സെസ്റ്റ് ഫാർമസി അവതരിപ്പിച്ച് ആസ്റ്ററും സ്പിന്നീസും
text_fieldsസെസ്റ്റ് ഫാര്‍മസിയുടെ ഉദ്ഘാടനം ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പന്, ആസ്റ്റര്‍ റീട്ടെയില്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ എന്‍.എസ്. ബാലസുബ്രഹ്മണ്യന്, സ്പിന്നീസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ സുനില്‍ കുമാര്‍, അല്ബ്വാര്ദി ഇന്‍വെസ്റ്റ്മെന്റ് ഡയറക്ടര്‍ താരീഖ് അല്ബ്വാർദി എന്നിവര്‍ ചേർന്ന് നിർവഹിക്കുന്നു
അബൂദബി: ജി.സി.സിയിലെ പ്രമുഖ ഫാര്‍മസി ശൃംഖലയായ ആസ്റ്റര്‍ ഫാര്‍മസിയും സ്പിന്നീസ് നിയന്ത്രിക്കുന്ന ഫൈന്‍ ഫെയര്‍ ഫുഡ് ഗ്രൂപ്പുമായും വെയ്ട്രോസ് റീട്ടെയില്‍ യു.എ.ഇയുമായും ചേര്‍ന്ന് ‘സെസ്റ്റ് ഫാര്‍മസി’ എന്ന പേരിൽ വെല്‍നസ് ഫാര്‍മസിയുടെ ലോഞ്ചിങ് പ്രഖ്യാപിച്ചു. ആധുനികത, പ്രകൃതിദത്തം, പരിസ്ഥിതിസൗഹൃദ രീതികള്‍ എന്നിവ സമന്വയിപ്പിക്കുന്ന അനുഭവം ഉപഭോക്താക്കള്‍ക്ക് പ്രദാനംചെയ്യാനാണ് സെസ്റ്റ് ഫാര്‍മസി ലക്ഷ്യമിടുന്നത്.
ആസ്റ്റര്‍ ഫാര്‍മസിയുടെ ആരോഗ്യപരിചരണ രംഗത്തെ വൈദഗ്ധ്യവും സ്പിന്നീസിന്റെ റീട്ടെയില്‍ മേഖലയിലെ മികവും സംയോജിക്കുന്ന സഹകരണത്തിലൂടെ പ്രീമിയം വെല്‍നസ് ഡെസ്റ്റിനേഷൻ സൃഷ്ടിക്കാനാണ് ലക്ഷ്യം. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പന്, ആസ്റ്റര്‍ റീട്ടെയില്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ എന്‍.എസ്. ബാലസുബ്രഹ്മണ്യന്, സ്പിന്നീസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ സുനില്‍ കുമാര്‍, അല്ബ്വാർദി ഇന്‍വെസ്റ്റ്മെന്റ് ഡയറക്ടര്‍ താരീഖ് അല്ബ്വാർദി എന്നിവര്‍ ചേർന്നാണ് അബൂദബിയിലെ ഖലീഫ സിറ്റിയില്‍ ആദ്യ സെസ്റ്റ് ഫാര്‍മസി സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
രോഗപരിചരണത്തേക്കാള് ഉത്തമമാണ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെന്ന വിശ്വാസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും സെസ്റ്റ് ഫാർമസിയുടെ പ്രവർത്തനം. ആരോഗ്യവും ജീവിതശൈലിയും മെച്ചപ്പെടുത്താനും വ്യക്തികളെ സംതൃപ്ത ജീവിതം നയിക്കുന്നതിന് പ്രാപ്തരാക്കാനും ഉപദേശങ്ങള്‍ നല്കുന്ന വിദഗ്ധ സംഘത്തെ സെസ്റ്റ് ഫാര്‍മസി അവതരിപ്പിക്കുന്നു. ചർമസംരക്ഷണം, പോഷകാഹാരം, സൗന്ദര്യവർധക വസ്തുക്കള്‍, മാതൃ-ശിശു സംരക്ഷണം, വീട്ടില്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ മികച്ച ശ്രേണി സെസ്റ്റ് സ്റ്റോറുകളില്‍ ലഭ്യമാക്കും.
ഉയര്‍ന്ന നിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉൽപന്നങ്ങള് തേടുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് പുതിയ ഫാര്‍മസിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു. ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിലേക്കുള്ള വഴിയില്‍ വ്യക്തികളെ പിന്തുണക്കുന്ന പ്രീമിയം വെല്‍നസ് ഉൽപന്നങ്ങളുടെ ലക്ഷ്യസ്ഥാനമായി മാറാന്‍ സെസ്റ്റ് ഫാര്‍മസി ഒരുങ്ങുകയാണെന്ന് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

