Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightനിങ്ങൾ ട്രെഡ്​മിൽ...

നിങ്ങൾ ട്രെഡ്​മിൽ ഉപയോഗിക്കുന്നവര​ാണോ​? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

text_fields
bookmark_border
നിങ്ങൾ ട്രെഡ്​മിൽ ഉപയോഗിക്കുന്നവര​ാണോ​? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
cancel
camera_alt

ഡോ. ​റെ​ജി ച​ന്ദ്ര​ൻ
ജ​ന​റ​ൽ സ​ർ​ജ​ൻ ആ​സ്​​റ്റ​ർ

ഹോ​സ്​​പി​റ്റ​ൽ

കോ​വി​ഡ് ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ വ​ള​രെ​യ​ധി​കം മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. എ​ന്നി​രു​ന്നാ​ലും, അ​ത് ശാ​രീ​രി​ക​ക്ഷ​മ​ത​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​​ട്ടി​ല്ലെ​ന്നു​ പ​റ​യാം. ആ​ളു​ക​ൾ കൂ​ടു​ത​ൽ ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കാ​നും പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും ഫി​റ്റ്ന​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​നും ശ്ര​മി​ച്ച കാ​ലം കൂ​ടി​യാ​ണി​ത്. ത​ൽ​ഫ​ല​മാ​യി, വി​വി​ധ ജിം ​ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചു. ഇ​തി​ൽ​പെ​ട്ട​താ​ണ്​ ട്രെ​ഡ്​​മി​ല്ലു​ക​ൾ. നേ​ര​ത്തേ ജിം​നേ​ഷ്യ​ങ്ങ​ളി​ൽ മാ​ത്രം ക​ണ്ടു​വ​ന്നി​രു​ന്ന ട്രെ​ഡ്​​മി​ല്ലു​ക​ൾ ഇ​പ്പോ​ൾ വീ​ട​ക​ങ്ങ​ളി​ലും ഇ​ടം​നേ​ടി​യി​രി​ക്കു​ന്നു. വ്യാ​യാ​മം ചെ​യ്യാ​ൻ സ്ഥ​ല​വും സ​മ​യ​വും കു​റ​വു​ള്ള​വ​രു​ടെ ആ​ശ്ര​യ​മാ​ണു ട്രെ​ഡ്മി​ല്ലു​ക​ൾ. ന​ട​ത്തം, ഓ​ട്ടം, സ്പീ​ഡി​ലു​ള്ള ഓ​ട്ടം, ജോ​ഗി​ങ് ഇ​തെ​ല്ലാം ഇ​ഷ്​​ട​മ​നു​സ​രി​ച്ചു ചെ​യ്യാ​മെ​ന്ന​താ​ണു ട്രെ​ഡ്മി​ല്ലി​െൻറ ഗു​ണ​വും പ്ര​ത്യേ​ക​ത​യും. സൂ​ക്ഷി​ച്ച്​ ഉ​പ​യോ​ഗി​ക്കേ​ണ്ട ഉ​പ​ക​ര​ണ​മാ​ണി​ത്. ട്രെ​ഡ്മി​ല്ലി​ൽ ഓ​ടു​ക​യും ന​ട​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കു​ള്ള ചി​ല ടി​പ്​​സു​ക​ൾ:

ട്രെ​ഡ്​​മി​ല്ലി​ൽ ഓ​ൺ​ചെ​യ്​​ത ഉ​ട​ൻ വേ​ഗ​ത കൂ​ട്ടി ഇ​ട​രു​ത്. വാം ​അ​പ്​​ ചെ​യ്​​ത ശേ​ഷം മാ​ത്ര​മേ ​ട്രെ​ഡ്​​മി​ൽ ഉ​പ​യോ​ഗി​ക്കാ​വൂ. ഇ​ത്​ ഹൃ​ദ​യ​മി​ടി​പ്പ് ഉ​യ​ർ​ത്തു​ക​യും പേ​ശി​ക​ൾ അ​യ​യാ​നും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​കാ​നും ഉ​പ​ക​രി​ക്കും. വേ​ഗ​ത കൂ​ട്ടു​ന്ന​തി​ന്​ മു​മ്പ്​​ ട്രെ​ഡ്മി​ല്ലി​ൽ അ​ഞ്ചു​ മി​നി​റ്റ് ന​ട​ക്ക​ണം.

വ​ർ​ക്ക് ഔ​ട്ട് കൃ​ത്യ​മാ​യി ചെ​യ്യാ​ൻ ട്രെ​ഡ്​​മി​ല്ലി​െൻറ വ്യ​ത്യ​സ്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഠി​ക്ക​ണം. ജി​മ്മി​ലാ​ണെ​ങ്കി​ൽ ട്രെ​യി​ന​റു​ടെ സ​ഹാ​യം തേ​ടി​യ ശേ​ഷം വേ​ണം ഉ​പ​യോ​ഗി​ക്കാ​ൻ. ഹൃ​ദ​യ​മി​ടി​പ്പ്, ഓ​ട്ട​ത്തി​െൻറ സ​മ​യം, ​ക​ലോ​റി തു​ട​ങ്ങി​യ​വ അ​റി​യാ​നു​ള്ള സൗ​ക​ര്യം ട്രെ​ഡ്​​മി​ല്ലി​ലു​ണ്ട്.

നി​ങ്ങ​ളു​ടെ ഭാ​രം 90 കി​ലോ​ഗ്രാം ആ​ണെ​ങ്കി​ൽ, കു​റ​ഞ്ഞ​ത് 110 കി​ലോ​ഗ്രാം ശേ​ഷി​യു​ള്ള ട്രെ​ഡ്‌​മി​ല്ലു​ക​ൾ വാ​ങ്ങു​ക. (നി​ല​വി​ലെ ഭാ​ര​ത്തി​ൽ​നി​ന്ന്​ 20 കി​ലോ​ഗ്രാം കൂ​ടു​ത​ൽ ശേ​ഷി​യു​ള്ള​താ​വ​ണം ​ട്രെ​ഡ്​​മി​ൽ).

ഓ​ട്ട​ത്തി​ൽ സ​ഹാ​യി​ക്കു​ന്ന​തി​ന് ട്രെ​ഡ്‌​മി​ല്ലു​ക​ൾ​ക്ക് പ്രീ-​സെ​റ്റ് വ​ർ​ക്കൗ​ട്ടു​ക​ളോ ഇ​ട​വേ​ള​ക​ളോ ഉ​ണ്ട്.

ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ക്ര​മീ​ക​ര​ണ​ങ്ങ​ളും ബ​ട്ട​ണു​ക​ളും അ​മ​ർ​ത്ത​രു​ത്

ട്രെ​ഡ്‌​മി​ല്ലി​െൻറ ച​രി​വ് ഒ​രു ശ​ത​മാ​ന​ത്തി​നും ര​ണ്ടു​ ശ​ത​മാ​ന​ത്തി​നും ഇ​ട​യി​ൽ സ​ജ്ജ​മാ​ക്കു​ക. അ​തേ​സ​മ​യം, ച​രി​വ് ഏ​ഴു​ ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ ക്ര​മീ​ക​രി​ക്ക​രു​ത്. ഇ​ത് പു​റം, ഇ​ടു​പ്പ്, ക​ണ​ങ്കാ​ൽ എ​ന്നി​വ​യി​ൽ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു.

ഹാ​ൻ​ഡ്‌​റെ​യി​ലോ ക​ൺ​സോ​ളി​ലോ പി​ടി​ക്ക​രു​ത്

ട്രെ​ഡ്മി​ല്ലി​ൽ ന​ട​ക്കു​മ്പോ​ഴോ ഓ​ടു​മ്പോ​ഴോ കൈ​വ​രി​ക​ൾ മു​റു​കെ പി​ടി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ചി​ല​ർ ക​രു​തു​ന്നു. എ​ന്നാ​ൽ, ട്രെ​ഡ്മി​ല്ലി​ൽ സു​ര​ക്ഷി​ത​മാ​യി ക​യ​റാ​നും ഇ​റ​ങ്ങാ​നും സ​ഹാ​യി​ക്കാ​ൻ മാ​ത്ര​മാ​ണ് കൈ​വ​രി​ക​ൾ സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്​

മു​ന്നോ​ട്ട് ചാ​യ​രു​ത്, താ​ഴേ​ക്ക് നോ​ക്ക​രു​ത്, നി​ങ്ങ​ളു​ടെ കാ​ൽ​ന​ട മാ​ത്രം ശ്ര​ദ്ധി​ക്കു​ക

പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​േ​മ്പാ​ൾ പെ​െ​ട്ട​ന്ന്​ ഓ​ഫ്​ ചെ​യ്യ​രു​ത്​

വീ​ഴാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. വീ​ണാ​ൽ വ​ലി​യ അ​പ​ക​ട​ത്തി​ന്​ സാ​ധ്യ​ത​യു​ണ്ട്​

എ​ളു​പ്പ​ത്തി​ൽ എ​ടു​ക്കാ​വു​ന്നി​ട​ത്ത്​ ഒ​രു കു​പ്പി വെ​ള്ളം സൂ​ക്ഷി​ക്കു​ക, ട്രെ​ഡ്മി​ല്ലി​ൽ ഓ​ടു​ന്ന ഓ​രോ 20 മി​നി​റ്റി​ലും കു​റ​ഞ്ഞ​ത് നാ​ലു​ മു​ത​ൽ ആ​റ്​ ഔ​ൺ​സ് വ​രെ വെ​ള്ളം കു​ടി​ക്കു​ക.

കൂ​ൾ ഡൗ​ൺ ആ​വു​ക (വേ​ഗ​ത പ​തു​ക്കെ കു​റ​ച്ച ശേ​ഷം മാ​ത്രം ഓ​ഫ്​ ചെ​യ്യു​ക)

ട്രെ​ഡ്മി​ല്ലി​ൽ​നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നു​മു​മ്പ് അ​ഞ്ചു​മു​ത​ൽ 10 മി​നി​റ്റ് വ​രെ ന​ട​ക്കു​ക​യോ പ​തു​ക്കെ ജോ​ഗി​ങ്​ ചെ​യ്യു​ക​യോ ചെ​യ്യു​ക.

പെ​ട്ടെ​ന്ന് നി​ർ​ത്തു​ന്ന​ത് നേ​രി​യ ത​ല​വേ​ദ​ന​ക്ക്​ കാ​ര​ണ​മാ​കും.

ട്രെ​ഡ്‌​മി​ല്ലി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ ശേ​ഷം ചെ​റി​യ ത​ല​ക​റ​ക്കം അ​നു​ഭ​വ​പ്പെ​ടു​ക​യോ ച​ലി​ക്കു​ന്ന​തു​പോ​ലെ തോ​ന്നു​ക​യോ ചെ​യ്യു​ന്നു​വെ​ങ്കി​ൽ മി​ക്ക​വാ​റും നി​ങ്ങ​ളു​ടെ ഓ​ട്ട​ത്തി​െൻറ അ​വ​സാ​ന​ത്തി​ൽ കൂ​ൾ ഡൗ​ൺ ആ​യി​ല്ലെ​ന്നാ​ണ് അ​ർ​ഥം

മാ​റ്റ് ഇ​ട്ട് അ​തി​ൽ വേ​ണം ട്രെ​ഡ്മി​ൽ വെ​ക്കാ​ൻ. ബെ​ൽ​റ്റ് നേ​രെ​യാ​ണോ, തെ​ന്നി​പ്പോ​കു​ന്നു​ണ്ടോ എ​ന്ന് ഇ​ട​യ്ക്കി​ടെ ശ്ര​ദ്ധി​ക്ക​ണം. പൊ​ടി ക​ൺ​വെ​യ​റി​െൻറ നീ​ക്ക​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തും.

പൊ​ടി​ക​ള​യു​മ്പോ​ൾ, ബെ​ൽ​റ്റി​െൻറ അ​ടി​ഭാ​ഗം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. മെ​ഷീ​െൻറ അ​ടി​ഭാ​ഗ​ത്തോ, ഇ​ൻ​ക്ലൈ​ൻ മെ​ക്കാ​നി​സ​ത്തി​െൻറ അ​ടു​ത്തോ വ​യ​റു​ക​ൾ കി​ട​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ അ​വ മു​റി​ഞ്ഞ്, അ​പ​ക​ട​മു​ണ്ടാ​കാം.


ട്രെ​ഡ്​​മി​ൽ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ചി​ല കാ​ര​ണ​ങ്ങ​ൾ

  • പു​റ​ത്ത്​ ഓ​ടു​ക​യാ​ണെ​ങ്കി​ൽ 300 മീ​റ്റ​ർ എ​ങ്കി​ലും വി​സ്തൃ​തി​യു​ള്ള ഭൂ​പ്ര​ദേ​ശം
  • ആ​വ​ശ്യ​മാ​ണ്‌. ട്രെ​ഡ് മി​ൽ സൗ​ക​ര്യ​മു​ള്ളി​ട​ത്തു സ്ഥാ​പി​ക്കാം
  • പു​റ​ത്തേ​ക്കി​റ​ങ്ങു​മ്പോ​ൾ ഡ്ര​സ്സി​ങ്ങി​നു സ​മ​യ​മെ​ടു​ക്കും, ട്രെ​ഡ്മി​ൽ സ​മ​യ​ലാ​ഭം ന​ൽ​കും
  • കു​ഷ്യ​ൻ ഘ​ടി​പ്പി​ച്ച റ​ണ്ണി​ങ് ട്രാ​ക്ക് ജോ​യ​ൻ​റ്​ ഫ്ര​ണ്ട്‌​ലി​യാ​ണ്. പു​റ​ത്ത്​ അ​തി​നു​ള്ള സൗ​ക​ര്യ​മി​ല്ല
  • പു​റ​ത്തു മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​കാം. വീ​ടി​ന​ക​ത്ത്​ അ​തി​നു സാ​ധ്യ​ത​യി​ല്ല
  • തു​ല്യ​ത​യി​ല്ലാ​ത്ത നി​ല​ങ്ങ​ളി​ൽ ഓ​ടു​ന്ന​തും ഒ​രേ അ​ള​വി​ലു​ള്ള പ്ര​ത​ല​ത്തി​ൽ ഓ​ടു​ന്ന​തും ശ​രീ​ര​ത്തെ ബാ​ധി​ക്കു​ന്നു
  • ചി​ല​യി​ട​ങ്ങ​ളി​ൽ പു​ല​ർ​ച്ച​യോ വൈ​കു​ന്നേ​ര​ങ്ങ​ളി​ലോ ഓ​ടു​ന്ന​ത് സു​ര​ക്ഷ​യെ ബാ​ധി​ക്കാ​റു​ണ്ട്
  • ഇ​യ​ർ​ഫോ​ൺ വെ​ച്ച്​ പാ​ട്ടു​കേ​ട്ട്​ ഓ​ടു​ന്ന​ത് അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തും. വീ​ട്ടി​ൽ ഈ ​അ​വ​സ്ഥ ഉ​ണ്ടാ​കു​ന്നി​ല്ല

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Are you a treadmill user? Then these things should be taken care of
Next Story