സായിദ് ദേശീയ മ്യൂസിയം ഡിസംബര്‍ മൂന്നിന് തുറക്കും
text_fieldsസായിദ് ദേശീയ മ്യൂസിയം
അബൂദബി: നിര്‍മാണ ചാതുരിയും ഉള്ളടക്കത്തിലെ അപൂര്വതയുംകൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച അബൂദബിയിലെ സായിദ് ദേശീയ മ്യൂസിയം ഡിസംബര്‍ മൂന്നിന് തുറക്കും. മ്യൂസിയം പ്രവേശനത്തിനുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 70 ദിര്‍ഹമാണ് മുതിര്‍ന്നവരുടെ ടിക്കറ്റ് നിരക്ക്. കുട്ടികൾ, വയോധികരായ സ്വദേശികള്‍, താമസക്കാര്‍, നിശ്ചയദാര്‍ഢ്യക്കാർ, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രവേശനം സൗജന്യമാണ്.
യു.എ.ഇ സര്‍വകലാശാല വിദ്യാര്‍ഥികള്‍, എമിറേറ്റില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ എന്നിവര്‍ക്ക് 35 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെ നീളുന്ന ടൈം സ്ലോട്ടിലാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്.
പുലിറ്റ്സര്‍ പ്രൈസ് ജേതാവായ ആര്‍ക്കിടെക്ട് ലോര്‍ഡ് നോര്‍മന്‍ ഫോസ്റ്റര്‍ രൂപകല്പന ചെയ്ത മ്യൂസിയം ഒരുക്കിയിരിക്കുന്നത് സഅദിയാത്ത് കള്‍ച്ചറല്‍ ജില്ലയിലാണ്. അല്‍ ഐനിലെ ജബല്‍ ഹഫീത്തില്‍ കണ്ടെത്തിയ മൂന്നുലക്ഷം വര്‍ഷം പഴക്കമുള്ള ശിലായുഗ ഉപകരണം മ്യൂസിയത്തില്‍ കാണാം.
അറേബ്യന്‍ കണ്ണിലൂടെ ഭൂമിയുടെ ചരിത്രം പറയാനൊരുങ്ങുകയാണ് മ്യൂസിയം. 67 ദശലക്ഷം വര്‍ഷം പഴക്കമുള്ള ടൈറന്നോസറസ് റെക്സ് സ്കെല്‍ട്ടണ്‍ അടക്കമുള്ള അപൂര്‍വം വസ്തുക്കളാണ് മ്യൂസിയത്തിലെത്തിക്കുക. 13.8 ശതകോടി വര്‍ഷത്തിന് പിന്നിലേക്കാവും മ്യൂസിയം സന്ദര്‍ശകരെ കൊണ്ടുപോവുക. ഭൂമിയുടെ പിറവി മുതല്‍ ഭാവിലോകം എങ്ങനെയായിരിക്കുമെന്നു വരെ വിവിധ ഗാലറികള്‍ നമ്മോടു പറയും. ഭൂമി സംരക്ഷിക്കുന്നതിന് ഇളംതലമുറയെ പ്രചോദിപ്പിക്കുന്നതു കൂടിയാവും മ്യൂസിയത്തിന്റെ ഉള്ളടക്കം.
അറേബ്യന്‍ കണ്ണിലൂടെയാണ് അബൂദബി ദേശീയ ചരിത്രമ്യൂസിയം ഭൂമിയുടെ ചരിത്രം പറയുന്നത്. മേഖലയുടെ ഭൗമശാസ്ത്ര ചരിത്രവും മ്യൂസിയത്തിലുണ്ടാവും. മേഖലയിലെ തന്നെ ഏറ്റവും വലിയ മ്യൂസിയമായിരിക്കും അബൂദബി പ്രകൃതി ചരിത്ര മ്യൂസിയം. ലോകത്തുടനീളമുള്ള അപൂര്‍വ അസ്ഥികൂടങ്ങള്‍ യു.എ.ഇയുടെ തലസ്ഥാന നഗരിയിലെത്തുന്നതിനും അബൂദബി പ്രകൃതി ചരിത്ര മ്യൂസിയം കാരണമാവും. 40 വര്‍ഷം മുമ്പ് ആസ്ട്രേലിയയില്‍ പതിച്ച ഏഴ് ശതകോടി വര്‍ഷങ്ങള്‍ പഴക്കമുള്ള നക്ഷത്ര പൊടിയായ മുര്ഷിസോണ് മെറ്റീയോറൈറ്റ് വരെ മ്യൂസിയത്തിലെത്തിക്കുന്നുണ്ട്.
2022 മാര്‍ച്ച് 23ന് അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗവും അബൂദബി എക്സിക്യൂട്ടിവ് ഓഫിസ് ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് ആണ് അബൂദബി പ്രകൃതി ചരിത്ര മ്യൂസിയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
സുവോളജി, പാലിയന്തോളജി, മറൈന്‍ ബയോളജി, മോളികുലാര്‍ റിസര്‍ച്, ഭൗമശാസ്ത്രം തുടങ്ങിയ വിഷയങ്ങളുടെ പഠന ഗവേഷണ കേന്ദ്രവും അബൂദബി പ്രകൃതി ചരിത്ര മ്യൂസിയത്തിലുണ്ടാവും. പ്രദര്‍ശനത്തിനും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള സൗകര്യവും മ്യൂസിയത്തിലുണ്ട്. സഅദിയാത്ത് ദ്വീപിലെ സഅദിയാത്ത് കള്‍ച്ചറല്‍ ജില്ലയില്‍ 35,000 ചതുരശ്ര മീറ്ററിലാണ് മ്യൂസിയം ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

