ഇങ്ങനെയാകെട്ട നിങ്ങളുെട ദിനങ്ങൾ
text_fieldsരോഗപ്രതിരോധത്തെ ചികിത്സയെക്കാൾ മഹത്തരമായി കാണുന്ന ആയുർവേദത്തിന് ചികിത്സ സ മ്പ്രദായം എന്നതിനെക്കാൾ ‘ജീവിതചര്യ’ എന്ന വാക്കാണ് യോജിക്കുക. വാഗ്ഭടാചാര്യൻ എഴുതിയ അഷ്ടാംഗഹൃദയത്തിൽ ‘ദിനചര്യ’ എന്ന രണ്ടാമധ്യായത്തിൽ, ആരോഗ്യപൂർണമായ ഒരു ദിനം എങ്ങനെയായിരിക്കണമെന്ന് പറയുന്നുണ്ട്. ‘ഋതുചര്യ’ എന്ന മൂന്നാമധ്യായത്തിൽ, ഒാരോ ഋതുവിലെ ചര്യകളും വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്.
പ്രകൃതിയും മനുഷ്യനും ഒന്ന്
നാമും നമ്മുടെ ചുറ്റുപാടും തമ്മിലുള്ള സമാനത ശ്രേദ്ധയമാണെന്നും അതിന് അനുസരിച്ചായിരിക്കണം ചര്യയെന്നും ആയുർവേദം അനുശാസിക്കുന്നു. പ്രകൃതിയുമായി ഇണങ്ങി ജീവിച്ചാൽ മനുഷ്യനു രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി സ്വയം ഉണ്ടാകും. ഇൗ ചിന്തയുടെ അടിസ്ഥാനത്തിൽ ഇനി പറയുന്ന ആയുർവേദ ശീലങ്ങൾ ജീവിതത്തിൽ വരുത്താവുന്നതാണ്:
- വൃത്തിയുള്ള ശരീരവും മനസ്സും ആഗ്രഹിക്കുന്നത് ശുചിത്വമുള്ള പരിസരങ്ങളാണ്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥക്ക് ശുചിത്വം പരമപ്രധാനമാണ്. അതുകൊണ്ട് ശുചിത്വം ശീലിക്കണം.
- ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേൽക്കുക, മലമൂത്ര വിസർജനാദികൾ യഥാവിധി നിർവഹിക്കുക, കരിങ്ങാലി, എരുക്ക് പോലുള്ള ആയുർവേദ സസ്യങ്ങൾ ഉപയോഗിച്ച് പല്ലുതേക്കുക.
- എണ്ണതേച്ചു കുളിയും വ്യായാമവും ഉത്തമമാണ്. തലയിലും ശരീരത്തിലും എണ്ണ തേച്ചു കുളിച്ചാൽ ആഹാര ദീപന ശക്തിയും കാഴ്ചശക്തി, ഉൗർജസ്വലത എന്നിവയും വർധിക്കും. ശരീരത്തിന് സ്നിഗ്ധത ഉറപ്പാക്കുന്നതുവഴി വാതരോഗങ്ങളെ മാറ്റിനിർത്താനും ഇവകൊണ്ട് സാധിക്കും. വ്യായാമം ശരീരത്തിെൻറ ആകെയുള്ള ശക്തിയുടെ പകുതി മാത്രമുപയോഗിച്ചു വേണം ചെയ്യാൻ. അമിത വ്യായാമം ശരീരത്തെ നശിപ്പിക്കും.
ഹീന-മിഥ്യ-അതിയോഗങ്ങൾ
തെറ്റായ ജീവിതശൈലിയുടെ ഭാഗമായി ശരീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് ഹീന- മിഥ്യ- അതിയോഗങ്ങൾ.
- പ്രാതൽ ഒഴിവാക്കുക എന്നത് ഭക്ഷണത്തിെൻറ ഹീനയോഗമാണ്. ഇതുകാരണം നെഞ്ചെരിച്ചിൽ, വയറുവേദന എന്നിവയെല്ലാം കാലക്രമത്തിൽ അനുഭവപ്പെടുന്നു.
- കൃത്രിമ നിറവും മണവുമുള്ളതും അധികം വറുത്തതും പൊരിച്ചതുമായ ഭക്ഷണം മിഥ്യ അതിയോഗങ്ങൾ ഉണ്ടാക്കുന്നു. ദഹനവ്യവസ്ഥയെ ഇത് ദോഷകരമായി ബാധിക്കുന്നു.
- അശുദ്ധമായ ഭക്ഷണം മനോവികാരങ്ങളെയും മലിനമാക്കുമെന്നും പറയുന്നു.
പ്രായോഗിക നിർദേശങ്ങൾ
- സൂര്യോദയത്തിന് അരമണിക്കൂറെങ്കിലും മുമ്പ് ഉണരുക.
- കാപ്പിയുടെ കൂടെ മല്ലി പൊടിച്ച് ഉപയോഗിക്കാം. അത് ശരീരത്തിെൻറ ചൂട് കുറക്കുന്നു.
- പ്രാതലിന് മുമ്പായി എണ്ണ തേച്ചു കുളിക്കണം. ഭക്ഷണശേഷം കുളിച്ചാൽ ദഹനക്കുറവ് ഉണ്ടാകും.
- കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. ഭക്ഷണത്തിൽ വെളുത്തുള്ളി, കുരുമുളക്, ജീരകം എന്നിവയെല്ലാം ചേർത്താൽ നല്ല ദഹനവ്യവസ്ഥ നിലനിർത്താൻ സാധിക്കും. മോരാണ് തൈരിനെക്കാൾ നല്ലത്. തൈര് മലബന്ധം ഉണ്ടാക്കുകയും ത്വഗ്രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും. േമാര് ദഹനം എളുപ്പാക്കും. അർശസ്, ഗ്രഹണി പോലുള്ള രോഗങ്ങൾക്കും നന്ന്.
- വറുത്തതും പൊരിച്ചതും ബേക്കറി ഉൽപന്നങ്ങളും ഒഴിവാക്കി വീട്ടിൽ ഉണ്ടാക്കുന്ന കൊഴുക്കട്ടപോലുള്ള പലഹാരങ്ങൾ കഴിക്കുക.
- വൈകി ഉറങ്ങാതിരിക്കുക.
- എല്ലാ കാര്യങ്ങളിലും, വാക്കുകളിലും ചിന്തകളിലും പ്രവൃത്തിയിലും മിതത്വം പാലിക്കുക.
- കഴിവതും കാലാവസ്ഥക്കനുയോജ്യമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. കോട്ടൺ വസ്ത്രങ്ങളാണ് ത്വഗ്രോഗങ്ങൾ വരാതിരിക്കാൻ നല്ലത്.
തയാറാക്കിയത്: ഡോ. ശ്രീദേവി എൻ.വി
ആയുർവേദ ഫിസിഷ്യൻ
ചങ്ങനാശ്ശേരി