You are here

പെൺകുട്ടികളുടെ അമ്മമാർ അറിയാൻ...

Mom-And-Girl

പുതുമകളുടെ ലോകത്ത്​ സ്വതന്ത്രമായി പാറിനടക്കാൻ  താൽപര്യമുള്ളവരാണ്​ കുട്ടികളിലധികവും. പ്രലോഭനങ്ങളുടെ ചതിക്കുഴിയുള്ള ഒരു ലോകത്തിലാണ്​ തങ്ങളെന്ന്​ അറിയാതെ, തീർത്തും സുരക്ഷിതരാണെന്ന്​ കരുതുന്നവരാണ്​ ഇവരിലേറെയും. അറിവും ആരോഗ്യവും നേടുന്നതോടൊപ്പം സമൂഹത്തിലെ നല്ലതും മോശവുമായ വശങ്ങളെക്കുറിച്ചും കുട്ടികൾ അറിയേണ്ടതുണ്ട്. പ്രത്യേകിച്ച്​ പെൺകുട്ടികൾ.

ചുറ്റും പതിയിരിക്കുന്ന കെണികളെക്കുറിച്ച്​ അവരെ ബോധവതികളാക്കാൻ ഏറ്റവും ഉചിതമായ വ്യക്​തി അമ്മതന്നെയാണ്​. രണ്ടു വയസ്സുള്ള കുഞ്ഞിനുപോലും ശാരീരികമായി ആക്രമിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടാകുന്ന പുതിയ പശ്ചാത്തലത്തിൽ കുട്ടിയുടെ ഏത്​ പ്രായത്തിലും അമ്മയുടെ സജീവ ശ്രദ്ധ ഉണ്ടായേ മതിയാകൂ. ഇൻറർനെറ്റ്​- മൊബൈൽ ഫോൺ കരുക്കുകളിൽ വീഴുന്നതും ബാല്യ-കൗമാരത്തിൽപ്പെടുന്ന കുട്ടികളാണ്​. ഇൻറർനെറ്റി​​​​​​െൻറ സാധ്യതകളെ ആ​േരാഗ്യകരമായി ഉപയോഗപ്പെടുത്താനും അതിലെ ചതിക്കുഴികളെ തിരിച്ചറിഞ്ഞ്​ ഒഴിവാക്കാനും അമ്മ ജാഗ്രത കാ​േട്ടണ്ടതുണ്ട്​.

ശൈശവം
തീരെ ചെറിയ പ്രായമായ ശൈശവത്തിൽതന്നെ ശരിയായ വിധത്തിൽ വസ്​ത്രം ധരിച്ച്​ ശീലിപ്പിക്കാൻ അമ്മ ശ്രദ്ധിക്കണം. അതുപോലെ രാവിലെ എഴുന്നേൽക്കുന്നത്​ മുതൽ ഉറങ്ങുന്നതുവരെ പല്ലുതേപ്പ്​ തുടങ്ങിയ ശീലങ്ങൾ ചിട്ടയോടെ എന്നും പാലിക്കാൻ അവരെ പരിശീലിപ്പിക്കണം. ഇൗ പ്രായത്തിൽ അമ്മ അച്​ഛൻ, മുത്തശ്ശി തുടങ്ങി അടുത്ത ബന്ധത്തിലുള്ളവരുടെ ഒരു ശ്രദ്ധ ​എപ്പോഴും ഉണ്ടായിരിക്കുന്നത്​ കുട്ടികളുടെ സുരക്ഷക്കും സ്വഭാവ രൂപീകരണത്തിനും അനിവാര്യമാണ്​. അപരിചിതർക്കൊപ്പം കുട്ടിയെ തനിച്ച്​ ഏൽപ്പിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധ ഉണ്ടാവണം.

Playing

നിഷ്​കളങ്കതയുടെ ബാല്യം
നിഷ്​കളങ്കതയുടെ ഘട്ടമായ ബാല്യം ഇന്ന്​ ഏറെ ഗൗരവത്തോടെയാണ്​ കടന്നുപോകുന്നത്​. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും വ്യായാമക്കുറവും മൂലം കുട്ടിത്തം മാറാതെ തന്നെ ആർത്തവാഗമനം ഉൾപ്പെടെയുള്ള പ്രശ്​നങ്ങളെ അവരിൽ പലർക്കും അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്​. ഒാടിക്കളിച്ച്​ വളരുന്ന പെൺകുട്ടികൾക്ക്​ ഇത്തരം പ്രശ്​നങ്ങൾ കുറവാണെന്നും അമ്മ അറിയേണ്ടതുണ്ട്​.

കൂടാതെ സ്​കൂളി​ലേക്കുള്ള യാത്രയിൽ ആരൊക്കെ ഒപ്പമുണ്ട്​, വാഹനത്തിൽ മുതിർന്നവർ എത്രപേരുണ്ട്​ തുടങ്ങിയ കാര്യങ്ങൾ എല്ലാം രക്ഷിതാക്കൾ അറിഞ്ഞിരിക്കണം. എല്ലാ ദിവസവും യാത്രയിലെ വിവരങ്ങൾ ചോദിച്ചറിയാൻ സമയം കണ്ടെത്തുകയും വേണം.

രണ്ടു മാസം കൂടു​േമ്പാൾ അമ്മ സ്കൂളിൽ പോവുകയും ടീച്ചർമാരോട്​ അടുപ്പം ഉണ്ടാവുകയും വേണം. ബാഗ്​, പുസ്​തകങ്ങൾ, ബാഡ്​ജുകൾ ഇവയൊക്കെ സൂക്ഷിക്കാനുള്ള ചുമതല കുട്ടിയെ ഇൗ പ്രായത്തിൽ ശീലിപ്പിക്കണം. വീട്ടിൽ അപരിചിതർ വന്നാൽ പാലിക്കേണ്ട അകലത്തെപ്പറ്റിയും അവർക്ക്​ ലളിതമായി പറഞ്ഞുകൊടുക്കാം.

വളർച്ചയുടെ ഇൗ ഘട്ടത്തിൽ തവിട്​ നീക്കാത്ത അരി, കൂവരക്​, എള്ള്​, ഏത്തപ്പഴം, ഇൗന്തപ്പഴം, കരിപ്പെട്ടി, മോര്​, ചെറുപയർ, മത്സ്യം, കോഴിമുട്ട ഇവ ഉൾപ്പെട്ട ഭക്ഷണം നൽകുകയും വേണം. ഒപ്പം എല്ലാ കാര്യങ്ങളും കുട്ടി അമ്മയോട്​ തുറന്നുപറയാനുള്ള സ്വാതന്ത്ര്യവും അടുപ്പവും വളർത്തിയെടുക്കാനും ശ്രദ്ധിക്കണം.

Teen

കൗമാരം ആഘോഷങ്ങളുടെ വസന്തകാലം
ബാല്യം വിട്ട്​ ആഹ്ലാദങ്ങളുടെയും ആഘോഷങ്ങളുടെയും വസന്തകാലത്തി​​​​​​െൻറ തുടക്കം കൗമാരത്തിലാണ്​ തുടങ്ങുന്നത്​. ശാരീരികമായും മാനസികമായും ഏറെ മാറ്റങ്ങൾ വരുന്നത്​ കൗമാര പ്രായത്തിലാണ്.​ ആദ്യ ആർത്തവത്തി​​​​​​െൻറ ആഗമനവും. ഒരു പെൺകുട്ടി ജനിക്കു​​േമ്പാഴോ അമ്മയാവുക എന്ന വലിയ പ്രതിഭാസത്തിനുവേണ്ടിയുള്ള ഒരുക്കങ്ങൾ ശരീരത്തിൽ നടക്കുന്നുണ്ട്​. ഇത്​ കണ​ക്കിലെടുത്ത്​ ശരിയായ ഭക്ഷണശീലവും വ്യായാമവും കൗമാരക്കാർക്ക്​ നൽകണം.

ആർത്തവത്തെ സ്വാഭാവികമായ ഒരു ശാരീരിക പ്രക്രിയ ആയി കാണാനുള്ള തിരിച്ചറിവ്​ കുട്ടിക്ക്​ അമ്മ പകർന്നുനൽകണം. എന്നാൽ, ആർത്തവത്തോടനുബന്ധിച്ച്​ പ്രശ്​നങ്ങളുണ്ടെങ്കിൽ ഡോക്​ടറുടെ ശ്രദ്ധയിൽപെടുത്തുകയും വേണം. ഭാവിയിൽ വന്ധ്യതക്കിടയാക്കുന്ന  പി.സി.ഒ.എസ്​, എൻഡോമെട്രിയോസിസ്​ തുടങ്ങിയ രോഗങ്ങളുടെ തുടക്കവും കൗമാരത്തിലാണ്​. നീണ്ടുനിൽക്കുന്ന ആർത്തവം, തുള്ളി തുള്ളിയായുള്ള രക്​തംപോക്ക്​, 15 വയസ്സിന്​ ശേഷവും ആർത്തവം വരാതിരിക്കുക തുടങ്ങിയവയെല്ലാം ഗൗരവമായി കാണണം. 

തവിട്​ നീക്കാത്ത അരി, ഇലക്കറികൾ, നെല്ലിക്ക, പയർവർഗങ്ങൾ, വാഴക്കൂമ്പ്​, വാഴപ്പിണ്ടി, പാൽ, പഴങ്ങൾ, ബദാം, ബീൻസ്​, എള്ള്​, കരിപ്പെട്ടി, മുതിര, വെളുത്തുള്ളി, കടൽ മത്സ്യങ്ങൾ, കോഴിയിറച്ചി, മുട്ട ഇവ ഉൾപ്പെട്ട ഭക്ഷണം കൗമാരക്കാർക്ക്​ അനുയോജ്യമാണ്​.

കൗമാരത്തിൽ ലഘുവ്യായാമങ്ങൾ ശീലമാക്കുന്നത്​ ഹോർമോൺ വ്യതിയാനം, അമിതവണ്ണം ഇവയെ തടയുമെന്നതിനാൽ വ്യായാമത്തി​​​​​​െൻറ പ്രാധാന്യം അവരെ ബോധ്യപ്പെടുത്താനും അമ്മ ശ്രദ്ധിക്കണം. കൂടാതെ ശുചിത്വം, സാനിട്ടറി പാഡുകളുടെ ഉപയോഗം, നിർമാർജനം ഇവയെപ്പറ്റിയും വേണ്ടത്ര അറിവുകൾ കൗമാരക്കാർക്ക്​ നൽകേണ്ടതാണ്​. ഗൗരവമായ പ്രശ്​നങ്ങൾക്ക്​ ഡോക്​ടറുടെ സഹായം തേടുന്നതോടൊപ്പം ലഘുവായ പ്രശ്​നങ്ങൾക്ക്​ ഗൃഹ ചികിത്സകളും അമ്മ അറിഞ്ഞിരിക്കണം.

Pimples

മുഖക്കുരു

 • പച്ചമഞ്ഞളും രക്​തചന്ദനവും സമം പാലിലരച്ച്​ പുരട്ടുക.
 • കസ്​തൂരി മഞ്ഞൾ പനിനീരിൽ ചാലിച്ച്​ പുരട്ടുക.

ആർത്തവ വേദന

 • മുതിര വേവിച്ചരച്ച്​ അൽപ്പം ശർക്കരയും ജീരകവും പൊടിച്ച്​ ചേർത്ത്​ കഴിക്കുക.
 • എള്ള്​ കഷായമാക്കി ചുക്ക്​ പൊടിയും നെയ്യും ചേർത്ത്​ കഴിക്കുക.

അമിത രക്​തസ്രാവത്തിന്​

 • 20 ഗ്രാം ജീരകം അരച്ച്​ തൈരിൽ ചാലിച്ച്​ കഴിക്കുക.
 • വാഴക്ക ശർക്കരക്കൊപ്പം ചതച്ച്​ കഴിക്കുക.
Mom-and-Daughter

അമ്മയുടെ ​പ്രത്യേക ശ്രദ്ധക്ക്​​

 • മുതിർന്നവർക്ക്​ ടെക്​നോളജിയെക്കുറിച്ച്​ ധാരണയില്ലാത്തത്​ കുട്ടികൾ അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയെ കൂട്ടുമെന്നതിനാൽ രക്ഷിതാക്കൾ കമ്പ്യൂട്ടർ സാക്ഷരത ​േ​നടേണ്ടത്​ അനിവാര്യമാണ്​. 
 • സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കു​േമ്പാൾ പാലിക്കേണ്ട ജാഗ്രതകളെക്കുറിച്ചും സൈബർ നിയമങ്ങളെക്കുറിച്ചും കുട്ടികൾക്ക്​ ലളിതമായി പറഞ്ഞുകൊടുക്കണം.
 • ലൈംഗിക കാര്യങ്ങളെക്കുറിച്ച്​ കുട്ടികൾ സംശയങ്ങൾ ചോദിക്കു​േമ്പാൾ അതിൽ നിന്നൊഴിഞ്ഞുപോകാതെ പ്രായത്തിനനുയോജ്യമായ മറുപടികൾ നൽകണം.
 • പ്രണയത്തിന്​ ഏറെ വിലകൽപ്പിക്കുന്ന പ്രായമാണ്​ കൗമാരം. പ്രണയം ഉറപ്പിച്ചുനിർത്താനായി ലൈംഗിക കൗതുകങ്ങൾക്ക്​ വഴങ്ങിക്കൊടുക്കുന്ന ചില പെൺകുട്ടികളുമുണ്ട്​. ഇത്തരം തെറ്റായ പ്രവണതകളുടെ ആപത്​വശങ്ങളെപ്പറ്റി കുട്ടിയെ ബോധവതിയാക്കാനും അമ്മ ശ്രദ്ധിക്കേണ്ടതുണ്ട്​.
 • മകളുടെ കൂട്ടുകാർ ആണായാലും പെണ്ണായാലും അവരുമായി ഒരു നല്ല സൗഹൃദം രക്ഷിതാക്കൾക്കും ഉണ്ടാവണം. അവരുടെ കുടുംബവുമായി ഒരടുപ്പം ഉണ്ടാകുന്നതും നല്ലതാണ്​. 
 • അന്തസ്സും മാന്യതയമുള്ള പെരുമാറ്റം അവരെ ചെറിയ പ്രായം മുതൽ പരിശീലിപ്പിക്കുന്നതോടൊപ്പം മാന്യമായി വസ്​ത്രം ധരിക്കാനും അവരെ ശീലിപ്പിക്കണം.
 • ആവശ്യത്തിന്​ മാത്രം കുട്ടികൾക്ക്​ പണം നൽകാൻ അമ്മ ശ്രദ്ധിക്കുക. ഒപ്പം പണം എങ്ങനെ അവർ ചെലവഴിക്കുന്നു എന്ന്​ നിരീക്ഷിക്കുകയും വേണം.
 • അപരിചിതമായ സ്​ഥലത്ത്​ ഒറ്റക്ക്​ അസമയത്ത്​ എത്തിപ്പെടാത്ത വിധത്തിൽ മുന്നൊരുക്കങ്ങൾ നടത്താൻ അവരെ പരിശീലിപ്പിക്കുക.
 • അച്​ഛനുമായി ഉൗഷ്​മള ബന്ധം മകൾക്ക്​ ഉണ്ടാക്കിയെടുക്കാനും അമ്മ മുൻകൈയെടുക്കണം. അച്​ഛ​​​​​​െൻറ കൂട്ട്​ പെൺകുട്ടികൾക്ക്​ ആത്​മബലവും വിശ്വാസവുമുണ്ടാക്കും. 
 • മകളെ അടുക്കള ജോലിയിൽനിന്നും വീട്ട​ു​േജാലിയിൽനിന്നും അകറ്റാതെ അവരെയും ഉത്തരവാദിത്തങ്ങളിലേക്ക്​ പതുക്കെ നയിക്കണം.
 • സമൂഹത്തിൽനിന്ന്​ മോശമായ പെരുമാറ്റങ്ങൾ ഉണ്ടായാൽ ശക്​തമായി പ്രതികരിക്കാനും ഉറച്ചുനിൽക്കാനും അവർക്ക്​ പ്രേരണ നൽകണം.
 • കുട്ടിക്കാലം മുതൽക്കേ നാടൻ ഭക്ഷണ ശീലങ്ങൾ അവരിൽ വളർത്തിയെടുക്കുക. കൃത്രിമ നിറ-കൊഴുപ്പ്​ വിഭവങ്ങളുടെ അപകടം അവരെ ബോധ്യപ്പെടുത്തുക.
 • ദിവസം മുഴുവൻ ഉണർവും പ്രസരിപ്പും നിലനിർത്തുന്ന പ്രഭാത ഭക്ഷണം ശീലമാക്കാനും കുട്ടികളെ നിർബന്ധിക്കണം.
 • നല്ല അമ്മക്ക്​ മാത്രമേ ഒരു നല്ല കേൾവിക്കാരിയാകാൻ കഴിയൂ. കുട്ടികൾ പറയുന്ന ചെറുതും വലുതമായ വിശേഷങ്ങൾ കേൾക്കാൻ അമ്മ തയാറാവണം. ഇതിനെല്ലാമുപരി അവർക്ക്​ അമ്മയോട്​ എന്നും പറയാനുള്ള സ്വാതന്ത്ര്യം നൽകി ഒരു മികച്ച കൂട്ടുകാരിയാകാനും അമ്മക്ക്​ കഴിയണം.

തയറാക്കിയത്​: ഡോ. പ്രിയ ദേവദത്ത്​,
കോട്ടക്കൽ ആര്യവൈദ്യശാല
മാന്നാർ.
drpriyamannar@gmail.com

 

Loading...
COMMENTS