അനധികൃത തെരുവ് കച്ചവടം; അബൂദബിയില്‍ ബോധവല്‍ക്കരണ കാമ്പയിന്‍
text_fieldsഅബൂദബി: ലൈസന്‍സില്ലാത്ത തെരുവ് കച്ചവടക്കാരില്‍ നിന്നും താല്‍ക്കാലിക വിപണികളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അബൂദബി നഗരസഭ. ഇത്തരം ഇടങ്ങളിലൂടെ വില്‍ക്കപ്പെടുന്ന സാധനങ്ങള്‍ക്ക് ഒരുവിധ ഗുണനിലവാര പരിശോധനയോ സുരക്ഷാ മേല്‍നോട്ടമോ ഉണ്ടാകാറില്ല. ഇവ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണിയാണ്.
സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ഉൽപന്നങ്ങള്‍ ഉറപ്പുവരുത്താന്‍ ഔദ്യോഗിക ലൈസന്‍സുള്ള വിപണന കേന്ദ്രങ്ങളെയും സ്ഥാപനങ്ങളെയും മാത്രം ആശ്രയിക്കണം. നഗരത്തിന്റെ പൊതുവായ ഭംഗി തകര്‍ക്കുന്നതും പൊതുജനാരോഗ്യത്തെ ബാധിക്കുന്നതുമായ അനധികൃത കച്ചവടങ്ങളെ പ്രോത്സാഹിപ്പിക്കരുത്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 800555 ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് വിവരമറിയിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

