​ൾ കാ​ലി​ൽ ധ​രി​ക്കു​ന്ന മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളി​ലും കൃ​ത്യ​മാ​യ ശ്ര​ദ്ധ വേ​ണം. ട​ർ​ഫ് ക്ലീ​റ്റു​ക​ൾ​ക്കാ​യി ചെ​റു​തും വൃ​ത്താ​കൃ​തി​യി​ലു​ള്ള​തു​മാ​യ റ​ബ​ർ സ്​റ്റഡു​ക​ളു​ള്ള ഷൂ​സുക​ൾ ഉ​പ​യോ​ഗി​ക്ക​ണം. ഇ​ത് വ​ഴു​തിവീ​ഴ​ൽ കു​റ​ക്കും.

ചി​ല കൃ​ത്രി​മ ട​ർ​ഫ് ഗ്രൗ​ണ്ടു​ക​ൾ റീ​സൈ​ക്കി​ൾ ചെ​യ്ത റ​ബ​ർ ട​യ​ർ ക​ഷണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള റ​ബ​ർ ട​യ​ർ ക​ഷണ​ങ്ങ​ളി​ൽ ധാ​രാ​ളം വ​ലി​യ രീ​തി​യി​ലു​ള്ള ലോ​ഹ​ങ്ങ​ളും മ​റ്റു മ​ലി​നീ​ക​ര​ണ വ​സ്തു​ക്ക​ളും കാ​ണാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് അർബുദത്തിനും മ​റ്റ്​ ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. ട​ർ​ഫി​ൽ ക​ളി​ച്ച​തി​നുശേ​ഷം ഭ​ക്ഷ​ണപ​ദാ​ർ​ഥ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​തി​നു മു​േമ്പ ശ​രീ​രം മു​ഴു​വ​ൻ വൃ​ത്തി​യാ​ക്ക​ണം.

ഏ​തു പ്ര​ത​ല​ത്തി​ൽ ക​ളി​ക്കു​ക​യാ​ണെ​ങ്കി​ലും കൃ​ത്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളും വ്യാ​യാ​മ​ങ്ങ​ളും എ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ പ​രി​ക്കു​ക​ളെ ഒ​രു പ​രി​ധി വ​രെ ത​ട​ഞ്ഞുനി​ർ​ത്താ​ൻ സാ​ധി​ക്കും. ചെ​റു​പ്രാ​യ​ത്തി​ലെ പ​രി​ക്കു​ക​ൾ കാ​യി​ക​ക്ഷ​മ​തയു​ള്ള​തു​കൊ​ണ്ട് ആ ​സ​മ​യ​ത്ത് വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി എ​ന്ന് വ​രി​ല്ല. എ​ന്നാ​ൽ, പ്രാ​യംചെ​ല്ലും​തോ​റും മു​മ്പ്​ സം​ഭ​വി​ച്ച പ​രി​ക്കു​ക​ൾ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കാ​ൻ തു​ട​ങ്ങും. അ​തി​നാ​ൽ പ​രി​ക്കേ​റ്റെ​ന്ന് ബോ​ധ്യ​മാ​യാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ തേ​ടി​യാ​ൽ ഭാ​വി​യി​ലെ ബു​ദ്ധി​മു​ട്ടു​ക​ൾകൂ​ടി ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യും.

Show Full Article
TAGS:turf Injuryturf Sports
Next Story