You are here

പ്രസവാനന്തര ശുശ്രൂഷ എന്തിന്​​?

15:02 PM
23/02/2018
Delivery

ആ​ധു​നി​ക വൈ​ദ്യ​ശാ​സ്​​ത്രം ഒ​ട്ട​ന​വ​ധി കു​തി​ച്ചു​ചാ​ട്ട​ങ്ങ​ൾ ന​ട​ത്തി മു​ന്നേ​റി​​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു കാ​ല​ഘ​ട്ട​മാ​ണ്​ ന​മ്മു​ടേ​ത്. എ​ന്നാ​ൽ, ഇൗ ​കാ​ല​ഘ​ട്ട​ത്തി​ൽ​പോ​ലും നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള വൈ​ദ്യ​ശാ​സ്​​ത്ര​മാ​യ ആ​യു​ർ​വേ​ദ​ത്തി​ന്​ പ്ര​സ​ക്​​തി കു​റ​യു​ക​യ​ല്ല മ​റി​ച്ച്​, കൂ​ടു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. ഇ​ത്​ ആ​യു​ർ​വേ​ദ​ത്തി​​​െൻറ ശാ​സ്​​ത്രീ​യ​ത​യു​ടെ ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടാം. ആ​യു​ർ​വേ​ദ ചി​കി​ത്സ​യി​ലെ ഏ​റ്റ​വും ജ​ന​കീ​യ​മാ​യ ഒ​രു ചി​കി​ത്സ​യാ​ണ്​ പ്ര​സ​വാ​ന​ന്ത​ര ശു​ശ്രൂ​ഷ. എ​ന്നാ​ൽ, ഇൗ ​ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ ഇ​തി​െ​ൻ​റ പ്ര​സ​ക്​​തി​യെ​ക്കു​റി​ച്ച്​ കു​റ​ച്ചു​പേ​ർ​ക്കെ​ങ്കി​ലും സം​ശ​യം ഉ​ണ്ടാ​കും. എ​ന്താ​ണ്, എ​ന്തി​നാ​ണ്​ പ്ര​സ​വാ​ന​ന്ത​ര ശു​ശ്രൂ​ഷ.

ഗ​ർ​ഭാ​വ​സ്​​ഥ​യു​ടെ 10 മാ​സ​ക്കാ​ല​ത്ത്​ സ്​​ത്രീ​ക​ളു​ടെ ശ​രീ​ര​ത്തി​ന്​ വ​ള​രെ​യ​ധി​കം മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു. അ​യ​ൺ, ​​േപ്രാ​ട്ടീ​ൻ  തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ ഗ​ർ​ഭ​സ്​​ഥ ശി​ശു​വി​െ​ൻ​റ വ​ള​ർ​ച്ച​ക്കാ​യി അ​മ്മ​യു​ടെ ശ​രീ​ര​ത്തി​ൽ​നി​ന്ന്​ ധാ​രാ​ള​മാ​യി ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ടു​ന്നു. പത്ത്​ മാസംകൊണ്ട്​ ശരീരത്തിലുണ്ടായ മാറ്റങ്ങൾ വെടിഞ്ഞ്​, പ്ര​സ​വ​ശേ​ഷ​ം ‘ഗ​ർ​ഭ​പൂ​ർ​വാ​വ​സ്​​ഥ’​യി​ലേ​ക്ക്​ ശരീരം മ​ട​ങ്ങി​വ​രു​ന്ന​തിന്​ വേ​ണ്ട അ​നു​കൂ​ല​ഘ​ട​ക​ങ്ങ​ൾ  ശരീരത്തിൽ ഒ​രു​ക്കു​ക എ​ന്ന​താ​ണ്​ പ്ര​സ​വാ​ന​ന്ത​ര ശു​ശ്രൂ​ഷ​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. 

ഗ​ർ​ഭ​കാ​ല​ത്തെ മാ​റ്റ​ങ്ങ​ളോ​ടൊ​പ്പം, പ്ര​സ​വ​സ​മ​യ​ത്ത്​ അ​മ്മ​യു​ടെ ശ​രീ​ര​ത്തി​ൽ​നി​ന്ന്​ ഏ​ക​ദേ​ശം 500 മി​ല്ലി വ​രെ ര​ക്​​തം ന​ഷ്​​ട​മാ​കു​ന്നു​ണ്ട്. ഇ​ത്​ കൂ​ടാ​തെ, മു​ല​യൂ​ട്ട​ൽ എ​ന്ന പ്ര​ക്രി​യ ശ​രീ​ര​ത്തി​ൽ ആ​രം​ഭി​ക്കു​ക​യും ചെ​യ്യു​ന്നു. ഇൗ ​പ്ര​ക്രി​യ​യി​ലൂ​ടെ ന​ഷ്​​ട​മാ​കു​ന്ന അ​മ്മ​യു​ടെ ശ​രീ​ര​ത്തി​ലെ പോ​ഷ​ക​ഘ​ട​ക​ങ്ങ​ളെ ക്ര​മീ​ക​രി​ക്കു​ക എ​ന്ന​താ​ണ്​ പ്ര​സ​വാ​ന​ന്ത​ര ശു​ശ്രൂ​ഷ​യു​ടെ പ്ര​ഥ​മ ല​ക്ഷ്യം. ഇ​തി​നാ​യി ആ​ദ്യ​മാ​യി അ​മ്മ​യു​ടെ ദ​ഹ​ന​പ്ര​ക്രി​യ​യെ ക്ര​മ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്​.

Ayurveda

അ​മ്മ​യു​ടെ വി​ശപ്പും ദ​ഹ​ന​വും ശ​രി​യാ​യ വി​ധ​ത്തി​ലാ​കാ​നാ​യി ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ച​കോല ചൂർ​ണം, പ​ഞ്ച​കോ​ലാ​സ​വം, ദ​ശ​മൂ​ലാ​രി​ഷ്​​ടം, ജീ​ര​കാ​രി​ഷ്​​ടം എ​ന്നി​വ വൈ​ദ്യ നി​ർ​ദേ​ശ​പ്ര​കാ​രം യു​ക്​​ത​മാ​യ മാ​ത്ര​യി​ൽ കൊ​ടു​ക്കാ​വു​ന്ന​താ​ണ്. ഇ​തോ​ടൊ​പ്പം ശ​രീ​ര​പേ​ശി​ക​ൾ പൂ​ർ​വ​സ്​​ഥി​തി​യി​ൽ എ​ത്തി​ക്കാ​നും ച​ർ​മ​െ​ത്ത പൂ​ർ​വ​സ്​​ഥി​തി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നും എ​ണ്ണ​ േത​ച്ചു​ള്ള കു​ളി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്നു. ശ​രീ​ര​ത്തി​ന്​ ഉ​റ​പ്പും ബ​ല​വും ന​ൽ​കു​ന്ന​തി​നാ​യി ധാ​ന്വ​ന്ത​രം കു​ഴ​മ്പാ​ണ്​​ നി​ർ​ദേ​ശി​ക്കു​ന്ന​ത്.  2-3 ആ​ഴ്​​ച കാ​ല​യ​ള​വി​ലാ​ണ്​ ഇ​ത്​ നി​ർ​േ​ദ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​നോ​ടു​കൂ​ടി വി​വി​ധ ഒൗ​ഷ​ധ​ങ്ങ​ൾ ചേ​ർ​ത്ത്​ തി​ള​പ്പി​ച്ച്​ ആ​റി​യ വെ​ള്ളം ഉ​പ​യോ​ഗി​ച്ച്​ കു​ളി​ക്കു​ക​യും ചെ​യ്യും. ഇ​ത്​ ശ​രീ​ര​പേ​ശി​ക​ൾ​ക്ക്​ ഉ​ണ്ടാ​ക്കു​ന്ന വേ​ദ​നാ​വ​സ്​​ഥ​ക്ക്​ വ​ലി​യ അ​ള​വി​ൽ പ​രി​ഹാ​രം ചെ​യ്യു​ന്ന​താ​ണ്. ക​രി​​െപ്പ​ട്ടി​യും മ​റ്റ്​ ഒൗ​ഷ​ധ​ങ്ങ​ളും ചേ​ർ​ത്ത്​ തി​ള​പ്പി​ച്ച്​ കു​ടി​ക്ക​ണം. ഇ​ത്​ ക​ഫ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ വ​രാ​തി​രി​ക്കാ​നും ശ​രീ​ര​ത്തി​ൽ ര​ക്​​ത​ത്തി​െ​ൻ​റ അ​ള​വ്​ വ​ർ​ധി​പ്പി​ക്കാ​നും ദ​ഹ​ന പ​ച​ന പ്ര​ക്രി​യ​ക​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കു​ന്നു.

ആ​ദ്യ​ത്തെ ര​ണ്ടാ​ഴ്​​ച ക​ഴി​യു​േ​മ്പാ​ൾ ദ​ഹ​ന​പ്ര​ക്രി​യ ഒൗ​ഷ​ധ​സേ​വ​യി​ലൂ​ടെ ക്ര​മ​പ്പെ​ടു​ക​യും സൂ​തി​ക (പ്ര​സ​വി​ച്ച) സ്​​ത്രീ​ക്ക്​ ശ​രി​യാ​യ രീ​തി​യി​ൽ വി​ശ​പ്പ്​ അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. അ​പ്പോ​ൾ ശ​രീ​ര​ത്തി​ന്​ പോ​ഷ​കാം​ശ​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നും​ ഗ​ർ​ഭ​പാ​ത്ര​ത്തെ പൂ​ർ​വ​സ്​​ഥി​തി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ ഉ​പ​ക​രി​ക്കു​ന്ന​തു​മാ​യ ലേ​ഹ്യം കൊ​ടു​ത്തു തു​ട​ങ്ങാം. കു​റി​ഞ്ഞി​ക്കു​ഴ​മ്പ്​ ലേ​ഹ്യം, ഉ​ള്ളി​ലേ​ഹ്യം എ​ന്നി​വ​യാ​ണ്​ ഇ​തി​ന്​ പൊ​തു​വെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

Mom-And-Baby

ആ​ദ്യ​ത്തെ ആ​റു​മാ​സം മു​ല​പ്പാ​ൽ മാ​ത്രം ന​ൽ​കു​ന്ന​താ​ണ്​ കു​ഞ്ഞി​െ​ൻ​റ ആ​രോ​ഗ്യ​ത്തി​നും മാ​ന​സി​ക​വും ബു​ദ്ധി​പ​ര​വു​മാ​യ വ​ള​ർ​ച്ച​ക്കും ഉ​ത്ത​മം. അ​മ്മ​ക്ക്​ മു​ല​പ്പാ​ൽ വേ​ണ്ട​ത്ര അ​ള​വി​ൽ ഇല്ലെങ്കിൽ വൈ​ദ്യ​നി​ർ​ദേ​ശ​പ്ര​കാ​രം കാ​ര്യം മ​ന​സ്സി​ലാ​ക്കി ശ​താ​വ​രി ഗു​ളം, വി​ദാ​ര്യാ​ദി തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. മു​ല​യൂ​ട്ടു​ന്ന സ​മ​യം ശ​രീ​ര​ത്തി​ന്​ ജ​ലാം​ശം ധാ​രാ​ള​മാ​യി ന​ഷ്​​ട​മാ​കു​ന്ന​തു​കൊ​ണ്ട്​ പ്ര​സ​വി​ച്ച സ്​​ത്രീ​ക​ൾ ആ​വ​ശ്യ​ത്തി​ന്​ വെ​ള്ളം കു​ടി​ക്ക​ണം. എ​ന്നാ​ൽ ഇ​ത്​ ദ​ഹ​ന​ത്തെ​യും വി​ശ​പ്പി​നെ​യും ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ലാ​യി​രി​ക്ക​ണം. ജീ​ര​ക​വെ​ള്ളം ചൂ​ടോ​ടെ ഇ​ട​ക്കി​ടെ കു​ടി​ച്ചാ​ൽ ഇൗ ​പ്ര​ശ്​​നം മ​റി​ക​ട​ക്കാം.

ദ​ഹ​ന​വ്യ​വ​സ്​​ഥ ക്ര​മം​തെ​റ്റാ​ത്ത രീ​തി​യി​ൽ​വേ​ണം സൂ​തി​ക​ക​ളു​ടെ ഭ​ക്ഷ​ണ​ക്ര​മം. ദ​ഹ​ന​ത്തി​ന്​ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന ആ​ഹാ​രം അധി​ക​ അ​ള​വി​ൽ ക​ഴി​ക്കാ​തി​രി​ക്കു​ക. ഭ​ക്ഷ​ണം ​ ചൂ​ടോ​ടെ മാ​ത്രം ക​ഴി​ക്കു​ക. പ​ച്ച​ക്ക​റി​ക​ൾ ന​ന്നാ​യി വേ​വി​ച്ച്​ ഉ​പ​യോ​ഗി​ക്കു​ക. അ​മ്മ ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്നാ​ണ്​ കു​ഞ്ഞി​ന്​ വേ​ണ്ട മു​ല​പ്പാ​ൽ രൂ​പ​പ്പെ​ടു​ന്ന​ത്. ആ​യു​ർ​വേ​ദ ശാ​സ്​​ത്ര​പ്ര​കാ​രം അ​മ്മ​യു​ടെ ഭ​ക്ഷ​ണ​ത്തി​െ​ൻ​റ ഗു​ണ​മേ​ന്മ മു​ല​പ്പാ​ലി​െ​ൻ​റ ഗു​ണ​ത്തെ​യും അ​തു​വ​ഴി കു​ഞ്ഞി​െ​ൻ​റ ആ​രോ​ഗ്യ​ത്തെ​യും നേ​രി​ട്ട്​ സ്വാ​ധീ​നി​ക്കു​ന്നു. ഇ​തി​നാ​ൽ പ​ഴ​കി​യ​തും പു​ളി​ച്ച​തു​മാ​യ ആ​ഹാ​രം സൂ​തി​ക പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. ആ​ഹാ​ര​ത്തി​ൽ ദി​വ​സ​വും ര​ണ്ടു ക​പ്പ്​ പാ​ൽ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യ​ണം.

ശ​രീ​രം അ​തി​​െൻ​റ പൂ​ർ​വ​സ്​​ഥി​തി​യി​ലേ​ക്ക്​ എ​ത്താ​ൻ ശ്ര​മി​ക്കു​ന്ന കാ​ല​മാ​ണ്​ പ്ര​സ​വ​ശേ​ഷ​മു​ള്ള ആ​റ്​ ആ​ഴ്​​ച. ഇൗ ​സ​മ​യം യു​ക്​​തി​പൂ​ർ​വ​മാ​യി പ്ര​യോ​ഗി​ക്കു​ന്ന ഒൗ​ഷ​ധ​വും  ശ​രി​യാ​യ ഭ​ക്ഷ​ണ​വും വേ​ണ്ട​​ത്ര വി​ശ്ര​മ​വും  ശ​രീ​ര​ത്തി​ന്​  പൂ​ർ​വാ​ധി​കം ആ​രോ​ഗ്യ​വും ക​ർ​മ​ശേ​ഷി​യും സൗ​ന്ദ​ര്യ​വും പ്ര​ദാ​നം ചെ​യ്യു​ന്നു. ഇൗ ​കാ​ര​ണ​ങ്ങ​ളാ​ൽ ആ​യു​ർ​വേ​ദ​ത്തി​ലെ പ്ര​സ​വാ​ന​ന്ത​ര പ​രി​ച​ര്യ​ക്ക്​ ഇ​ന്നും പ്ര​സ​ക്​​തി​യും പ്ര​ശ​സ്​​തി​യും ഏ​റി​വ​രു​ന്നു. 

ന​വ​ജാ​ത ശി​ശു​വി​െ​ന ഏ​റ്റ​വും ശ്ര​ദ്ധ​യോ​ടെ​യാ​ണ്​ പ​രി​ച​രി​ക്കേ​ണ്ട​ത്​ എ​ന്ന്​ എ​ടു​ത്തു​പ​റ​യേ​ണ്ട​തി​ല്ല​ല്ലോ? ചൂ​ടു​കാ​ല​ത്ത്​ വി​ശേ​ഷി​ച്ച്​ കു​ഞ്ഞി​നെ എ​ണ്ണ​തേ​പ്പി​ച്ച്​ കു​ളി​പ്പി​ക്കേ​ണ്ട​ത്​ അ​ത്യാ​വ​ശ്യ​മാ​ണ്. ഇ​തി​നാ​യി നാ​ൽ​പാ​മ​രാ​ദി, ലാ​ക്ഷാ​ദി, ഉ​രു​ക്ക്​ വെ​ളി​ച്ചെ​ണ്ണ ഇ​വ​യി​ലേ​തെ​ങ്കി​ലും വൈ​ദ്യ​നി​ർ​ദേ​ശ​പ്ര​കാ​രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.


തയാറാക്കിയത്​: ഡോ. അനില എം.
അസിസ്​റ്റൻറ്​  പ്രഫസർ
ഗവ. ആയുർവേദ കോളജ്​
തിരുവനന്തപുരം

Loading...
COMMENTS