Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightAyurvedachevron_rightചെവിവേദനയോ...?

ചെവിവേദനയോ...?

text_fields
bookmark_border
Hearing
cancel

ചെവിവേദന ആർക്കും എപ്പോഴും വരാം. ചെവിവേദന, ചൊറിച്ചിൽ, അസ്വസ്​ഥത എന്നിവ സഹിക്കാനാകാത്തതാണ്​. പലപ്പോഴും ചൊറിച്ചിൽ വരു​േമ്പാൾ കെയിൽ കിട്ടുന്നവ എടുത്ത്​ ചെവിക്കുള്ളിൽ തിരുകുന്നത്​ പലരുടെയും സ്വഭാവമാണ്​. ചെവിക്കായം കളയാനായി ബഡ്​സ്​ ഉപയോഗിക്കുന്നതും കാണാം. എന്നാൽ അണുബാധയുണ്ടാകു​േമ്പാഴാണ്​ ചെവിക്കുള്ളിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നത്​. ബഡ്​സ്​ ഉപയോഗിച്ച്​ ചെവിക്കായം കളയാൻ പാടില്ല. അത്​ പലപ്പോഴും ചെവിക്കുള്ളിൽ മുറിവുണ്ടാക്കുന്നതിനേ ഉപകരിക്കൂ. 

ചെവിവേദന മറികടക്കാൻ ആയുർവേദത്തിലുള്ള വഴികൾ എന്തൊക്കെയെന്ന്​ നോക്കാം. 

ബ​ധി​ര​ത
കേ​ൾ​വി​ക്കു​റ​വ്​ (ബാധിര്യം)​ എ​ന്ന രീ​തി​യി​ൽ പ്ര​ക​ട​മാ​കു​ന്ന ഇൗ ​രോ​ഗം ക​ഫാ​ധി​ക്യംകൊ​ണ്ടു​ണ്ടാ​കു​ന്ന​ത്, വാ​താ​ധി​ക്യംകൊ​ണ്ടു​ണ്ടാ​കു​ന്ന​ത്​ എ​ന്നി​ങ്ങ​നെ ര​ണ്ടു​ രീ​തി​യി​ലാ​ണെ​ന്നും അ​തി​നു​ള്ള ചി​കി​ത്സ​ക​ൾ വ്യ​ത്യ​സ്​​ത​മാ​ണെ​ന്നും ആ​യു​ർ​വേ​ദം നി​ർ​ദേ​ശി​ക്കു​ന്നു. ഇ​ന്ന്​ ആ​ധു​നി​ക വൈ​ദ്യ​ശാ​സ്​​ത്രം അം​ഗീ​ക​രി​ക്കു​ന്ന ക​ണ്ട​ക്​​ടി​വ്​ ഹി​യ​റി​ങ്​ ലോ​സ്, സെ​ൻ​സ​റി ന്യൂ​റ​ൽ ഹി​യ​റി​ങ്​ ലോ​സ്​ എ​ന്നീ രോ​ഗ​വി​ഭ​ജ​നം ഇ​തി​ൽ​നി​ന്ന്​ ഒ​ട്ടും വ്യ​ത്യ​സ്​​ത​മ​ല്ല. ക​ഫാ​ധി​ക്യംകൊ​ണ്ടു​ണ്ടാ​കു​ന്ന കേ​ൾ​വി​ക്കു​റ​വ്​ കൂ​ടു​ത​ലും ക​ണ്ടു​വ​രു​ന്ന​ത്​ കു​ട്ടി​ക​ളി​ലും ചെ​റു​പ്രാ​യ​ക്കാ​രി​ലു​മാ​ണ്. തു​ട​ർ​ച്ച​യാ​യി വ​രു​ന്ന ടോ​ൺ​സി​ലൈ​റ്റി​സ്, Adenoids എ​ന്നി​വ​മൂ​ലം മ​ധ്യ​മ​ക​ർ​ണ​ത്തി​ൽ നീ​ർ​ക്കെ​ട്ട്​ ഉ​ണ്ടാ​വു​ക​യും സെ​റസ്​ ഒാ​ട്ടി​ട്ടി​സ്​ മീ​ഡി​യ (serous otitis media) എ​ന്ന അ​വ​സ്​​ഥ​യി​ലേ​ക്ക്​ ന​യി​ക്കു​ക​യും ചെ​യ്യു​ന്നു. ഛർ​ദി​പ്പിക്ക​ൽ, ത​ല​പൊ​തി​ച്ചി​ൽ തു​ട​ങ്ങി​യ ശാ​സ്​​ത്രീ​യ ആ​യു​ർ​വേ​ദ ചി​കി​ത്സ​യി​ലൂ​ടെ പൂ​ർ​ണ​മാ​യും സു​ഖ​പ്പെ​ടു​ത്താ​വു​ന്ന രോ​ഗ​മാ​ണി​ത്. മാ​ത്ര​മ​ല്ല, എ​ഡി​നോ​യി​ഡെ​ക്​​ട​മി (Adenoidectomy) ടോൺസിലക്​റ്റമി​ (Tonsillectomy), മി​റിം​ഗോ​ട്ട​മി  (Myringotomy) തു​ട​ങ്ങി​യ ശ​സ്​​ത്ര​ക്രി​യ​ക​ൾ ഒ​ഴി​വാ​ക്കാ​നും ഇൗ ​ചി​കി​ത്സ​യി​ലൂ​ടെ സാ​ധി​ക്കു​ന്നു.

വാ​താ​ധി​ക്യംകൊ​ണ്ടു​ണ്ടാ​കു​ന്ന കേ​ൾ​വി​ക്കു​റ​വി​ൽ മി​ക്ക​വാ​റും ചെ​വി​യി​ൽ മൂ​ള​ൽ, മു​ഴ​ക്കം (Tinnitus) എ​ന്നി​വ മു​ന്നോ​ടി​യാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ഇ​ത്​ യ​ഥാ​സ​മ​യം ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ൽ ബ​ധി​ര​ത​യി​ലേ​ക്ക്​ ന​യി​ക്കുന്നതുമാണ്. വാ​ർ​ധ​ക്യം, സ്ഥിരമായി ഉ‍യർന്നശബ്​ദം കേൾക്കേണ്ടിവരുന്നവർ, ​ചി​ല മ​രു​ന്നു​ക​ളു​ടെ പാ​ർ​ശ്വ​ഫ​ല​മാ​യി ആ​ന്ത​രി​ക ക​ർ​ണ​ത്തെ ബാ​ധി​ക്കു​ന്ന അ​ണു​ബാ​ധ​ക​ൾ എന്നിവയെല്ലാം ശ്ര​വ​ണേ​ന്ദ്രി​യ​ത്തെ ബാ​ധി​ക്കു​ന്ന ത​രം ബ​ധി​ര​തക്ക് കാരണമാകാം. ഇ​തി​ൽ ശ്ര​വ​ണേ​ന്ദ്രി​യ​ത്തെ ബ​ല​പ്പെ​ടു​ത്താ​നാ​യു​ള്ള ന​സ്യം, ശി​രോ​ അ​ഭ്യം​ഗം, ക​ർ​ണ​പൂ​ര​ണം, ര​സാ​യ​ന​ങ്ങ​ൾ എ​ന്നി​വ​യും ഒ​േ​ട്ട​റെ ഒൗ​ഷ​ധ​ങ്ങ​ളും നി​ർ​ദേ​ശി​ക്കു​ന്നു. എ​ന്നാ​ൽ, ജ​ന്മ​നാ സംഭവിച്ചതോ ജ​നി​ത​ക ത​ക​രാ​റു​ക​ൾകൊ​ണ്ടും പ്രാ​യാ​ധി​ക്യംകൊ​ണ്ടുമാണ് കേ​ൾ​വി​ശ​ക്​​തി പൂ​ർ​ണ​മാ​യും ന​ഷ്​​ട​പ്പെ​ട്ടതെങ്കിൽ ചി​കി​ത്സി​ച്ചുമാ​റ്റു​ക സാ​ധ്യ​മ​ല്ല.

Ear-Pain

ക​ർ​ണ​സ്രാ​വം
ചെ​വി​യി​ൽ​നി​ന്ന്​ വി​വി​ധ​ങ്ങ​ളാ​യ സ്ര​ാവ​ങ്ങ​ൾ ഒ​ഴു​കു​ന്ന രോ​ഗ​ത്തെ ‘ക​ർ​ണ​സ്രാ​വം’ എ​ന്ന്​ ആ​യു​ർ​വേ​ദ​ത്തി​ൽ നാ​മ​ക​ര​ണം ചെ​യ്യു​ന്നു. സ്ര​ാവ​ങ്ങ​ളു​ടെ നി​റം, സ്വ​ഭാ​വം എ​ന്നി​വ രോ​ഗ​കാ​ര​ണം, അ​വ​സ്​​ഥ എ​ന്നി​വ​ക്ക​നു​സ​രി​ച്ച്​ തെ​ളി​ഞ്ഞോ കൊ​ഴു​ത്ത​തോ അ​ൽ​പ​മാ​യോ അ​ത്യ​ധി​ക​മാ​യോ ഉണ്ടാവാം. വെ​ളു​പ്പ്, മ​ഞ്ഞ, ചു​വ​പ്പ്​ എ​ന്നീ നി​റ​ങ്ങ​ളി​ലോ കാ​ണാ​മെ​ന്നും വി​വ​രി​ക്കു​ന്നു. സ്രാ​വം ദു​ർ​ഗ​ന്ധ​ത്തോ​ടു കൂ​ടി​യു​ള്ള​താ​ണെ​ങ്കി​ൽ ‘പൂ​തി​ക​ർ​ണം’ എ​ന്നു​ വി​ളി​ക്കു​ന്നു.
വേ​ദ​ന​യോ​ടുകൂ​ടി​യോ അ​ല്ലാ​തെ​യോ സ്രാ​വ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടാം. ഒാ​രോ അ​വ​സ്​​ഥ​യി​ലും വ്യ​ത്യ​സ്​​ത​മാ​യ ഒൗ​ഷ​ധ​യോ​ഗ​ങ്ങ​ളാ​ണ്​ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ​ത​രം അ​വ​സ്​​ഥ​ക​ളി​ലും ക​ർ​ണ​പ്ര​ദേ​ശ​ത്തെ പ്രാ​ദേ​ശി​ക​മാ​യ ഒൗ​ഷ​ധ​പ്ര​യോ​ഗ​ങ്ങ​ൾ​ക്കു പു​റ​മെ രോ​ഗ​ശ​മ​ന​ത്തി​നും രോ​ഗ​ത്തി​െ​ൻ​റ ആ​വ​ർ​ത്ത​ന​ത്തെ ത​ട​യു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ആ​ന്ത​രി​ക ഒൗ​ഷ​ധ​ങ്ങ​ളും ആ​ഹാ​ര​ങ്ങ​ളി​ലെ​യും വി​ഹാ​ര​ങ്ങ​ളി​ലെ​യും പ​ഥ്യ​ങ്ങ​ളെ​യും നി​ർ​ദേ​ശി​ക്കു​ന്നു.

ബാ​ഹ്യ​ക​ർ​ണ​ത്തി​ലെ നീ​ർ​ക്കെ​ട്ട്, അ​ണു​ബാ​ധ എ​ന്നി​വ മി​ക്ക​പ്പോ​ഴും വേ​ദ​ന​യോ​ടു​കൂ​ടി​യ സ്രാ​വ​ത്തെ ഉ​ണ്ടാ​ക്കു​ന്നു. ഇ​ത്​ ഒൗ​ഷ​ധ​നി​ർ​മി​ത​മാ​യ വ​ർ​ത്തി​ക​ൾ​കൊ​ണ്ടു​ള്ള പ്ര​യോ​ഗ​ങ്ങ​ളും ലേ​പ​ന​ങ്ങ​ളുംകൊ​ണ്ട് പൂ​ർ​ണ​മാ​യും സു​ഖ​പ്പെ​ടു​ത്താ​വു​ന്ന​താണ്. മ​ധ്യ​ക​ർ​ണ​ത്തി​ലെ രോ​ഗ​ങ്ങ​ളി​ൽ സ്രാ​വ​ങ്ങ​ൾ പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന​തോ​ടെയുണ്ടായവുന്ന ഇ​യ​ർ ​ഡ്ര​മ്മി​ലെ ദ്വാ​രം കാലങ്ങളോളം തുടർന്നാൽ വ​ലു​താ​യേക്കും. 

ക​​ർ​​ണ​​സ്രാ​​വം, ചെ​​റി​​യ ദ്വാ​​ര​​ങ്ങ​​ൾ വ​രി​ക എ​ന്നീ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​  ആ​​ന്ത​​രി​​ക​​മാ​​യ ഒൗ​​ഷ​​ധ​​ങ്ങ​​ളോ​​ടൊ​​പ്പം ദി​​വ​​സ​​വും ര​​ണ്ടു​​നേ​​രം ചെ​​വി വൃ​​ത്തി​​യാ​​ക്കു​​ക, ഒൗ​​ഷ​​ധ​​ങ്ങ​​ളു​​ടെ പു​​ക ഏ​​ൽ​​പി​​ക്ക​​ൽ (ധൂ​​പ​​നം), വ​​ർ​​ത്തി​​ക​​ളു​​ടെ (തുണിയിൽ മരുന്നുകൾ തേച്ച്​ പിടിപ്പിച്ച് ​ തിരിരൂപത്തിലാക്കിയത്​) ഉ​​പ​​യോ​​ഗം എ​​ന്നി​​വ​ ചെ​യ്യാ​വു​ന്ന​താ​ണ്. ഇ​ത്ത​രം രോ​ഗി​ക​ൾ രോ​ഗം തു​ട​ർ​ന്നു​വ​രാ​തി​രി​ക്കാ​ൻ ആ​ഹാ​ര​ത്തി​ലും വി​ഹാ​ര​ത്തി​ലും കൃ​ത്യ​മാ​യ പ​ഥ്യ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തു​ണ്ട്. ഇ​യ​ർ ഡ്രം ​പൂ​ർ​ണ​മാ​യി ന​ഷ്​​ട​പ്പെ​ടാ​ത്ത​വ​രി​ലും (Total perforation) സാ​ര​മാ​യി കേ​ൾ​വി​ക്കു​റ​വി​ല്ലാ​ത്ത​വ​രി​ലും ചെവിയുടെ എല്ലുകൾ ദ്രവിച്ചുപോകുന്ന (cholesteatoma) ​േരാ​ഗ​ങ്ങ​ളി​ല്ലാ​ത്ത​വ​രും ചെ​വി​യി​ലെ അ​സ്​​ഥി​ക​ൾ​ക്ക്​ തേ​യ്​​മാ​നം സം​ഭ​വി​ക്കാ​ത്ത​തു​മാ​യ ​േരാ​ഗി​ക​ളി​ൽ ആ​യു​ർ​വേ​ദ ചി​കി​ത്സ​യി​ലൂ​ടെ ചെ​വി​യു​ടെ ആ​രോ​ഗ്യം പൂ​ർ​വാ​വ​സ്​​ഥ​യി​ലേ​ക്കാ​ക്കാ​വു​ന്ന​തും അ​തി​ലൂ​ടെ ടിം​പാനോ​പ്ലാ​സ്​​റ്റി (Tympanoplasty) തു​ട​ങ്ങി​യ ശ​സ്​​ത്ര​ക്രി​യ​ക​ൾ ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കു​ന്നു.

ചെ​വി​യി​ലെ പൂ​പ്പ​ൽബാ​ധ
ചെ​വി​യെ ബാ​ധി​ക്കു​ന്ന ഫം​ഗ​ൽ ഇ​ൻ​ഫ​ക്​​ഷ​നാ​ണി​ത്. ചൊ​റി​ച്ചി​ൽ പ്ര​ധാ​ന ല​ക്ഷ​ണ​മാ​യി കാ​ണു​ന്ന ഇൗ ​രോ​ഗ​ത്തെ ക​ർ​ണ​ക​ണ്ടു എ​ന്നു വി​ളി​ക്കു​ന്നു. ചെ​വി​യി​ൽ ഒൗ​ഷ​ധ​ദ്ര​വ്യ​ങ്ങ​ൾ​കൊ​ണ്ടു​ള്ള ധൂ​പ​നം, ക​ർ​ണ​പ്ര​​ക്ഷാ​ള​നം, ഒൗ​ഷ​ധ​വ​ർ​ത്തി​ക​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ​യി​ലൂ​ടെ അ​ണു​ക്ക​ളെ ഇ​ല്ലാ​താ​ക്കാ​നും അണുക്കൾ വളരുന്നതിനുള്ള അ​ന്ത​രീ​ക്ഷം ഇ​ല്ലാ​താ​ക്കാനും കഴിയും. ദീ​ർ​ഘ​കാ​ലം തു​ട​ർ​ന്നു​നി​ൽ​ക്കാ​ൻ പ്ര​വ​ണ​ത​യു​ള്ള ഇൗ ​രോ​ഗ​ത്തി​ൽ ചി​ല​േ​പ്പാ​ൾ ശ​രീ​ര​ശോ​ധ​ന ​ക്രി​യ​ക​ളും ആ​വ​ശ്യ​മാ​യി​വ​രു​ന്നു. ഇ​വ​യോ​ടൊ​പ്പം  രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടാ​നു​ള്ള ആ​ന്ത​രി​ക ഒൗ​ഷ​ധ​ങ്ങ​ളും പ്ര​യോ​ഗി​ക്കു​ന്നു.

ചെ​വി​വേ​ദ​ന
‘ക​ർ​ണ​ശൂ​ല’ എ​ന്ന്​ നാ​മ​ക​ര​ണം ചെ​യ്​​തി​രി​ക്കു​ന്ന ഇൗ ​രോ​ഗ​ത്തെ ര​ണ്ടു വി​ധ​ത്തി​ലാ​ണ്​ വി​വ​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഒ​ന്ന്​, ഹ​നു​സ​ന്ധി^ ശി​ര​സ്സ്, ക​ഴു​ത്ത്​ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലെ രോ​ഗ​കാ​ര​ണ​ങ്ങ​ൾകൊ​ണ്ടു​ണ്ടാ​കു​ന്ന​തും സ്രാ​വ​ര​ഹി​ത​മാ​യ​തും മ​റ്റൊ​ന്ന്​ ചെ​വി​യി​ലെത​ന്നെ കാ​ര​ണ​ങ്ങ​ൾകൊ​ണ്ടു​ണ്ടാ​കു​ന്ന​തും വി​വി​ധ​ങ്ങ​ളാ​യ സ്രാ​വ​ത്തോ​ടുകൂ​ടി​യ​തും. ഇ​തി​ൽ ര​ണ്ടി​ലും വ്യ​ത്യ​സ്​​ത​മാ​യ ചി​കി​ത്സ​ക​ളും നി​ർ​േ​ദ​ശി​ച്ചി​രി​ക്കു​ന്നു. 
1. Otogenic otalgia-ബാ​ഹ്യ​ക​ർ​ണ​ത്തി​ലെ രോ​ഗ​ങ്ങ​ളാ​യ Otitis externa, Keratosis obturans തു​ട​ങ്ങി​യവയി​ലും മ​ധ്യ​മ​ക​ർ​ണ​ത്തി​ലെ രോ​ഗ​ങ്ങ​ളാ​യ Otitis media തു​ട​ങ്ങി​യ​വ​യി​ലും കാ​ണു​ന്നു. 
2. റി​ഫോ​ർ​ഡ്​ ഒ​ട്ട​ൽ​ജി​യ (Referred otalgia) ^​ക​ഴു​ത്ത്, ഹ​നു​സ​ന്ധി, പ​ല്ലു​ക​ൾ, തൊ​ണ്ട എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലെ ​േരാ​ഗ​ങ്ങ​ൾ​കൊ​ണ്ട്​ ചെ​വി​യി​ൽ വേ​ദ​ന വ​രു​ന്ന​ത്. ഇൗ ​കാ​ര​ണ​ങ്ങ​ൾകൊ​ണ്ടു​ത​ന്നെ രോ​ഗ​ശ​മ​ന​ത്തി​നാ​യി കൃ​ത്യ​മാ​യ രോ​ഗ​പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ രോ​ഗ​കാ​ര​ണ​ത്തെ ക​ണ്ടെ​ത്തി ചി​കി​ത്സി​ക്കേ​ണ്ട​തു​ണ്ട്.

Buds

ചെ​വി​ക്കാ​യം
ചെ​വി​യി​ൽ ചെ​വി​ക്കാ​യം നി​റ​ഞ്ഞ്​ ചെ​വി​യ​ട​പ്പ്, കേ​ൾ​വി​ക്കു​റ​വ്​ എ​ന്നി​വ ഉ​ണ്ടാ​കു​ന്ന അ​വ​സ്​​ഥ​യെ ക​ർ​ണ​ഗൂ​ഥ​കം എ​ന്നു പ​റ​യ​പ്പെ​ടു​ന്നു. ആ​ധു​നി​ക വൈ​ദ്യ​ശാ​സ്​​ത്ര​ത്തി​ൽ ഇം​പാ​ക്​​ട​ഡ്​  വാക്​സ്​ ഇ​തി​ന്​ സ​മാ​ന​മാ​യാ​ണ്​ വി​വ​രി​ച്ചി​രി​ക്കു​ന്ന​ത്. ചെ​വി​യി​ൽ ക​ർ​ണ​മ​ലം നി​റ​ഞ്ഞ്​ ശ​ക്​​ത​മാ​യ വേ​ദ​ന, ചെ​വി​യ​ട​പ്പ്​ എ​ന്നി​വ ഉ​ണ്ടാ​കു​ന്ന​തി​നെ ‘ക​ർ​ണ​പ്ര​തി​നാ​ഹം’ എ​ന്നു പ​റ​യു​ന്നു. ആ​ധു​നി​ക വൈ​ദ്യ​ത്തി​ൽ പി​ന്നീ​ട്​ ചേ​ർ​ക്ക​പ്പെ​ട്ട കെ​രാറ്റോ​സി​സ്​ ഒ​ബ്​​ടുറെൻസിന്​​ (Keratosis obturans ) സ​മാ​ന​ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്നു.

ഇൗ ​ര​ണ്ട്​ അ​വ​സ്​​ഥ​ക​ളി​ലും ചെ​വി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്​​ത ഉ​പ​ക​ര​ണ​ങ്ങ​ൾ​കൊ​ണ്ട്​ ക​ർ​ണ​മ​ല​ത്തെ നി​ർ​ഹ​രി​ക്കു​ക​യാ​ണ്​ ചി​കി​ത്സാ​വി​ധി. ചെ​വി​ക്കാ​യം ക​ട്ടി​യാ​യി​രി​ക്കു​ന്ന അ​വ​സ്​​ഥ​യാ​ണെ​ങ്കി​ൽ ഇ​തി​നെ ഒൗ​ഷ​ധ​യു​ക്​​ത​മാ​യ തൈ​ല​ങ്ങ​ൾ ചെ​വി​യി​ൽ നി​റ​ച്ച്​ ദ്ര​വ​മാ​ക്കു​ക​യും പി​ന്നീ​ട്​ എ​ടു​ത്തു​ക​ള​യു​ക​യും വേ​ണം. ആ​ധു​നി​ക വൈ​ദ്യ​ശാ​സ്​​ത്ര​ത്തി​ലും ഇ​ന്നും ഇ​തേ ചി​കി​ത്സാസ​മീ​പ​ന​മാ​ണ്​ തു​ട​രു​ന്ന​തെ​ന്ന​തും ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ന്നീ​ട്​ പ​രി​ഷ്​​ക​രി​ച്ചെ​ടു​ത്ത​വ മാ​ത്ര​മാ​ണെ​ന്ന​തും തി​ക​ച്ചും വ​സ്​​തു​താ​പ​ര​മാ​ണ്.

ക​ർ​ണാ​ർ​ശ​സ്, ക​ർ​ണാ​ർ​ബു​ദം
ഇൗ ​ര​ണ്ടി​നും സാ​മാ​ന്യ​മാ​യി ചെ​വി​വേ​ദ​ന, ചെ​വി​യി​ൽ​നി​ന്ന്​ ര​ക്​​ത​സ​മ്മി​ശ്ര​മാ​യും ദു​ർ​ഗ​ന്ധ​േ​ത്താ​ടും കൂ​ടി​യു​ള്ള സ്രാ​വം, കേ​ൾ​വി​ക്കു​റ​വ്​ എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ന്നു. ഇ​തി​ൽ ശാ​സ​്ത്ര^​അ​നു​ശാ​സ്​​ത്ര  ചി​കി​ത്സ​ക​ളാ​ണ്​ വി​ധി​ക്കു​ന്ന​ത്.

ക​ർ​ണ​രോ​ഗ​ങ്ങ​ളി​ൽ ശ്ര​ദ്ധ​ി​ക്കേ​ണ്ട​വ
ചെ​വി​യി​ൽ​നി​ന്ന്​ എ​േ​പ്പാ​ഴും പ​ഴു​പ്പ്​ വ​രു​ന്ന​വ​ർ, അ​ഡ്​​നോ​യി​സ്​ ഉ​ള്ള കു​ട്ടി​ക​ൾ എ​ന്നി​വ​ർ ഭ​ക്ഷ​ണ​ത്തി​ൽ കൃ​ത്യ​മാ​യ പ​ഥ്യ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​താ​ണ്. 
പ​ഥ്യ​ങ്ങ​ൾ: ചൂ​ടു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും പാ​നീ​യ​ങ്ങ​ളും ഉ​പ​യോ​ഗി​ക്ക​ണം.
അ​പ​ഥ്യ​ങ്ങ​ൾ: (നി​ത്യ​വും ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​വ) ബേ​ക്ക​റി ​െഎ​റ്റം, ൈത​ര്​, മു​ട്ട, മ​ത്സ്യം, പാ​ൽ, പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ, ത​ണു​ത്ത പാ​നീ​യ​ങ്ങ​ൾ.
1.ഇ​ങ്ങ​നെ​യു​ള്ള​വ​ർ ത​ണു​ത്ത കാ​ലാ​വ​സ്​​ഥ​യി​ൽ ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​ന്ന​വ​രാ​ണെ​ങ്കി​ൽ ‘വ്യോ​ഷാ​ദി​വ​ട​കം’ എ​ന്ന ആ​യു​ർ​വേ​ദ മ​രു​ന്ന്​ സ്​​ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.​
2.കൂ​ടു​ത​ൽ ഉ​ച്ച​ത്തി​ൽ ശ​ബ്​​ദ​മു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ  Ear plugs ഉ​പ​യോ​ഗി​ക്കു​ക.
3.വ​ർ​ഷ​ത്തി​ൽ ഒ​രു​ത​വ​ണ​യെ​ങ്കി​ലും ​കേ​ൾ​വി ​പ​രി​ശോ​ധ​ന ന​ട​ത്തു​ക.
4.ഇ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക്​ ‘ക്ഷീ​ര​ബ​ല തൈ​ലം’ ചെ​വി​യി​ൽ നി​ർ​ത്തു​ന്ന​തും ന​സ്യം ചെ​യ്യു​ന്ന​തും (2-3 തു​ള്ളി​വീ​തം മൂ​ക്കി​ൽ ഒ​ഴി​ക്കു​ക) ദി​ന​ച​ര്യ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. എ​ന്നാ​ൽ , ചെ​വി​യി​ൽ മ​രു​ന്നൊ​ഴി​ക്കു​ന്ന​തി​നുമു​മ്പ്​ ഒ​രു ആ​യു​ർ​വേ​ദ ഇ.​എ​ൻ.​ടി വി​ദ​ഗ്​​ധ​നെ​​ക്കൊ​ണ്ട്​ ചെ​വി പ​രി​ശോ​ധി​പ്പി​ക്കേ​ണ്ട​താ​ണ്. ഇ​യ​ർ ഡ്ര​മ്മി​ൽ ദ്വാ​ര​മു​ള്ള​വ​രി​ൽ തൈ​ലം ചെ​വി​യി​ൽ ഒ​ഴി​ക്കു​ന്ന​ത്​ ഹി​ത​മ​ല്ല.
5.പ്രാ​യാ​ധി​ക്യംകൊ​ണ്ടു​ണ്ടാ​കു​ന്ന ​കേ​ൾ​വി​ക്കു​റ​വി​ലും ഇ​ത്ത​രം മു​ൻ​ക​രു​ത​ൽ എ​ടു​ക്കാ​വു​ന്ന​താ​ണ്.

ചെ​വി​യു​ടെ ആ​രോ​ഗ്യം; ഇൗ മു​ൻ​ക​രു​ത​ലു​ക​ളെടുക്കാം

  • ആ​രോ​ഗ്യ​വാ​നാ​യ ആ​ളി​ൽ ശ്ര​വ​ണേ​ന്ദ്രി​യ​ത്തെ ബ​ല​പ്പെ​ടു​ത്താ​നും ബ​ധി​ര​ത ത​ട​യു​ന്ന​തി​നു​മാ​യി ആ​യു​ർ​വേ​ദം ക​ർ​ണ​പൂ​ര​ണം (ചെ​വി​യി​ൽ തൈ​ലം നി​ർ​ത്ത​ൽ) നി​ത്യ​വും അ​നു​ശാ​സി​ക്കു​ന്നു.
  • അ​മി​ത​മാ​യ ശ​ബ്​​ദാ​ന്ത​രീ​ക്ഷ​വു​മാ​യു​ള്ള സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക.
  • ഇ​യ​ർ​ഫോ​ൺ ഉ​പ​യോ​ഗി​ച്ച്​ തു​ട​ർ​ച്ച​യാ​യി പാട്ടും മറ്റും ​േക​ൾ​ക്കുന്നത്​ ഒഴിവാക്കുക. 
  • ഗു​ണ​നി​ല​വാ​ര​മു​ള്ള ഹെ​ഡ്​​ഫോ​ൺ തി​ര​ഞ്ഞെ​ടു​ക്കു​ക.
  • വൈ​ദ്യ​നി​ർ​ദേ​ശ​പ്ര​കാ​ര​മ​ല്ലാ​തെ ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ ചെ​വി​യി​ൽ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക
  • ചെ​വി​ക്കാ​യം സ്വ​യം എ​ടു​ത്തു​ക​ള​യാ​ൻ ​​ശ്ര​മി​ക്ക​രു​ത്. അ​തി​നാ​യി EarBuds (Q tips) ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക.

തയാറാക്കിയത്​: ഡോ. ശ്രീജ സുകേശൻ
പിഎച്ച്​.ഡി ആയുർവേദ
H.o.D ശാലാക്യതന്ത്രം 
ഗവ. ആയുർവേദ കോളജ്​, കണ്ണൂർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayurvedaremediesmalayalam newsEar PainHealth News
News Summary - Ear Pain - Health News
Next Story