Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചില ജോലികൾ മറവിരോഗ സാധ്യത കുറക്കുമെന്ന്​​ ഗവേഷകർ
cancel
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightചില ജോലികൾ മറവിരോഗ...

ചില ജോലികൾ മറവിരോഗ സാധ്യത കുറക്കുമെന്ന്​​ ഗവേഷകർ

text_fields
bookmark_border

ലണ്ടൻ: പ്രായം ചെല്ലുന്തോറും ഓർമ കുറഞ്ഞ്​ എല്ലാം കൺമുന്നിൽ മറഞ്ഞുപോകുന്നത്​ ആധിയേറ്റുന്ന വിഷയമാണ്​. പ്രായമായവരിൽ ആരോഗ്യ പ്രശ്​നങ്ങൾ​ പോലെ ഭീഷണിയാണ്​ മറവി രോഗവും. മസ്​തിഷ്​ക കോശങ്ങൾ ജീർണിക്കുന്നതാണ്​ ക്രമേണ മറവി കൂട്ടുന്നത്​. എന്നാൽ, ചെറുപ്പകാലത്ത്​ ചെയ്യുന്ന ചില ജോലികൾ മറവിരോഗ സാധ്യതയുടെ വേഗം കുറക്കുമെന്ന്​ പുതിയ ഗവേഷണം പറയുന്നു. യു.കെ, യൂറോപ്​, യു.എസ്​ എന്നിവിടങ്ങളിലെ ലക്ഷം പേരിൽ നടത്തിയ പഠനത്തിലാണ്​ നിർണായക കണ്ടെത്തലുള്ളത്​.

പൊതുമേഖല ജീവനക്കാർ മുതൽ വനപാലകർ വരെ വിവിധ തൊഴിലെടുക്കുന്നവരിൽ 17 വർഷത്തോളം നിരീക്ഷണം നടത്തിയതായി ഗവേഷകർ പറയുന്നു.

മനസ്സിനെ ഉദ്ദീപിപ്പിക്കുന്ന ജോലികൾ ചെയ്യുന്നവരിലാണ്​ മറവിരോഗ സാധ്യത കുറയുന്നതായി കണ്ടെത്തിയത്​. ഉയർന്ന തീരുമാനങ്ങൾ ആവശ്യമുള്ള, നിരന്തര ഉത്തരവാദിത്വ ബോധം വേണ്ടവരാണ്​ ഈ വിഭാഗക്കാർ. ചെറുപ്പകാലത്ത്​ ഇത്തരം ജോലികളുമായി കഴിയുന്നവർക്ക്​ മറവി വരാൻ വൈകുമെന്ന്​ ഗവേഷകർ പറയുന്നു. ഇവരിൽ 80 വയസ്സാകു​േമ്പാൾ മറവിരോഗം ഭീഷണിയാകു​േമ്പാൾ അല്ലാത്തവരെ 78.3ാം വയസ്സിൽ ബാധിക്കാമെന്ന്​ ഗവേഷക സംഘം മേധാവിയും ലണ്ടൻ യൂ​നിവേഴ്​സിറ്റി കോളജിലെ എപിഡെമിയോളജി ഇൻസ്റ്റിറ്റ്യൂട്ട്​ പ്രഫസറുമായ മിക കിവിമാകി പറയുന്നു.

പ്രത്യേകിച്ച്​ നിയന്ത്രണങ്ങളില്ലാത്ത, ഉയർന്ന തീരുമാനങ്ങൾ ആവശ്യമില്ലാത്ത സാധാരണ ജോലികളാണ്​ അല്ലാത്തവ.

10,000 പേരിൽ 4.8 പേർക്കാണ്​ മറവിരോഗ സാധ്യതയെങ്കിൽ അല്ലാത്തവരിൽ 7.3 പേർക്കാണ്​ കണ്ടെത്തിയത്​. പ്രായം, ലിംഗം, വിദ്യാഭ്യാസം, ജീവിത രീതി എന്നിവ കൂടി പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും ഗവേഷകർ പറയുന്നു.

മനുഷ്യശരീരത്തിലെ രക്​തത്തിലുള്ള പ്ലാസ്​മകളിലടങ്ങിയ പ്രോടീനുകൾക്കും ഈ പ്രക്രിയയിൽ പങ്കുണ്ടെന്നാണ്​ ഗവേഷണം മുന്നോട്ടുവെക്കുന്നത്​.

തലച്ചോറിനെ നിരന്തരം പ്രവർത്തനക്ഷമമായി നിലനിർത്താനായാൽ മറവി രോഗം കുറക്കാനാകുമെന്ന്​ നേരത്തെയുള്ള പഠനങ്ങൾ തെളിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dementiastimulating jobs
News Summary - Dementia risk lower for people in stimulating jobs
Next Story