Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightAyurvedachevron_rightസ്​ത്രീകളും...

സ്​ത്രീകളും ഹൃ​േദ്രാഗവും....

text_fields
bookmark_border
Heart-And-Woman
cancel

ലോകത്ത്​ പ്രതിവർഷം ഏകദേശം 9.1 ദശലക്ഷത്തോളം സ്​ത്രീകൾ ഹൃ​ദയധമനീ രോഗങ്ങൾ മൂലം മരണപ്പെടുന്നതായി വേൾഡ്​ ഹാർട്ട്​ ഫെഡറേഷ​​​​െൻറ കണക്കുകൾ വെളിപ്പെടുത്തുന്നു. ഇൗ മരണനിരക്ക്​ അർബുദം, ക്ഷയം തുടങ്ങിയ മഹാമാരികൾ മൂലമുണ്ടാകുന്നതിനേക്കാൾ വളരെ കൂടുതലാണ്​. ഹാർട്ട്​ അറ്റാക്കിന​ുശേഷം പെ​െട്ടന്നുണ്ടാകുന്ന മരണവും പുരുഷന്മാരേക്കാൾ സ്​ത്രീകളിൽ കൂടുതലാണ്​.

രോഗം തിരിച്ചറിഞ്ഞാലും വേണ്ടത്ര പരിഗണന നൽകാതിരിക്കുക, പ്രകടമാകുന്ന രോഗലക്ഷണങ്ങളെ തീർത്തും അവഗണിക്കുക തുടങ്ങിയ പ്രവണതകൾ സ്​ത്രീ രോഗികളുടെ എണ്ണത്തെ കൂട്ടുന്ന പ്രധാന ഘടകങ്ങളാണ്​. ഹൃദ്രോഗത്തി​​​​െൻറ കാര്യത്തിലും വേണ്ടത്ര ചികിത്സയും ശുശ്രൂഷയും കിട്ടുന്ന, സ്​ത്രീകളുടെ എണ്ണം കുറഞ്ഞതും മരണനിരക്ക്​ ഉയർത്തി. പ്രമേഹ​േരാഗികളായ സ്​ത്രീകളുടെ എണ്ണം കൂടിയതും ഹൃദ്രോഗനിരക്ക്​ വർധിപ്പിച്ചു.

ഇൗസ്​ട്രജൻ ഹൃദയത്തെ സംരക്ഷിക്കും
ആർത്തവമുള്ള പ്രായത്തിൽ സ്​ത്രീകളിൽ സുലഭമായുണ്ടാകുന്ന ഇൗസ്​ട്രജൻ ഹോർ​േമാണാണ്​ അവരെ ഹൃദ്രോഗസാധ്യതയിൽനിന്ന്​ രക്ഷിക്കുന്നത്​. രക്​തത്തിലെ നല്ല കൊളസ്​ട്രോൾ ആയ എച്ച്​.ഡി.എൽ കൊളസ്​ട്രോളി​​​​െൻറ അളവ്​ കൂട്ടിയാണ്​ ഇൗസ്​ട്രജൻ സംരക്ഷണം നൽകുന്നത്​. എൽ.ഡി.എൽ എന്ന അപകടകാരിയായ കൊളസ്​ട്രോളിനെ കുറയ്​ക്കാനും ഇതിന്​ കഴിയുന്നു. ഒപ്പം ശ്വേതരക്​താണുക്കൾ കട്ട പിടിക്കുന്നത്​ തടയുന്നു. എന്നാൽ, ആർത്തവ വിരാമത്തോടെ ഇൗസ്​ട്രജ​​​​െൻറ ഇൗ സംരക്ഷണം നഷ്​ടപ്പെടുന്നതിനാൽ ഹൃദ്രോഗ സാധ്യത ഉയരുന്നു. രക്​തസമ്മർദമുള്ളവർ, പ്ര​േമഹമുള്ളവർ, ഗർഭനിരോധന ഗുളികകൾ സ്​ഥിരമായി ഉപയോഗിക്കുന്നവർ, ഗർഭാശയത്തോടൊപ്പം അണ്ഡാശയങ്ങളും നീക്കം ചെയ്​തവർ ഇവർക്ക്​ ഇൗ പരിരക്ഷ നേരത്തേ തന്നെ നഷ്​ടപ്പെടാം.

ലക്ഷണങ്ങൾ-തീവ്രതയിലും പ്രകടനത്തിലും വ്യത്യസ്​തം
സ്​ത്രീകളിൽ പുരുഷന്മാരെ അപേക്ഷിച്ച്​ ഹൃദ്രോഗലക്ഷണങ്ങൾ തീവ്രതയിലും പ്രകടനത്തിലും വ്യത്യസ്​തത പുലർത്താറുണ്ട്​. നെഞ്ചിലെ ഭാരം, നെഞ്ചിടിപ്പ്​, വേദന പടരുന്ന രീതി, ശ്വാസതടസ്സം, തളർച്ച ഇവ പുരുഷന്മാരിലും സ്​ത്രീകളിലും ഒരുപോലെ വരാമെങ്കിലും മിക്ക സ്​ത്രീകളിലും പലപ്പോഴും ഇത്​ തീവ്രമാകാറില്ല. കൂടാതെ സ്​ത്രീകളിൽ മിക്കവാറും നെഞ്ച്​ വേദനക്ക്​ പകരം തലചുറ്റൽ, താടിയെല്ലിന്​ വേദന, തളർച്ച, മുതുകിൽ പുറംഭാഗത്ത്​ വേദന, പുകച്ചിൽ, ശ്വാസതടസ്സം, നെഞ്ചെരിച്ചിൽ, മനം പുരട്ടൽ, വിയർപ്പ്​, കിതപ്പ്​, ദഹനക്കേട്​, ബലക്ഷയം തുടങ്ങിയ ലക്ഷണങ്ങളാണ്​ ഉണ്ടാവുക. ഇതര രോഗങ്ങൾക്കും ഇത്തരം രോഗലക്ഷണങ്ങൾ കാണുമെന്നതിനാൽ രോഗനിർണയത്തിൽ വരുന്ന പ്രശ്​നങ്ങളും അപകടസാധ്യത വർധിപ്പിക്കാറുണ്ട്​.

Dizziness

പ്രമേഹം അപകടകാരിയാകുന്നതെങ്ങനെ?
ഹൃദ്രോഗത്തിലേക്ക്​ നയിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്​ പ്രമേഹം. പ്രമേഹരോഗിക്ക്​ ഹൃദ്രോഗം ഉണ്ടാകു​േമ്പാൾ നെഞ്ചു വേദന അനുഭവപ്പെടാത്തത്​ അപകടമാകാറുണ്ട്​. ഹൃദയവും മസ്​തിഷ്​കവുമായി ബന്ധപ്പെട്ട്​ കിടക്കുന്ന നാഡീവ്യൂഹത്തിന്​ പ്രമേഹം മൂലം ഉണ്ടാകുന്ന ജരിതാവസ്​ഥയാണ്​ വേദന അറിയാതെ പോകാൻ ഇടയാക്കുന്നത്​. ഹൃദയപേശികളിൽ രക്​തം കുറയുന്ന അവസ്​ഥയിൽപ്പോലും പ്രമേഹരോഗി വേദനയറിയാറില്ല.

പാരമ്പര്യം
സ്​ത്രീകളിലെ ഹൃദ്രോഗത്തിന്​ പാരമ്പര്യവുമായും ബന്ധമുണ്ട്​. രക്​തബന്ധമുള്ളവർക്ക്​ ഹൃദ്രോഗബാധ ചെറുപ്പത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ ഇവരിലും സാധ്യതയേറും. ഇവർ നേര​േത്തതന്നെ പ്രതിരോധ നടപടികൾ ആരംഭിക്കേണ്ടതുണ്ട്​. ജീവിതശൈലി പുനഃക്രമീകരിക്കുകയും എല്ലാ ആപത്​ഘടകങ്ങളെയും പരിശോധനാ വിധേയമാക്കുകയും വേണം.

പോളിസിസ്​റ്റിക്​ ഒാവറി സിൻ​േഡ്രാം സങ്കീർണത തടയണം
പി.സി.ഒ.എസിൽ ഉള്ളവരിൽ കാണാറുള്ള പല ഘടകങ്ങളും ഹൃദ്രോഗസാധ്യത വർധിപ്പിക്കാറുണ്ട്​. അമിതവണ്ണം, ഇൻസുലിൻ കാര്യക്ഷമത കുറയൽ,അമിത രക്​തസമ്മർദം ഇവയെല്ലാം ഹൃദ്രോഗത്തിനിടയാക്കാറുണ്ട്​. ഇൻസുലിൻ കാര്യക്ഷമത കുറയുന്നത്​ രക്​തക്കുഴലുകളെ കാലക്രമേണ തകരാറിലാക്കും. പി.സി.ഒ.എസ്​ ഉള്ളവരിൽ ഇത്​ ഹൃദ്രോഗത്തിന്​ ഇടയാക്കും.

exercise

അമിതവണ്ണം,വ്യായാമക്കുറവ്​, മാനസിക സമ്മർദം ഇവ ഹൃദ്രോഗസാധ്യത കൂട്ടും
അമിതവണ്ണം സ്​ത്രീകളിൽ വളരെ കൂടുതലാണ്​. കൗമാരത്തിൽപോലും അമിതവണ്ണം ഉള്ളവരുടെ എണ്ണം ഇന്ന്​ വളരെ കൂടുതലാണ്​. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിതരീതിയിലും മാറുന്നതിലൂടെ അമിതവണ്ണം കുറ​ക്കാനാവുന്നതാണ്​. നിത്യവും ലഘുവ്യായാമങ്ങൾ ശീലമാക്കുന്നത്​ പൊണ്ണത്തടി അടക്കം ഹൃദ്രോഗത്തിലേക്ക്​ നയിക്കുന്ന ഘടകങ്ങളുടെ കടന്നുവരവിനെ കുറയ്​ക്കാനാകും.വീട്ടിലെയും ജോലിസ്​ഥലത്തെയും സമ്മർദങ്ങൾ സ്​ത്രീകളെ ഹൃദ്രോഗത്തിലേക്ക്​ നയിക്കാറുണ്ട്​. ബോധപൂർവം സംഘർഷങ്ങളെ ഒഴിവാക്കുന്നതോടൊപ്പം യോഗ, വായന, സൗഹൃദം ഇവയിലൂടെ സംഘർഷത്തെ കുറയ്​ക്കണം. അമിത സമ്മർദം കുറ​ക്കാൻ ഒൗഷധങ്ങളുടെ സഹായവും വേണ്ടി വരാം.

ഗർഭകാലം ശ്രദ്ധയോടെ
ഗർഭിണിയുടെ പോഷണക്കുറവ്​ കുട്ടികളിൽ ഹൃദ്രോഗസാധ്യത വർധിപ്പിക്കാറുണ്ട്​. നാടൻ ഭക്ഷണശീലങ്ങൾക്കൊപ്പം കുറുന്തോട്ടി ​േചർത്ത പാൽക്കഷായം ശീലമാക്കുന്നത്​ കുഞ്ഞി​​​​െൻറ ആരോഗ്യത്തിനും ക്രമാനുഗതമായ വളർച്ചക്കും ഗുണകരമാണ്​.

രക്​തസമ്മർദം
പുരുഷന്മാരേക്കാൾ അമിതരക്​ത സമ്മർദം സ്​ത്രീകളിലാണ്​ കൂടുതൽ കാണുന്നത്​. 60 വയസ്സ്​ കഴിഞ്ഞവരിൽ നല്ലൊരു ശതമാനം സ്​ത്രീകൾക്കും രക്​തസമ്മർദമുണ്ട്​. ഇതും ഹൃദ്രോഗത്തിനിടയാക്കുന്നു. ഒപ്പം പ്രമേഹം കൂടിയുണ്ടെങ്കിൽ അപകടം കൂടുതലാണ്​. ഒൗഷധോപയോഗത്തിലൂടെയും ജീവിതശൈലി ക്രമീകരിക്കുന്നതിലൂടെയും രക്​തസമ്മർദം നിയന്ത്രിക്കാനാകും.

ഹൃദയാ​േരാഗ്യത്തിനായി....
കുടുംബത്തി​​​​െൻറ ആരോഗ്യത്തിനായി ഏറെ ശ്രദ്ധ കാട്ടാറുള്ളത്​ സ്​ത്രീകളാണെങ്കിലും അവർ സ്വന്തം ആരോഗ്യം അത്രകണ്ട്​ ശ്രദ്ധിക്കാറില്ല പലപ്പോഴും. കൊഴുപ്പും ഉപ്പും മധുരവും കുറഞ്ഞ സമീകൃത ഭക്ഷണമാണ്​ ഹൃദയത്തിനിഷ്​ടം. ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ മൂലം ഫാസ്​റ്റ്​ ഫുഡ്​ സംസ്​കാരം സ്വീകരിക്കുന്നവരും ഏറെയാണ്​. ഇതും ഹൃദയാരോഗ്യം ആപത്തിലാക്കി. ബീൻസ്​, വെള്ളക്കടല, ബീറ്റ്​റൂട്ട്​, പടവലം, പയറുകൾ, ചീര, മത്സ്യം, നാടൻ കോഴിയിറച്ചി തൊലി നീക്കിയത്​, കൊഴുപ്പ്​ മാറ്റിയ പാൽ, മോര്​ ഇവ മാറിമാറി ഭക്ഷണത്തിൽപെടുത്താം. തവിട്​ നീക്കാത്ത അരി, ഗോതമ്പ്​, ഒാട്​സ്​, റാഗി ഇവയും ഏറെ ഗുണകരമാണ്​.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനായി നിരവധി ഒൗഷധങ്ങളും ആയുർവേദം നിർദേശിക്കുന്നുണ്ട്​. നീർമരുത്​, കുറുന്തോട്ടി, അമുക്കുരം, മുന്തിരി, വെളുത്തുള്ളി, ശതാവരി, ചിറ്റരത്ത, കരിങ്കുറിഞ്ഞി, ചുവന്നുള്ളി, പാൽമുതക്ക്​, ചുക്ക്​, തഴുതാമ, നെല്ലിക്ക ഇവ ഹൃദയാരോഗ്യംമെച്ചപ്പെടുത്തുന്ന ഒൗഷധികളിൽ ചിലതാണ്​. അവസ്​ഥകൾക്കനുസരിച്ച്​ വിശേഷ ചികിത്സകളും നൽകാറുണ്ട്​. ചെറുപ്പത്തിലേ തുടങ്ങുന്ന അനുയോജ്യമായ ആഹാര-വ്യായാമ ശീലങ്ങൾകൊണ്ട്​ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനാകും.

ഡോ. പ്രിയ ദേവദത്ത്​, കോട്ടയ്​ക്കൽ ആര്യവൈദ്യശാല, മാന്നാർ. 
drpriyamannar@gmail.com

 

Show Full Article
TAGS:women heart disease Ayurvedam Health News malayalam news 
News Summary - Women and Heart Disease - Health News
Next Story