Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightAyurvedachevron_rightമഴക്കാല രോഗങ്ങളെ...

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം

text_fields
bookmark_border
Rainy-Day.
cancel

കടുത്ത ചൂടിനും വേനലിനുമൊക്കെ അറുതിയായി മഴക്കാലമെത്തു​േമ്പാൾ എല്ലാവർക്കും ആശ്വാസമാണ്​. മുറ്റത്താണ്​ പെയ്യുന്നതെങ്കിലും മനസ്സി​​െൻറ ഉള്ളിൽ ഒരു ​മഴപെയ്​തിറങ്ങിയ ഫീൽ ആയിരിക്കും എല്ലാവർക്കും. മഴയെ ആസ്വദിക്കാൻ മഴ നനയാൻ ഇറങ്ങുന്ന സംഘങ്ങൾ വരെയുണ്ട് ഇന്ന്. എന്നാലും കാത്തുകാത്തിരുന്ന്​ മഴ വരു​േമ്പാൾ കുറച്ച്​ രോഗങ്ങൾകൂടി കൊണ്ടുവരുന്നുണ്ടോ എന്ന്​ സംശയിക്കുന്നവരാണ്​ മലയാളികളിൽ ഏറെയും. അതുകൊണ്ടുതന്നെ ഇൗ മഴക്കാലം രോഗാതുരമാവാതിരിക്കാൻ ശ്രദ്ധിക്കാം.

ഋ​തു​ച​ര്യ 
ഓരോ സീസണിലും ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ ‘ഋതുചര്യ’ എന്ന പേരിൽ ആയുർവേദം കൃത്യമായി പറയുന്നുണ്ട്. ഋ​തു​ക്ക​ൾ​ക്കൊ​ത്ത്​​ ഇൗ ​താ​ള​ക്ര​മം ചി​ട്ട​പ്പെ​ടു​ത്തു​ന്ന  രീ​തി​യാ​ണ്​ ഋ​തു​ച​ര്യ. കാ​ല​ഗ​ണ​ന​ക്ക​നു​സ​രി​ച്ച്​ ചി​ല ശീ​ല​ങ്ങ​ൾ വ​ർ​ജിക്കു​ക​യും ചി​ല ശീ​ല​ങ്ങ​ൾ നി​ത്യ​ജീ​വി​ത​ത്തി​െ​ൻ​റ ഭാ​ഗ​മാ​ക്കു​ക​യും ചെ​യ്യ​ലാ​ണ്​ ഋ​തു​ച​ര്യ​ക​ൾ ആ​ച​രി​ക്കു​ന്നു എ​ന്ന​തി​ലും നി​ഷ്​​ക​ർ​ഷി​ക്ക​പ്പെ​ടു​ന്ന​ത്.

വേ​ന​ലും മ​ഴ​യും ത​ണു​പ്പു​മ​ട​ക്കം മാ​റി​വ​രു​ന്ന പ്ര​തി​ഭാ​സ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ ഭൂ​മി​യി​ലെ എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളും അ​വ​യു​ടെ ജീ​വി​ത​ച​ക്ര​ം ക്ര​മ​പ്പെ​ടു​ത്തു​ന്നുണ്ട്​. മാറിമാറിവരുന്ന ഇൗ ​പ്ര​കൃ​തി പ്ര​തി​ഭാ​സ​ങ്ങ​ളു​ടെ മാ​റ്റ​മാ​ണ്​ വി​വി​ധ ഋ​തു​ക്ക​ൾ ന​മു​ക്ക്​ സ​മ്മാ​നി​ക്കു​ന്ന​ത്.​ മാറിവരുന്ന ​പ്ര​തി​ഭാ​സ​ങ്ങ​ൾ​ക്ക്​ അ​നു​ഗു​ണ​മാ​യി ന​മ്മു​ടെ ശ​രീ​ര​പ്ര​കൃ​തി താ​ദാ​ത്​​മ്യം പ്രാ​പി​ക്കു​േമ്പാ​ഴാ​ണ്​ സ​ന്തു​ലി​തമായ ആ​രോ​ഗ്യത്തോടെ കഴിയാൻ കഴിയുന്നത്​. അ​യു​ക്ത​മാ​യ മാ​റ്റ​ങ്ങ​ൾ പ്ര​കൃ​തി പ്ര​തി​ഭാ​സ​ങ്ങ​ളു​ടെ ചാ​ക്രി​ക​താ​ളം തെ​റ്റി​ക്കു​ന്ന​തോ​െ​ടാ​പ്പം ആ ​താ​ള​ത്തി​നൊ​ത്ത്​ ചലിക്കുന്ന ജീ​വ​ജാ​ല​ങ്ങ​ളിലും താ​ള​ക്ര​മം തെറ്റിക്കാനിടയാക്കുന്നു. ഇ​നി പ്ര​കൃ​തി​മാ​റ്റ​ങ്ങ​ൾ യു​ക്ത​മാ​ണെ​ങ്കി​ൽ കൂ​ടി ജീ​വ​ജാ​ല​ങ്ങ​ൾ​ക്ക്​ ആ ​മാ​റ്റ​ങ്ങ​ളോ​ട്​ താ​ദാ​ത്​​മ്യം പ്രാ​പി​ക്കാ​നാ​വാ​തെ​വ​ന്നാ​ലും അ​ത്​ രോ​ഗ​കാ​രി​യാ​വും. 

ആ​യ​ു​ർ​േ​വ​ദ വി​ധി​പ്ര​കാ​രം ഭൂ​മി​യെ ആ​നൂ​പം, ജാം​ഗ​ലം എ​ന്നി​ങ്ങ​നെ ര​ണ്ടാ​യി തി​രി​ക്കാം. വെ​ള്ള​ക്കെ​ട്ടു​ക​ളു​ടെ നാ​ടാ​യ കേ​ര​ള​ത്തി​െ​ൻ​റ കൂ​ടു​ത​ൽ ഭാ​ഗം ആ​നൂ​പ​പ്ര​ധാ​ന​മാ​യ ഭൂ​പ്ര​കൃ​തി​യാ​ണ്. മ​ഴ​ക്കാ​ലം വ​രു​ന്ന​തോ​ടെ വ​യ​ലേ​ല​ക​ളും വെ​ള്ള​ക്കെ​ട്ടു​ക​ളു​മെ​ല്ലാം നി​റ​ഞ്ഞ്​ ഇൗ​​ർ​പ്പം​കൂ​ടി അ​ത്​ രോ​ഗ​വ്യാ​പ​ന​ത്തെ എ​ളു​പ്പ​മാ​ക്കു​ന്നു. ആഹാര സാധനങ്ങൾ ദഹിപ്പിക്കാനും പോഷകങ്ങളെ ആഗിരണം ചെയ്യാനും ശരീരത്തിനുള്ള ശേഷി ഏറ്റവും കുറ‍ഞ്ഞിരിക്കുന്ന സമയമാണ് മഴക്കാലം. വാത, പിത്ത ദോഷങ്ങളുടെ ബാലൻസ് നഷ്​ടപ്പെട്ട് ശരീരം രോഗങ്ങളുണ്ടാകുന്ന അവസ്ഥയിലേക്കെത്തും. കഫദോഷങ്ങൾ ഇളകുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട രോഗങ്ങളും ഈ സമയത്ത് കൂടുതലായിരിക്കും. പനിയും ജലദോഷവും ഉണ്ടാകുന്നത് ഇതുകൊണ്ടാണ്. 

Ayur-Treatment

മ​ഴ​ക്കാ​ല രോഗപ്രതിരോധ ശേഷിയും ഭക്ഷണവും  
ഋ​തു​ക്ക​ളിൽ ഏ​റ്റ​വും ചൂ​ടു​ള്ള ഗ്രീ​ഷ്​​മ​കാ​ല​വും മ​ഴ​ക്കാ​ലം അ​ഥ​വാ വ​ർ​ഷ​കാ​ല​വു​മാ​ണ്​ ശ​രീ​ര​ബ​ലം ഏ​റ്റ​വും കു​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യം. ന​മ്മു​ടെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി ശ​രീ​ര​ബ​ലം ത​ന്നെ​യാ​ണ്​ എ​ന്നു പ​റ​യാം. ഒ​രു ഋ​തു വി​ട്ട്​ മ​റ്റൊ​രു ഋ​തു​വി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന സ​മ​യ​മാ​ണ്​ ഋ​തു​സ​ന്ധി. ഒ​ന്നി​െ​ൻ​റ അ​വ​സാ​ന​ത്തെ ഏ​ഴു​ ദി​വ​സ​വും ഋ​തു​സ​ന്ധി​യി​ൽ നാം ​ചൂ​ടു​കാ​ല​ത്ത്​ ശീ​ലി​ച്ചി​രു​ന്ന ആ​ഹാ​ര വി​ഹാ​ര ശീ​ല​ങ്ങ​ൾ പ​തി​യെ കു​റ​ച്ച​ു​കൊ​ണ്ടു​വ​രു​ക​യും അ​ടു​ത്ത ​ഋ​തു​വാ​യ മ​ഴ​ക്കാ​ല​ത്ത്​ ശീ​ലി​ക്കേ​ണ്ട ച​ര്യ​ക​ൾ പ​തി​യെ ശീ​ലി​ച്ചു​തു​ട​ങ്ങു​ക​യും വേ​ണം. ഇ​ങ്ങ​നെ​യാ​യാ​ൽ ന​മു​ക്ക്​ ഒ​രു പ​രി​ധി​വ​രെ ദേ​ഹ​ബ​ലം കാ​ത്തു​ര​ക്ഷി​ക്കാം.

ക​ഴി​ക്കു​ന്ന ആ​ഹാ​രം പ​ചി​പ്പി​ച്ച്​ പോ​ഷ​ണ​ഭാ​ഗം ശ​രീ​ര​ത്തി​ൽ ആ​ഗി​ര​ണം ചെ​യ്യാ​നും മ​ല​ഭാ​ഗം സ​മ​യാ​സ​മ​യം പു​റ​ന്ത​ള്ളാ​നു​മു​ള്ള ശ​ക്തി​യെ അ​ഗ്​​നി​ബ​ലം എ​ന്ന്​ പറയും. ചു​ട്ടു​പ​ഴു​ത്ത വേ​ന​ൽ​ക്കാ​ല​ത്ത്​ നാം ​ദേ​ഹം ത​ണു​പ്പി​ക്കു​ന്ന​ വി​ധ​ത്തി​ലു​ള്ള മ​ധു​രം ചേ​ർ​ത്ത ജ്യൂ​സു​ക​ൾ, എ​ളു​പ്പം ദ​ഹി​ക്കാ​വു​ന്ന ദ്ര​വ​മൂ​ല​ത്തി​ലു​ള്ള ആ​ഹാ​ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്. മ​ഴ​വ​ന്ന്​ ചൂ​ടു​ള്ള ചു​റ്റു​പാ​ടു​ക​ളി​ൽ പ​തി​ക്കു​ന്ന ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ, ആ​വി​യു​ണ്ടാ​ക്കു​ന്ന ഉ​ൾ​പു​ഴു​ക്ക്​ പോ​ലു​ള്ള അ​വ​സ്​​ഥ സം​ജാ​ത​മാ​വു​ന്നു. ഇൗ​സ​മ​യം, ദ​ഹ​ന​ര​സ​ങ്ങ​ളു​ടെ ​പ്ര​വ​ർ​ത്ത​ന​ത്തി​ലും വ്യ​തി​യാ​ന​മു​ണ്ടാ​കു​ന്നു. ഇ​പ്ര​കാ​രം അ​ഗ്​​നി​ബ​ലം കു​റ​ഞ്ഞു​പോ​യാ​ലും ദ​ഹ​ന​വ്യ​വ​സ്​​ഥ താ​ളംതെറ്റുകയും അ​ത്​ അ​ഗ്​​നി​മാ​ന്ദ്യ​ത്തി​ലേ​ക്കും നയിക്കും. കൂടാതെ ദ​ഹ​ന​പ്ര​വ​ർ​ത്ത​നം മ​ന്ദ​ീഭവിച്ച്​ വി​ഷാം​ശ​ങ്ങ​ൾ രൂപം കൊള്ളുകയും ചെയ്യും. ഇങ്ങനെ രൂപപ്പെടുന്നവയെ ആ​മം എ​ന്നും അ​തി​ൽ​നി​ന്ന്​ ജ​നി​ക്കു​ന്ന വ്യാ​ധി​ക​ളെ ആ​മ​യ​ങ്ങ​ൾ എ​ന്നും പ​റ​യു​ന്നു.

Fever

മ​ഴ​ക്കാ​ല​ത്ത്​ എ​ന്തു​കൊ​ണ്ട്​ രോ​ഗ​ങ്ങ​ൾ കൂ​ടു​ന്നു?
മ​ഴ​ക്കാ​ലം എ​ന്ന്​ കേ​ൾ​ക്കു​ന്ന​തു​ത​​െ​ന്ന മ​ല​യാ​ളി​യു​ടെ മ​ന​സ്സി​ൽ മ​ഴ​യോ​ടൊ​പ്പം പെ​രു​കു​ന്ന പ​ക​ർ​ച്ച​പ്പ​നി​ക​ളും മ​റ്റു പ​ക​ർ​ച്ച​വ്യാ​ധി​ക​ളും ഉ​യ​ർ​ത്തു​ന്ന ഭീ​തി​ നി​റ​യു​ം. മ​ഴ​ക്കാ​ലം ഒ​രു​കാ​ല​ത്ത്​ സാ​ധാ​ര​ണ കേ​ട്ടി​രു​ന്ന ജ​​ല​ദോ​ഷ​പ്പ​നി​യെ ക​വ​ച്ചു​വെ​ച്ച്​ പു​തി​യ​ത​രം പ​നി​ക​ൾ വ​രു​ന്ന​തും സ​ങ്കീ​ർ​ണ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളി​ലേ​ക്ക്​ ന​യി​ക്കു​ന്ന​തും ഇ​ന്ന്​ സ്​​ഥി​രം കാ​ഴ്​​ച​ക​ളാ​യി. ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും ചി​കു​ൻ​ഗു​നി​യ​യും ക​ട​ന്ന്​ അ​ത്​ എ​ച്ച്​1 എ​ൻ1 പോ​ലെ പു​തി​യ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും എ​ത്തി​യി​രി​ക്കു​ന്നു.

കാ​ര​ണ​ങ്ങ​ൾ 
മ​ലി​ന​മാ​യ വാ​യു, വെ​ള്ളം, പ​രി​സ​രം, മ​നു​ഷ്യ​െ​ൻ​റ പ്ര​തി​രോ​ധ​ശേ​ഷി​ക്കു​റ​വ്, രോ​ഗ​വാ​ഹ​ക​രു​ടെ ക്ര​മാ​തീ​ത​മാ​യ വ​ള​ർ​ച്ച എന്നിവയാണത്​. മ​ഴ​വെ​ള്ളം കെ​ട്ടി​നി​ന്ന്​ ജ​ല​നി​ര​പ്പ്​ ഉ​യ​രു​ന്ന​തോ​ടെ സെ​പ്​​റ്റി​ക്​ മാ​ലി​ന്യം അ​ട​ക്കം വെ​ള്ള​ത്തി​ൽ ക​ല​രാ​നും അങ്ങനെ ശു​ദ്ധ​ജ​ല സ്രോ​ത​സ്സു​ക​ൾ മ​ലി​ന​മാ​വാ​നും സാ​ധ്യ​ത​യു​ണ്ട്. അ​ന്ത​രീ​ക്ഷ​ത്തി​ൽ ഇൗ​ർ​പ്പം വ​ർ​ധി​ക്കു​ന്ന​തും അ​നു​കൂ​ല​മാ​യ ഉൗ​ഷ്​​മാ​വ്​ ല​ഭി​ക്കു​ന്ന​തും രോ​ഗാ​ണു വ​ള​ർ​ച്ച​യെ​യും പെ​രു​ക​ലി​നെ​യും ത്വ​രി​ത​പ്പെ​ടു​ത്തു​ന്നു. കേ​ര​ളം പോ​ലു​ള്ള ചെ​റു​തും ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ​തും അ​ശാ​സ്​​ത്രീ​യ ന​ഗ​ര​വ​ത്​​ക​ര​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ ഒ​രു സം​സ്​​ഥാ​ന​ത്ത്​ ന​ഗ​ര/​ഖ​ര മാ​ലി​ന്യ സം​സ്​​ക​ര​ണ​ത്തി​ലെ ശോ​ച്യാ​വ​സ്​​ഥ മ​ലി​നീ​ക​ര​ണ​ത്തി​െ​ൻ​റ ആ​ക്കം കൂ​ട്ടു​ന്നു.

അ​നാ​രോ​ഗ്യ​മാ​യ ജീ​വി​ത/​ആ​രോ​ഗ്യ​ശൈ​ലി​ക​ളാ​ണ്​ മ​നു​ഷ്യ​നെ ദേ​ഹ​ബ​ല​വും അ​ഗ്​​നി​ബ​ല​വും ദു​ർ​ബ​ല​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക്​ ചെ​ന്നെ​ത്തി​ക്കു​ന്ന​ത്. ആ​ഹാ​ര​ശീ​ല​ങ്ങ​ളും വ്യാ​യാ​മ​മി​ല്ലാ​യ്​​മ​യും മാ​ന​സി​ക പി​രി​മു​റു​ക്ക​വും തു​ട​ങ്ങി വി​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​യി​ത​ര രോ​ഗ​ങ്ങ​ളാ​യ പ്ര​മേ​ഹം, ര​ക്​​താ​തി​സ​മ്മ​ർ​ദം, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ലേ​ക്കും ​ പ്ര​തി​രോ​ധ​ശേ​ഷി ശോ​ഷി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്കും ജ​ന​ങ്ങ​ളെ എ​ത്തി​ക്കു​ന്നു. മ​ലി​ന​മാ​യ ചു​റ്റു​പാ​ടു​ക​ൾ രോ​ഗ​വാ​ഹ​ക​രാ​യ കൊ​തു​കു​ക​ൾ, ഇൗ​ച്ച​ക​ൾ, എ​ലി​ക​ൾ എ​ന്നി​വ​യു​ടെ ത്വ​രി​ത പ്ര​ജ​ന​ന​ത്തി​ലേ​ക്ക്​ വ​ഴി​വെ​ക്കു​ന്നു. ഡെ​ങ്കി​പ്പ​നി, ചി​കു​ൻ​ഗു​നി​യ മു​ത​ലാ​യ രോ​ഗ​വാ​ഹ​ക​രാ​യ ഇൗ​ഡി​സ്​ കൊ​തു​കി​ന്​ വ​ള​രാ​ൻ കേ​വ​ലം ഒ​രു ടീ​സ്​​പൂ​ൺ വെ​ള്ളം മ​തി.

Chukku-kappi

മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ
മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ കോ​ള​റ, ടൈ​ഫോ​യ്​ഡ്​, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളും ഡെ​ങ്കി​പ്പ​നി, ചി​കു​ൻ​ഗു​നി​യ, എ​ലി​പ്പ​നി എ​ന്നി​ങ്ങ​നെ രോ​ഗ​വാ​ഹ​ക​ർ പ​ര​ത്തു​ന്ന രോ​ഗ​ങ്ങ​ളു​മാ​ണ്.
പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ, ലക്ഷണങ്ങൾ

 1. ജ​ല​ദോ​ഷ​പ്പ​നി -സാ​ധാ​ര​ണ മ​ഴ​ക്കാ​ല​ത്തി​െ​ൻ​റ തു​ട​ക്ക​ത്തി​ൽ കാ​ണ​പ്പെ​ടു​ന്നു. ത​ല​വേ​ദ​ന, മൂ​ക്കൊ​ലി​പ്പ്, തൊ​ണ്ട​വേ​ദ​ന.
 2. ഡെ​ങ്കി​പ്പ​നി - ജ​​ല​ദോ​ഷ​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ല്ല. ശ​ക്ത​മാ​യ ത​ല​വേ​ദ​ന, ക​ൺ​കു​ഴി​ക​ളി​ൽ വേ​ദ​ന, ദേ​ഹം വേ​ദ​ന, എ​ല്ല്​ നു​റു​ങ്ങു​ന്ന വേ​ദ​ന, കൂ​ടി​യ ഘ​ട്ട​ത്തി​ൽ ത്വ​ക്കി​ൽ ചു​വ​ന്ന പാ​ടു​ക​ൾ.
 3. എ​ലി​പ്പ​നി -മു​ക​ളി​ൽ പ​റ​ഞ്ഞ ല​ക്ഷ​ണ​ങ്ങ​ൾ​ക്ക്​ പു​റ​മെ മാം​സ​പേ​ശി​ക​ളി​ൽ ശ​ക്ത​മാ​യ വേ​ദ​ന, വി​റ​യ​ൽ, ഛർ​ദി, ക​ണ്ണി​ന്​ ചു​വ​പ്പ്, വെ​ളി​ച്ച​ത്തോ​ട്​ വെ​റു​പ്പ്, ര​ക്ത​സ്രാ​വം.
 4. ചി​കു​ൻ​ഗു​നി​യ -പ​നി, വി​റ​യ​ൽ, ഛർ​ദി, സ​ന്ധി​ക​ളി​ൽ ​നീ​ര്, ദേ​ഹ​ത്ത്​ ത​ടി​പ്പ്, രോ​ഗം ഭേ​ദ​പ്പെ​ട്ടാ​ലും മാ​സ​ങ്ങ​ളോ​ളം തു​ട​രു​ന്ന സ​ന്ധി​വേ​ദ​ന.
 5. മ​ഞ്ഞ​പ്പി​ത്തം -ക​ണ്ണ്, ന​ഖം, മൂ​ത്രം എ​ന്നി​വ​ക​ളി​ൽ മ​ഞ്ഞ​നി​റം, ഛർ​ദി, ഒാ​ക്കാ​നം, ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന, വി​ശ​പ്പി​ല്ലാ​യ്​​മ.
 6. കോ​ള​റ -പ​നി​െ​ക്കാ​പ്പം ക​ടു​ത്ത ഛർ​ദി​യും വ​യ​റി​ള​ക്ക​വും. വേ​ദ​ന​യി​ല്ലാ​തെ അ​ടി​ക്ക​ടി വെ​ള്ളം പോ​ലു​ള്ള വ​യ​റി​ള​ക്കം.
 7. ടൈ​ഫോ​യ്​​ഡ്​​ -ഇ​ട​വി​ട്ടു​ള്ള പ​നി, വി​റ​യ​ൽ, ത​ല​വേ​ദ​ന, വ​യ​റു​വേ​ദ​ന, വി​ശ​പ്പി​ല്ലാ​യ്​​മ.

പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ എ​ങ്ങ​നെ ത​ട​യും?
രോ​ഗ​വ്യാ​പ​നം ത​ട​യു​ക, വ്യ​ക്തി​ക​ളു​ടെ രോ​ഗ​​പ്ര​തി​രോ​ധ​േ​ശ​ഷി വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ്​ അ​ടി​സ്​​ഥാ​ന ഉ​പാ​യ​ങ്ങ​ൾ.

 • വ്യ​ക്തി​ശു​ചി​ത്വം, ജ​ല​ശു​ദ്ധീ​ക​ര​ണം, ആ​ഹാ​ര​ശു​ചി​ത്വം, കൊ​തു​ക്​ നി​യ​ന്ത്ര​ണം എ​ന്നി​വ രോ​ഗ​വ്യാ​പ​നം ത​ട​യാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളാ​ണ്. കു​ളി, പ​ല്ലു​തേ​പ്പ്, വീ​ട്ടി​ൽ ക​യ​റും മു​മ്പ്​ കൈ​കാ​ലു​ക​ൾ സോ​പ്പി​ട്ട്​ ക​ഴു​ക​ൽ, മ​ല​മൂ​ത്ര​ വി​സ​ർ​ജ​ന​ത്തി​ന്​ ശേ​ഷ​വും ആ​ഹാ​ര​ത്തി​ന്​ മു​മ്പും കൈ​ക​ൾ സോ​പ്പി​ട്ട്​ ക​ഴു​ക​ൽ, പാ​ദ​ര​ക്ഷ ധ​രി​ക്ക​ൽ, ന​ന്നാ​യി ഉ​ണ​ങ്ങി​യ വ​സ്​​ത്രം മാ​ത്രം ഉ​പ​യോ​ഗി​ക്ക​ൽ, തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം​ കു​ടി​ക്ക​ൽ എ​ന്നി​വ ശീ​ല​മാ​ക്കു​ക.
 • കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ക, ച​പ്പു​ച​വ​റു​ക​ൾ അ​പ്പ​പ്പോ​ൾ സം​സ്​​ക​രി​ക്കു​ക, പ്ലാ​സ്​​റ്റി​ക്​ തു​ട​ങ്ങി​യ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കു​റ​ക്കു​ക, ചു​റ്റു​വ​ട്ട​ത്തെ കി​ണ​റു​ക​ളും  കു​ള​ങ്ങ​ളും അ​ണു​മു​ക്ത​മാ​ക്കു​ക തു​ട​ങ്ങി​യ​വ സാ​മൂ​ഹി​ക മു​ന്നേ​റ്റ​ത്തി​ലൂ​ടെ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പാക്കേ​ണ്ട​താ​ണ്.
 • 5-10 മി​നി​റ്റ്​ വെ​ട്ടി​ത്തി​ള​പ്പി​ച്ച വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക, ചു​ക്ക്, തു​ള​സി​യി​ല എ​ന്നി​വ ചേ​ർ​ത്ത്​ വെ​ള്ളം തി​ള​പ്പി​ക്കാം. ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ അ​ട​ച്ചു​വെ​ക്കു​ക, ചൂ​ടു​ള്ള ആ​ഹാ​രം മാ​ത്രം ക​ഴി​ക്കു​ക, ക​ഴി​വ​തും അ​പ്പ​പ്പോ​ൾ പാ​കം​ചെ​യ്​​ത്​ ക​ഴി​ക്കു​ക, വ​യ​റി​െ​ൻ​റ പ​കു​തി​ഭാ​ഗം വ​രെ മാ​ത്രം ക​ഴി​ക്കു​ക, ദ​ഹി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള ആ​ഹാ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക.
 • കൊ​തു​ക്​ നി​യ​ന്ത്ര​ണ​ത്തി​ന്​ പ്ര​ധാ​ന​മാ​ർ​ഗം ഉ​റ​വി​ട ന​ശീ​ക​ര​ണ​മാ​ണ്. വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​തെ സൂ​ക്ഷി​ക്കു​ക, വീ​ടി​ന​ക​ത്ത്​ തു​ണി​ക​ൾ അ​ല​ക്ഷ്യ​മാ​യി തൂ​ക്കി​യി​ടാ​തി​രി​ക്കു​ക, ക​ടു​ക്, വ​യ​മ്പ്, മ​ഞ്ഞ​ൾ, കു​ന്തി​രി​ക്കം എ​ന്നി​വ ചേ​ർ​ത്ത്​ പു​ക​ക്കു​ക എ​ന്നി​വ​യു​മാ​കാം.
 • വ്യ​ക്തി​ക​ളു​ടെ ​രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നാ​യി മ​ഴ​ക്കാ​ലാ​രം​ഭ​ത്തി​ൽ വ​യ​റി​ള​ക്കു​ക, പ​ഞ്ച​കോ​ലം മു​ത​ലാ​യ ഒൗ​ഷ​ധ​ങ്ങ​ൾ ചേ​ർ​ത്ത ക​ഞ്ഞി​ക​ൾ ശീ​ലി​ക്കു​ക, ത​ണു​ത്ത​തും പ​ഴ​കി​യ​തു​മാ​യ ആ​ഹാ​ര​ം ഒ​ഴി​വാ​ക്കു​ക, മി​ത​മാ​യ​തും എ​ളു​പ്പം ദ​ഹി​ക്കു​ന്ന​തു​മാ​യ ആ​ഹാ​രം ശീ​ലി​ക്കു​ക, പ​ക​ലു​റ​ക്കം ഒ​ഴി​വാ​ക്കു​ക.
 • വ്യ​ക്തി​ശു​ചി​ത്വ​മോ വ്യ​ക്തി​ശീ​ല​ങ്ങ​ളോ മാ​ത്രം നോ​ക്കി​യാ​ൽ മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ ത​ട​യാ​നൊ​ക്കി​ല്ല. മ​റി​ച്ച്​ പൊ​തു​ജ​ന മു​ന്നേ​റ്റം ഒ​രു​മി​ച്ച്​ ന​ട​ത്തി​യാ​ൽ മാ​ത്ര​മേ ന​മു​ക്ക്​ ആ ​ല​ക്ഷ്യം കൈ​വ​രി​ക്കാ​നാ​വൂ. പൊ​തു​ജ​ന​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും വീ​ട്ട​മ്മ​മാ​രും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ഒ​ത്തൊ​രു​മി​ച്ച്​ പ്ര​യ​ത്​​നി​ച്ചാ​ൽ മ​ഴ​ക്കാ​ലം ന​മു​ക്ക്​ പ​നി​പ്പേ​ടി​ക്കാ​ല​മ​ല്ലാ​താ​ക്കി​മാ​റ്റാം.

 

Writer: Dr. M.C. Sobhana
Prof. & HOD, Dept. of Swastavritta
V.P.S.V Ayurveda College, Kottakkal

Show Full Article
TAGS:rainy season disease fever Monsoon Disease ayurveda health news malayalam news 
News Summary - How to Prevent Rainy Season Diseases - Health News
Next Story