Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid
cancel
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightജലദോഷമുണ്ടോ;...

ജലദോഷമുണ്ടോ; കാരണക്കാരനായ വൈറസ്​​ കോവിഡിനെ ചെറുക്കുമെന്ന്​ ബ്രിട്ടീഷ്​ പഠനം

text_fields
bookmark_border

ലണ്ടൻ: കരുത്ത്​ കൂടുതലുള്ളവൻ അതിജീവിക്കുമെന്നാണല്ലോ ശാസ്​ത്രത്തി​െൻറ ഒന്നാം പ്രമാണം. കൊറോണ വൈറസ്​ ഉഗ്രരൂപിയായി മനുഷ്യലക്ഷങ്ങളെ കീഴടക്കുന്ന കാലത്ത്​ അതിനെ ചെറുക്കാൻ കഴിയുന്ന ഇത്തിരിക്കുഞ്ഞൻ വൈറസിനെ പരിചയപ്പെടുത്തുകയാണ്​ ബ്രിട്ടീഷ്​ സംഘം.

അത്​ മറ്റാരുമല്ല, നമ്മെ വെറു​തെ അലോസരപ്പെടുത്തി ഇടക്കിടെ വരാറുള്ള സാധാരണ ജലദോഷത്തിന് കാരണമാകുന്ന വൈറസാണ്​ ഇവിടെ ശക്​തരിൽ ശക്​തൻ. ഈ വൈറസ്​ കോവിഡിന്​ കാരണമാകുന്ന സാഴ്​സ്​ കോവ്​-2 വൈറസിനെ ചെറുക്കുമെന്നാണ്​ കണ്ടെത്തൽ. ബ്രിട്ടനിലെ ഗ്ലാസ്​ഗോ യൂനിവേഴ്​സിറ്റി നടത്തിയ പഠനത്തിലാണ്​​ നിർണായക സ്​ഥിരീകരണം. റിനോവൈറസ്​ ആണ്​ മനുഷ്യരിൽ പൊതുവെ ജലദോഷം ഉണ്ടാക്കുന്നത്​. റിനോവൈറസും സാഴ്​സ്​ കോവ്​-2 വൈറസും ഒന്നിച്ച്​ ശരീരത്തിലുണ്ടായാൽ ജലദോഷത്തിന്​ കാരണമാകുന്ന വൈറസ്​ തന്നെ ജയിക്കുമെന്നും സാഴ്​സ്​ കോവ്​-2നെ പുറന്തള്ളുമെന്നും പഠനം വ്യക്​തമാക്കുന്നു.

ചില വൈറസുകൾ മറ്റുള്ളവയെ കൂടെകൂട്ടി ജീവിക്കാൻ താൽപര്യം കാണിക്കുന്നവയാണ്​. അഡെനോവൈറസ്​ ഇതിന്​ ഉദാഹരണം. എന്നാൽ, ജലദോഷത്തിന്​ കാരണമാകുന്ന റിനോവൈറസ്​ ഒറ്റക്കു ജീവിക്കുന്നവയാകയാൽ സാഴ്​സ്​ കോവ്​-2ന്​ ഒപ്പം കൂടാനാകില്ല. ഒറ്റക്കാണ്​ ഇവ മനുഷ്യ ശരീരത്തെ ആക്രമിക്കുന്നതും ഒറ്റക്കാണ്​ അവ അകത്തു ജീവിക്കുന്നതും.

മനുഷ്യ ശ്വാസ​നാളിയുടെ ഒരു പകർപ്പിലേക്ക്​ ഇരു വൈറസുകളെയും ഒന്നിച്ച്​ കടത്തിവിട്ടായിരുന്നു ഗ്ലാസ്​ഗോ വാഴ്​സിറ്റി ഗവേഷകരുടെ പഠനം. എന്നാൽ, അതിവേഗം സാഴ്​സ്​ കോവ്​-2 പുറന്തള്ളപ്പെട്ടു. 24 മണിക്കൂർ മുമ്പ്​ റിനോവൈറസിനെ കടത്തിവിട്ട്​ അവിടെ നിലയുറപ്പിക്കാൻ അവസരം നൽകിയ ശേഷം​ കോവിഡ്​ വൈറസ്​ എത്തി​യപ്പോൾ അകത്തു പ്രവേശിക്കാൻ പോലും അവക്കു സാധ്യമായില്ല.

ഇതോടെ, ശരീരത്തിൽ ജലദോഷ വൈറസ്​ ഉള്ളവരുടെ അകത്തുകയറി അനേക ഇരട്ടിയായി പെരുകാൻ കോവിഡ്​ വൈറസിന്​ ഒരിക്കലും സാധ്യമാകില്ലെന്ന്​ കണ്ടെത്തിയതായി ഗവേഷകർ വ്യക്​തമാക്കുന്നു.

പക്ഷേ, ഇവിടെയുള്ള വലിയ പ്രശ്​നം മറ്റൊന്നാണ്​. ജലദോഷം ശരീരത്തിലുള്ളിടത്തോളമാണ്​ ഈ വൈറസ്​ പ്രതിരോധിക്കുക. ജലദോഷം മാറി ശരീരം സാധാരണ നിലയിലെത്തിയാൽ ശരീരം സ്വയം ഉൽപാദിപ്പിച്ച പ്രതിരോധം കുറഞ്ഞ്​ കോവിഡ്​ വൈറസിന്​ അകത്തുകയറാൻ വഴിയൊരുങ്ങും.

2009ൽ പന്നിപ്പനി യൂറോപിൽ പടർന്നുപിടിച്ചപ്പോൾ നടത്തിയ ഗവേഷണങ്ങളിലും സമാന ഫലം കണ്ടെത്തിയിരുന്നു. ജലദോഷ വൈറസിന്​ പന്നിപ്പനി വൈറസിനെ ചെറുക്കാനാകുമെന്നായിരുന്നു കണ്ടെത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudyCommon Cold VirusCovid 19
News Summary - Common cold virus can protect against Covid-19, finds new study
Next Story