Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മരുന്നിന്​ 60 ഇരട്ടി വിലകൂട്ടി വിറ്റ കമ്പനി ഓഹരി ഉടമകൾക്ക്​ നൽകിയത്​ 4000 കോടി രൂപ ലാഭ വിഹിതം; പിഴയിട്ട്​ അധികൃതർ
cancel
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightമരുന്നിന്​ 60 ഇരട്ടി...

മരുന്നിന്​ 60 ഇരട്ടി വിലകൂട്ടി വിറ്റ കമ്പനി ഓഹരി ഉടമകൾക്ക്​ നൽകിയത്​ 4000 കോടി രൂപ ലാഭ വിഹിതം; പിഴയിട്ട്​ അധികൃതർ

text_fields
bookmark_border

ലണ്ടൻ: അവശ്യവിഭാഗത്തിൽപെട്ട​ തൈറോയ്​ഡ്​ ഗുളികകൾക്ക്​ 6,000 ശതമാനം അധിക വിലയിട്ട്​ വിൽപന നടത്തിയ മരുന്നുകമ്പനി ഓഹരി ഉടമകൾക്ക്​ ലാഭ വിഹിതമായി നൽകിയിരുന്നത്​ വൻതുക. ബ്രിട്ടീഷ്​ കമ്പനിയായ അഡ്വാൻസ്​ ഫാർമയാണ്​ മരുന്നിന്​ എല്ലാ നിയ​​ന്ത്രണങ്ങളും കാറ്റിൽപറത്തി 60 ഇരട്ടി അധിക വിലയിട്ടത്​. ലാഭ വിഹിതമായി 40 കോടി പൗണ്ട്​ (4,000 കോടി രൂപയിലേറെ) നൽകുകയും ചെയ്​തു.

ശരീരത്തിലെ തൈറോയ്​ഡ്​ ഹോർമോൺ ഉൽപാദനം കുറയുന്നതിന്​ നൽകുന്ന മരുന്നിനായിരുന്നു കൊല്ലുംവില. വിപണിയിൽ എതിരാളികളില്ലാത്തത്​ അവസരമായി കണ്ടാണ്​ വില കൂട്ടിയിരുന്നതെന്ന്​ ബ്രിട്ടീഷ്​ കോംപിറ്റീഷൻ ആന്‍റ്​ മാർകറ്റ്​ അതോറിറ്റി കണ്ടെത്തി. 2007 മുതൽ ലഭ്യമായ ലിയോതൈറോനിൻ ഗുളികകൾക്ക്​ 2009ൽ 20 പൗണ്ടായിരുന്നത്​ 2017​ ആകു​േമ്പാഴേക്ക്​ വില 248 പൗണ്ടായി. ലിയോതൈറോനിൻ പേറ്റന്‍റില്ലാത്ത മരുന്നാണെങ്കിലും മറ്റു കമ്പനികൾ ഉൽപാദിപ്പിക്കാത്തതാണ്​ തുണയായത്​. 2006ൽ യു.കെ ദേശീയ ആരോഗ്യ വകുപ്പ്​ ആറു ലക്ഷം പൗണ്ട്​ ഈ മരുന്നിനായി ചെലവഴിച്ചിടത്ത്​ 2016 ആകു​േമ്പാഴേക്ക്​ മൂന്നു കോടി പൗണ്ടായി കുത്തനെ ഉയർന്നു. ഇതിനായി ഇത്രയും തുക ചെലവഴിക്കാനില്ലാത്തതിനാൽ 2015ൽ രോഗികൾ നേരിട്ട്​ തുക നൽകേണ്ടവയുടെ പട്ടികയിൽ സർക്കാർ പെടുത്തി. എന്നാൽ, ലിയോതൈറോനിൻ ഗുളികകൾ കഴിക്കുന്ന രോഗികൾ മറ്റു മരുന്നുകളോട്​ കാര്യമായി പ്രതികരിക്കാത്തത്​ അവസരമായി.

തുക കുത്തനെ ഉയർത്തിയതിന്​ കമ്പനി 10 കോടി പൗണ്ട്​ നഷ്​ടപരിഹാരമായി നൽകണമെന്നാണ്​ അധികൃതരുടെ വിധി. ഇതേ കമ്പനിക്കെതിരെ മറ്റൊരു മരുന്നുമായി ബന്ധപ്പെട്ട്​ വേറെയും 4.3 കോടി പൗണ്ട്​ പിഴ ലഭിച്ചിരുന്നു.

ലാഭവിഹിതമായും വായ്​പയായും മറ്റുമാണ്​ വൻതുക കമ്പനി ഓഹരി ഉടമകൾക്ക്​ നൽകിയിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug firmshareholders get 4000 crorehike in rate
News Summary - Drug firm that hiked prices by 6,000% paid shareholders £400m
Next Story