Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightAyurvedachevron_rightമസ്​തിഷ്​കാഘാതം...

മസ്​തിഷ്​കാഘാതം - ലക്ഷണങ്ങൾ തിരിച്ചറിയാം

text_fields
bookmark_border
Stroke
cancel

ഗുരുതരമായ ​ആരോഗ്യ പ്രശ്​നങ്ങളിലൊന്നാണ്​ സ്​ട്രോക്​ അഥവാ മസ്​തിഷ്​കാഘാതം. തലച്ചോറി​​െൻറ ഏതെങ്കിലും ഭാഗങ്ങളുടെ പ്രവർത്തനം പൊടുന്നനെ മന്ദീഭവിക്കുകയോ മസ്​തിഷ്​കത്തിന്​ ഭാഗികമായി നാശമുണ്ടാകുകയോ ചെയ്യുന്ന രോഗാവസ്ഥയാണിത്​. ആയുർവേദം ‘മഹാ രോഗങ്ങളുടെ’ കൂട്ടത്തിലാണ്​ മസ്​തിഷ്​കാഘാതത്തെ പെടുത്തിയിരിക്കുന്നത്​. 

മസ്​തിഷ്​ക കോശങ്ങളുടെ സുഗമമായ പ്രവർത്തനത്തിന്​ ഒാക്​സിജനും മറ്റ്​ പോഷകങ്ങളും രക്തത്തിലൂടെ ഒരു തടസ്സവും കൂടാതെ സദാസമയവും ലഭിക്കേണ്ടതുണ്ട്​. തലച്ചോറിലെ കോശങ്ങളിലേക്ക്​ രക്തമെത്തിക്കുന്ന ധമനികളിൽ കൊഴുപ്പടിഞ്ഞ്​ ഇടുങ്ങിപ്പോവുക, രക്തക്കട്ടകൾ വന്നടിഞ്ഞ്​ ധമനികളിൽ തടസ്സുമുണ്ടാവുക, ധമനികൾ പൊട്ടി മസ്​തിഷ്​കത്തിൽ രക്തസ്രാവമുണ്ടാവുക തുടങ്ങിയ ഘട്ടങ്ങളിൽ തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിന്​ തടസ്സുമുണ്ടാവുകയും മസ്​തിഷ്​കാഘാതത്തിന്​ ഇടയാക്കുകയും ചെയ്യുന്നു. തലച്ചോറി​​െൻറ ഏത്​ ഭാഗത്തെ രക്തപ്രവാഹമാണ്​ തടസ്സപ്പെട്ടത്​ എന്നതനുസരിച്ച്​ ശാരീരിക വൈകല്യങ്ങൾക്കും വ്യത്യാസമുണ്ടാകും.

കർമനിരതരായിരിക്കുന്ന വ്യക്തിയിൽ വളരെപ്പെ​െട്ടന്നാണ്​ വൈകല്യങ്ങൾ പ്രത്യക്ഷപ്പെടുക. അടിയന്തിരമായി ചികിത്സ ലഭിക്കേണ്ട ഒരു ​േരാഗമാണ്​ മസ്​തിഷ്​കാഘാതം. അതുകൊണ്ട്​ തന്നെ ഇതി​​െൻറ ലക്ഷണങ്ങൾ കണ്ടാൽ തിരിച്ചറി​യേണ്ടതുണ്ട്​. 

മരവിപ്പും തളർച്ചയും

paralysed


ശരീരത്തിന്​ പെ​െട്ടന്നുണ്ടാകുന്ന മരവിപ്പും തളർച്ചയുമാണ്​ സ്​ട്രോക്കി​​െൻറ മുഖ്യലക്ഷണങ്ങളിൽ ഒന്ന്​. മുഖം, കാലുകൾ, കൈൾ തുടങ്ങിയ ഭാഗങ്ങളെയാണ്​ തളർച്ചയും ബലക്ഷയവും പ്രധാനമായും ബാധിക്കുക. തലച്ചോറി​​െൻറ ഇടത്​ അർധ​േഗാളത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടു​േമ്പാൾ ശരീരത്തി​​െൻറ വലതുഭാഗത്തിന്​ തളർച്ചയുണ്ടാകുന്നു. അതുപോലെതന്നെ തലച്ചോറി​​െൻറ വലതു അർധഗോളത്തിലേക്കുള്ള രക്തപ്രവാഹത്തിന്​ തടസ്സുമുണ്ടാകു​േമ്പാൾ ഇടത്​ കൈകാലുകൾക്ക്​ തളർച്ചയുണ്ടാകുന്നു. മസ്​തിഷ്​കത്തി​​െൻറ ഏത്​ ഭാഗത്തുള്ള കോശങ്ങൾക്കും സ്​​േട്രാക്​ ബാധിക്കാം

തലച്ചോറി​​െൻറ പിൻഭാഗത്തുണ്ടാകുന്ന സ്​ട്രോക്​ മൂലം ഒരിടത്ത്​ ഉറച്ച്​ നിൽക്കാനോ എഴുന്നേറ്റിരിക്കാനോ കഴിയാതെ തളർച്ചയുണ്ടാകുന്നു. തലച്ചോറിലെ ചുവടുഭാഗം (Brain stem)ത്തിന്​ സ്​​ട്രോക്​ ബാധിക്കു​േമ്പാൾ ശരീരത്തി​​െൻറ ഒരു ഭാഗത്തിനോ ചില​േപ്പാൾ മുഴുവൻ ശരീരത്തിനു തന്നെയോ തളർച്ചയുണ്ടാകാം.

കാഴ്​ച പ്രശ്​നങ്ങൾ

Sight


മസ്​തിഷ്​കാഘാതത്തെ തുടർന്ന്​ ഒരു കണ്ണിനോ അല്ലെങ്കിൽ രണ്ടു കണ്ണുകൾക്കോ കാഴ്​ച പ്രശ്​നങ്ങൾ നേരിടാം. ദൃശ്യങ്ങൾ ഇരട്ടിയായി കാണുക, താൽക്കാലികമായി അന്ധത, കണ്ണിനു മുകളിൽനിന്ന്​ ഒരു കർട്ടൻ സാവധാനം വീഴുന്നപോലെ തോന്നുക തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയോടെ കാണണം.

സംസാരിക്കാൻ ബുദ്ധിമുട്ട്​
സംസാരിച്ചുകൊണ്ടിരുന്ന ആളുടെ നാവു പെ​െട്ടന്ന്​ കുഴയുക, ആശയക്കുഴപ്പം, സംസാരിക്കാൻ ബുദ്ധിമുട്ട്​ തുടങ്ങിയ സ്​ട്രോക്കി​​െൻറ സൂചനയാകാം. വായ കോടിപ്പോവുക, ഉമിനീരൊലിക്കുക ഇവയും ലക്ഷണങ്ങളിൽ മുഖ്യമാണ്​. മുഖത്തെ പേശികളെ നിയന്ത്രിക്കുന്ന മസ്​തിഷ്​ക കോശങ്ങൾക്ക്​ നാശം സംഭവിക്കുന്നതാണിതിന്​ കാരണം. മുഖം കോടിപ്പോകുന്നത്​ സ്​ട്രോക്കി​​െൻറ പരമപ്രധാനമായൊരു ലക്ഷണമാണ്​. മസ്​തിഷ്​കത്തി​​െൻറ ഇടത്തെ അർധഗോളത്തിലുണ്ടാകുന്ന മസ്​തിഷ്​കാഘാതമാണ്​ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നത്​.

ബാലൻസ്​ ഇല്ലാതാവുക

imbalance


എഴുന്നേൽപിച്ച്​ ഇരുത്താൻ ശ്രമിച്ചാൽ ബാലൻസ്​ തെറ്റി വീണുപോകുന്നത്​ മസ്​തിഷ്​കാഘാതത്തി​​െൻറ മറ്റൊരു ലക്ഷണമാണ്​. എഴുന്നേറ്റു നിൽക്കാനോ ഇരിക്കാനോ കഴിയാതെ വരും. നടക്കു​േമ്പാൾ കാലുകൾ കുഴഞ്ഞു​പോവുക, മന്ദത അനുഭവ​െപടുക, ശരീരാവയവങ്ങളുടെ ഏകോപനം നഷ്​ടമാകുക തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്​.

കടുത്ത തലവേദന
പ്രത്യേകിച്ച്​ കാരണമൊന്നുമില്ലാതെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന തലവേദന സ്​ട്രോക്കി​​െൻറ ലക്ഷണമാകാം. തലയോട്ടിയിലാകെ വിങ്ങലും സമ്മർദവും അനുഭവപ്പെടുന്ന തലവേദനയാണിത്​. മറ്റു തലവേദനകളിൽനിന്ന്​ ഇത്​ ഏറെ വ്യത്യസ്​തമാണ്​. അതിശക്​തമായ തലവേദനക്കൊപ്പം ഛർദി, മന്ദത, ബോധക്കേട്​ ഇവയും ചിലരിലുണ്ടാകും.

വിഴുങ്ങാൻ വിഷമം
മസ്​തിഷ്​കാഘാതം വന്നതിനെ തുടർന്ന്​ നാവി​​െൻറ ചലനങ്ങളും തൊണ്ടയിലെ പേശികളെ നിയന്ത്രിക്കാനുള്ള കഴിവും നഷ്​ടപ്പെടുന്നതിനാൽ അന്നനാളത്തിലൂടെ ആഹാരത്തെ ഇറക്കാൻ രോഗിക്ക്​ ​ബുദ്ധിമുട്ടുണ്ടാകാറുണ്ട്​. വെള്ളം കുടിക്കാനാവാതെ കവിളിലൂടെ ഒഴുക​ിപ്പോകും.

ചിരിക്കാൻ പറ്റാതിരിക്കുക
പുഞ്ചിരിക്കണമെങ്കിലും മുഖത്തെ നിരവധി പേശികളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം ആവശ്യമാണ്​. സ്​ട്രോക്ക്​ വന്നവർക്ക്​ ഇത്​ അത്ര എളുപ്പമല്ല. ചിരിക്കാൻ​ ശ്രമിക്കു​േമ്പാൾ മുഖം ഒരുവശ​േ​ത്തക്ക്​ കോടിപ്പോകും.

Hands-up

കൈകൾ ഉയർത്താൻ വിഷമം
കൈകൾ ഉയർത്താൻ സാധിക്കാതെ വരുന്നത്​ സ്​ട്രോക്കി​​െൻറ ലക്ഷണങ്ങളിലൊന്നാണ്​. ചിലർക്ക്​ ഒരുകൈ ഉയർത്താനാകുമെങ്കിലും ഇരുകൈകളും ഉയർത്താനാകാതെ വരാറുണ്ട്​.
സ്​ട്രോക്കി​​െൻറ ലക്ഷണങ്ങളെ തിരിച്ചറിയുന്നതോ​െടാപ്പം ആദ്യ മണിക്കൂറിനുള്ളിൽ ചികിത്സ ലഭ്യമാക്കാനായാൽ മസ്​തിഷ്​ക നാശ​ത്തെ പരമാവധി കുറക്കാനാകും.

പരിഹാരങ്ങൾ
രക്​തസമ്മർദം, അമിത കൊളസ്​​​േട്രാൾ, പ്രമേഹം ഇവയുള്ളവർ തുടക്കത്തിൽത്തന്നെ നിയന്ത്രിച്ചുനിർത്തുന്നത്​ സ്​ട്രോക്കി​​െൻറ കടന്നുവരവ്​ തടയും. മസ്​തിഷ്​കാഘാതത്തിന്​ ശോധന, ശമന, രസായന ചികിത്സകളാണ്​ ആയുർവേദം നൽകുക. നസ്യം, പിഴിച്ചിൽ, സ്​നേഹനം, സ്വേദനം, വസ്​തി, വിവിധതരം കിഴികൾ ഇവ വിവിധ അവസ്​ഥകൾക്കനുസരിച്ച്​ നൽകുന്നു. മാനസിക സമ്മർദത്തെ അകറ്റുന്നതോടൊപ്പം പുകവലി, മദ്യപാനം ഇവ പൂർണമായും ഒഴിവാക്കുകയും വേണം.


കോട്ടക്കൽ ആര്യവൈദ്യശാല
മാന്നാർ
drpriyamannar@gmail.com

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strokemalayalam newsHead AcheParalysisHealth News
News Summary - Stoke - Health News
Next Story