Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻഫ്ലുവെൻസ ആവർത്തിച്ചാൽ പാർക്കിൻസൺസ് ബാധിക്കുമോ?, പഠനം പറയുന്നത് ഇതാണ്

text_fields
bookmark_border
ഇൻഫ്ലുവെൻസ  ആവർത്തിച്ചാൽ പാർക്കിൻസൺസ്  ബാധിക്കുമോ?,    പഠനം പറയുന്നത് ഇതാണ്
cancel

ആവർത്തിച്ചുള്ള ഫ്ലൂ (ഇൻഫ്ലുവൻസ), കോവിഡ്-19 തുടങ്ങിയ അണുബാധകൾ നമ്മുടെ നാഡീവ്യൂഹത്തെ ദോഷകരമായി ബാധിക്കാമെന്നും, ഇത് പാർക്കിൻസൺസ് പോലെയുള്ള മാരക രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിച്ചേക്കാമെന്നും പഠം. ഹൈദരാബാദിലെ സി.എസ്.ഐ.ആർ - സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിലെശാസ്ത്രജ്ഞനായ സ്വസ്തി റായ്ചൗധരിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ നിർണായക കണ്ടെത്തലിന് പിന്നിൽ. പ്രമുഖ സയൻസ് ജേണലായ 'സെൽ റിപ്പോർട്ട്സ്' ലേറ്റസ്റ്റ് പതിപ്പിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആർ.എൻ.എ വൈറസുകളും ശരീരത്തിലെ മാറ്റങ്ങളും

ഇൻഫ്ലുവൻസ, കോവിഡ്-19 തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നവ ആർ.എൻ.എ (RNA) വൈറസുകളാണ്. ശരീരത്തിലെ കോശങ്ങളെ ബാധിച്ച് സ്വന്തം പകർപ്പുകൾ സൃഷ്ടിക്കാൻ ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്. ഈ പ്രക്രിയ ശരീരത്തിൽ വലിയ കോശവ്യതിയാനങ്ങൾക്ക് കാരണമാവുകയും സ്വാഭാവിക പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഇത്തരം അണുബാധകൾ നാഡീക്ഷയത്തിന് കാരണമാകുന്ന തന്മാത്രാ മാറ്റങ്ങളിലേക്ക് നയിച്ചേക്കാമെന്നാണ് പഠനം പറയുന്നത്. എന്നാൽ, ഒരു തവണത്തെ അണുബാധകൊണ്ട് മാത്രം ആർക്കും പാർക്കിൻസൺസ് വരണമെന്നില്ലെന്നും ഇതിന് ആവർത്തിച്ചുള്ള ബാധകൾ കാരണമായേക്കാമെന്നുമാണ് ഗവേഷകർ വ്യക്തമാക്കുന്നു.

പാർക്കിൻസൺസ് രോഗം എങ്ങനെ രൂപപ്പെടുന്നു?

നാഡീകോശങ്ങളെ ബാധിക്കുന്ന ഗുരുതരമായ അവസ്ഥയാണ് പാർക്കിൻസൺസ്. 'ആൽഫ-സിന്യൂക്ലിൻ' എന്ന പ്രോട്ടീൻ ശരീരത്തിൽ അസാധാരണമായി മടങ്ങി ഒന്നിച്ച് ഒട്ടിച്ചേരുമ്പോഴാണ് ഈ പ്രശ്നം ആരംഭിക്കുന്നത്. കാലക്രമേണ ഈ പ്രോട്ടീനുകൾ 'ലൂയി ബോഡികൾ' (Lewy bodies) എന്ന പേരിൽ നാഡീകോശങ്ങൾക്കുള്ളിൽ അടിഞ്ഞുകൂടുന്നു. ഇത് കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെടുത്തുകയും അവയുടെ സാധാരണ പ്രവർത്തനങ്ങളെ താളം തെറ്റിക്കുകയും ചെയ്യും. വൈറസ് ബാധകൾ ഈ പ്രോട്ടീൻ കൂട്ടങ്ങളുടെ രൂപീകരണത്തെ വേഗത്തിലാക്കുമെന്നാണ് പഠനം കണ്ടെത്തിയത്.

പ്രതിരോധം ഫലപ്രദമോ?

ശരീരത്തിൽ ഇത്തരം വൈറസുകൾ കടന്നുകൂടുമ്പോൾ അവയെ ചെറുക്കാൻ കോശങ്ങൾക്ക് സ്വന്തമായി ഒരു പ്രതിരോധ സംവിധാനമുണ്ട്.എന്ന് വിളിക്കപ്പെടുന്ന ഒരു പ്രോട്ടീൻ ഇതിനായി പ്രവർത്തിക്കുന്നു. വൈറസിന്റെ ആർ.എൻ.എ ഘടനയെ തകർത്ത് വംശവർദ്ധനവ് തടയാൻ ഈ പ്രോട്ടീന് കഴിയും. ഇത് വഴി വൈറസിന്റെ അളവ് കുറയുകയും പ്രോട്ടീൻ കൂട്ടങ്ങളുടെ രൂപീകരണം മന്ദഗതിയിലാവുകയും ചെയ്യും.

എന്നിരുന്നാലും, വൈറസ് ബാധ ശക്തമാകുമ്പോൾ കോശങ്ങളുടെ ഈ സംരക്ഷണ കവചത്തിന് എല്ലാക്കാലത്തും ഇവയെ പൂർണ്ണമായി പ്രതിരോധിക്കാൻ കഴിഞ്ഞെന്ന് വരില്ല. ശരീരത്തിലെ സന്തുലിതാവസ്ഥ തെറ്റുന്നതോടെ പ്രോട്ടീൻ കൂട്ടങ്ങളുടെ വളർച്ച വേഗത്തിലാവുകയും, ഇത് ദീർഘകാലാടിസ്ഥാനത്തിൽ പാർക്കിൻസൺസ് പോലുള്ള രോഗാവസ്ഥകളിലേക്ക് നയിക്കുകയും ചെയ്തേക്കാം.

കോശങ്ങളിലെ മറ്റ് ജൈവിക ഘടകങ്ങളും വ്യക്തികളുടെ ആരോഗ്യസ്ഥിതിയും ഇതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. എങ്കിലും, ആവർത്തിച്ചുള്ള വൈറൽ അണുബാധകൾ ആരോഗ്യത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത് എന്നതിന്റെ തെളിവാണ് ഈ പഠനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Can repeated flu infections raise the risk of Parkinson
Next Story