Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightAyurvedachevron_rightമിനി സ്​ട്രോക്ക്​......

മിനി സ്​ട്രോക്ക്​... ഒരു മുന്നറിയിപ്പ്​

text_fields
bookmark_border
Mini-Stroke
cancel

അപ്രതീക്ഷിതമായി ജീവിതത്തി​​​​​െൻറ നിറം കെടുത്തിക്കളയുന്ന രോഗങ്ങളിൽ പ്രധാനിയാണ്​ സ്​ട്രോക്ക്​. അഥവാ മസ്​ തിഷ്​കാഘാതം. തലച്ചോറി​​​​​െൻറ പ്രവർത്തനം പെ​െട്ടന്ന്​ നിലച്ചുപോവുകയോ മന്ദീഭവിക്കുകയോ ചെയ്യുന്ന അതീവ ഗു രുതരാവസ്​ഥയാണ്​ മസ്​തിഷ്​കാഘാതം. തലച്ചോറി​​​​​െൻറ സമഗ്രമായ പ്രവർത്തനത്തിന്​ പോഷകങ്ങളും ഒാക്​സിജനും അടങ് ങിയ രക്​തം അനിവാര്യമാണ്​. എന്നാൽ, വിവിധ കാരണങ്ങളാൽ തലച്ചോറിലേക്കുള്ള രക്​തപ്രവാഹം കുറയുകയോ തടസ്സപ്പെടുകയേ ാ ചെയ്യുന്നത്​ മസ്​തിഷ്​കാഘാതത്തിന്​ വഴിയൊരുക്കും.

തലച്ചോറിലെ കോശങ്ങൾക്ക്​ ഏതാനും നിമിഷങ്ങൾ പോലും പ ്രാണവായുവി​​​​​െൻറ അഭാവം താങ്ങാനാകില്ല. തുടർന്ന്​ ആ ഭാഗത്തെ കോശങ്ങൾ ഒാരോന്നായി നിർജീവമാകാൻ തുടങ്ങും. രക്​ത തടസ്സം ഏതാനും മണിക്കൂർ തുടർന്നാൽ കോശനാശം പൂർണമാകുന്നു. അതുകൊണ്ട്​ തന്നെ മസ്​തിഷ്​കാഘാതത്തിന്​ മുന്നോടിയ ായി എത്തുന്ന എല്ലാ ലക്ഷണങ്ങളെയും അതീവ ശ്രദ്ധയോടെ കാണുകയും ഉടൻ ചികിത്സ തേടുകയും ​വേണം.

മിനിസ്​ട്രോക്ക ്​ എന്ന മുന്നറിയിപ്പ്​
മസ്​തിഷകാഘാതത്തിന്​ സമാനമായ ലക്ഷണങ്ങൾ താൽക്കാലികമായി അനുഭവപ്പെടുന്ന അവസ്​ഥയാണ ്​ മിനിസ്​ട്രോക്ക്​. തലച്ചോറിലേക്കുള്ള രക്​തക്കുഴലിൽ താൽക്കാലികമായി രക്​തക്കട്ട അടയുക, രക്​തമൊഴുക്ക്​ ക ുറയുക തുടങ്ങിയ കാരണങ്ങളാൽ രക്​തപ്രവാഹം അൽ​പനേരത്തേക്ക്​ കുറയുന്ന അവസ്​ഥയാണിത്​. മിനി സ്​ട്രോക്ക്​ തലച്ചോ റിൽ ക്ഷതങൾ വരുത്താറില്ലെങ്കിലും ഭാവിയിൽ ഗുരുതരമായ മസ്​തിഷ്​കാഘാതം വരുമെന്നുള്ളതി​​​​​െൻറ മുന്നറിയിപ്പായി ഇതിനെ കാണേണ്ടതുണ്ട്​. മിനിസ്​ട്രോക്ക്​ അപകട സൂചനയാണെന്ന്​ പലപ്പോഴും തിരിച്ചറിയാതെ പോകുന്നത്​ അൽപ സമയം കൊണ്ട്​ ലക്ഷണങ്ങൾ അപ്രത്യക്ഷമാകുന്നതിനാൽ ആണ്​. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടേണ്ടതുണ്ട്​.

മിനിസ്​​ട്രോക്ക്​ ലക്ഷണങ്ങൾ
മസ്​തിഷ്​കാഘാതത്തി​​​​​െൻറ സമാനമായ ലക്ഷണങ്ങളാണ്​ മിനിസ്​ട്രോക്കിലും കാണുക. രക്​തക്കുഴലിലെ തടസ്സങ്ങൾ നീങ്ങുന്നതിനാൽ ഏകദേശം 15 മിനിട്ട്​ മുതൽ ഒരു മണിക്കൂറിനുള്ളിൽതന്നെ മിനിസ്​ട്രോക്കി​​​​​െൻറ ലക്ഷണങ്ങൾ അപ്രത്യക്ഷമാകാറുണ്ട്​.

  • സംസാരിക്ക​ു​േമ്പാൾ ഇടക്ക്​ നാവ്​ കുഴയുക.
  • ശരീരത്തി​​​​​െൻറ ഒരു വശത്തിന്​ തളർച്ചപോലെ തോന്നുക.
  • കണ്ണിൽ അൽപസമയത്തേക്ക്​ മൂടൽ
  • കാഴ്​ച അൽപനേരം മറയുക.
  • ദൃശ്യങ്ങൾ ഇരട്ടയായി കാണുക.
  • കൈക്കും കാലിനും കുഴച്ചിൽ
  • ശരീരത്തി​​​​​െൻറ ഏതെങ്കിലും ഭാഗത്ത്​ മരവിപ്പ്​.
  • നടക്കു​േമ്പാഴോ നിൽക്കു​േമ്പാഴോ ബാലൻസ്​ തെറ്റൽ.
  • ചുണ്ടിന്​ ചെറിയ കോടൽ
  • ശക്​തമായ തലകറക്കം. ഇവ മിനിസ്ട്രോ​ക്കി​​​​​െൻറ ​ലക്ഷണങ്ങളായി എത്തുകയും ഏതാനും സമയത്തിനുള്ളിൽ അപ്രത്യക്ഷമാവുകയും ചെയ്യും.

സ്​ട്രോക്കി​ലേക്ക്​ നയിക്കുന്ന അപകട ഘടകങ്ങൾ

Diabetes


* പ്രമേഹം
അനിയന്ത്രിതമായ പ്രമേഹം ഉള്ളവരിൽ മസ്​തിഷ്​കാഘാതം വരാനുള്ള സാധ്യത വളരെക്കൂടുതലാണ്​. അനിയന്ത്രിത പ്രമേഹം തലച്ചോറിലെ രക്​തക്കുഴലുകളെ തകരാറിലാക്കുന്നതോടൊപ്പം രക്​തക്കുഴലുകളിൽ ​കൊഴുപ്പ്​ അടിയാനുള്ള സാധ്യതയെയും വർധിപ്പിക്കും.​ ഇത്​ മസ്​തിഷ്​കാഘാതത്തിനിടയാക്കും.

* അമിത രക്​തസമ്മർദം
ദീർഘനാൾ അമിത രക്​തസമ്മർദം നിയന്ത്രിക്കാതിരുന്നാൽ രക്​തക്കുഴലുകളുടെ ഉള്ളിൽ തകരാറുകൾ ഉണ്ടാകും. രക്​തത്തി​​​​​െൻറ സുഗമമായ ഒഴുക്കിനെയിത്​ ബാധിക്കാറുണ്ട്​. മസ്​തിഷ്​കാഘാതത്തിന്​ ഇതും ഒരു കാരണമാണ്​. കൂടാതെ രക്​തസമ്മർദം കൂടു​േമ്പാൾ രക്​തക്കുഴലുകൾ പൊട്ടിയും മസ്​തിഷ്​കാഘാതം ഉണ്ടാകാം.

* കൊളസ്​ട്രോൾ
അമിത കൊളസ്​ട്രോൾ രക്​തക്കുഴലിൽ കൊഴുപ്പടിഞ്ഞ്​ കൂടാൻ ഇടയാക്കും. ഇത്​ തലച്ചോറിലേക്കുള്ള രക്​തയോട്ടത്തെ തടയുകയോ കുറക്കുകയോ ചെയ്​ത്​ സ്​ട്രോക്കിനിടയാക്കും.

* മാനസിക സമ്മർദം
കടുത്ത മാനസിക സമ്മർദം സ്​​ട്രെസ്സ്​ ഹോർമോണുകളുടെ ഉൽപാദനം കൂട്ടി രക്​തപ്രവാഹത്തി​​​​​െൻറ ശക്​തി വർധിപ്പിക്കും. ഇതും സ്​ട്രോക്കിനിടയാക്കും.

Liqour

* മദ്യം, പുകയില
മദ്യവും പുകയിലയും രക്​തസമ്മർദത്തെ ഉയർത്തി രക്​തക്കുഴലുകൾക്ക്​ കേടുപാടുകൾ സൃഷ്​ടിക്കാറുണ്ട്​. ധമനികളുടെ ജരിതാവസ്​തക്കും ഇവ ഇടയാക്കും. ഇതെല്ലാം സ്​ട്രോക്കിന്​ വഴിയൊരുക്കാറുണ്ട്​.

മിനിസ്​ട്രോക്ക്​ വന്നാൽ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതോടൊപ്പം പ്രമേഹം, രക്​തസമ്മർദം, കൊളസ്​ട്രോൾ ഇവയെ കർശനമായി നിയന്ത്രണത്തിലാക്കുകയും വേണം. ഒൗഷധ ചികിത്സക്ക്​ പുറമെ ഉചിതമായ പഞ്ചകർമ ചികിത്സകളും നൽകുന്നു. ഇവയുടെയെല്ലാം പരമമായ ലക്ഷ്യം വീണ്ടുമൊരു സ്​ട്രോക്ക്​ ഉണ്ടാകുന്നതിൽനിന്ന്​ പ്രതിരോധം നേടുക എന്നതാണ്​.

മിനിസ്​ട്രോക്ക്​ വന്നാൽ അതിൽ 10-20 ശതമാനം പേർക്കും അടുത്ത മൂന്നു മാസത്തിനുള്ളിൽ സ്​ട്രോക്ക്​ വരാനുള്ള സാധ്യതയുണ്ടെന്ന്​ പഠനങ്ങൾ സൂചിപ്പിക്കുന്നു. മിനിസ്​ട്രോക്കി​​​​​െൻറ ലക്ഷണങ്ങളെ അവഗണിക്കാതെ ചികിത്സ തേടുന്നതിലൂടെ മസ്​തിഷ്​കാഘാതം മൂലമുണ്ടാകുന്ന വലിയ പ്രത്യാഘാതങ്ങളെ നല്ലൊരളവ്​ കുറക്കാനാകും.

ഡോ. പ്രിയദേവദത്ത്​
കോട്ടക്കൽ ആര്യവൈദ്യശാല
മാന്നാർ
drpriyamannar@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strokemalayalam newsMini StrokeHealth News
News Summary - A Warning to Mini Stroke - Health News
Next Story