Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസാ​യി​ദ് മാ​ന​വ...

സാ​യി​ദ് മാ​ന​വ സാ​ഹോ​ദ​ര്യ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
സാ​യി​ദ് മാ​ന​വ സാ​ഹോ​ദ​ര്യ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

സി​സ്റ്റ​ർ നെ​ല്ലി ലി​യോ​ൺ  കോ​റേ​യ, ഡോ. ​മ​ഗ്​​ദി യാ​ക്കൂ​ബ്

ദു​ബൈ: യു.​എ.​ഇ​യു​ടെ ഈ​വ​ർ​ഷ​ത്തെ സാ​യി​ദ് ഹ്യൂ​മ​ൻ ഫ്ര​റ്റേ​ണി​റ്റി അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്തോ​നേ​ഷ്യ​യി​ലെ ര​ണ്ട് ഇ​സ്​​ലാ​മി​ക സം​ഘ​ട​ന​ക​ൾ​ക്കും മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ത്തി​ന് മാ​തൃ​ക​യാ​യ ഈ​ജി​പ്ഷ്യ​ൻ ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ധ​ൻ ഡോ. ​മ​ഗ്​​ദി യാ​ക്കൂ​ബ്, ചി​ലി​യി​ലെ ക​ന്യാ​സ്ത്രീ സി​സ്റ്റ​ർ നെ​ല്ലി ലി​യോ​ൺ കോ​റേ​യ എ​ന്നി​വ​ർ​ക്കു​മാ​ണ് ഈ​വ​ർ​ഷ​ത്തെ അ​വാ​ർ​ഡ്.

ഇ​ന്തോ​നേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​സ്​​ലാ​മി​ക സം​ഘ​ട​ന​ക​ളാ​യ ന​ഹ്​​ല​ത്തു​ൽ ഉ​ല​മ, മു​ഹ​മ്മ​ദി​യ്യ എ​ന്നി​വ​യാ​ണ് ഈ​വ​ർ​ഷ​ത്തെ സാ​യി​ദ് മാ​ന​വ സാ​ഹോ​ദ​ര്യ പു​ര​സ്കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത ര​ണ്ട് സം​ഘ​ട​ന​ക​ൾ. 19 കോ​ടി അം​ഗ​ങ്ങ​ളു​ള്ള ഈ ​സം​ഘ​ട​ന​ക​ൾ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ​യി​ലൂ​ടെ സാ​ഹോ​ദ​ര്യ​വും സ​ഹ​വ​ർ​ത്തി​ത്വ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വെ​ച്ച​തി​നാ​ണ് ആ​ദ​രി​ക്ക​പ്പെ​ടു​ന്ന​ത്.

ദ​രി​ദ്ര രാ​ജ്യ​ങ്ങ​ളി​ൽ പാ​വ​പ്പെ​ട്ട​വ​ർ​ക്കും, കു​ട്ടി​ക​ൾ​ക്കും ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​ക്ക് അ​വ​സ​ര​മൊ​രു​ക്കി നി​ര​വ​ധി ജീ​വ​നു​ക​ൾ ര​ക്ഷി​ച്ച ഈ​ജി​പ്ഷ്യ​ൻ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​ൻ ഡോ. ​മ​ഗ്​​ദി യാ​ക്കൂ​ബാ​ണ് അ​വാ​ർ​ഡി​ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ്യ​ക്തി​ത്വം. ഈ​ജി​പ്തി​ലെ മ​ഗ്​​ദി യാ​ക്കൂ​ബ് ഫൗ​ണ്ടേ​ഷ​ൻ, യു.​കെ​യി​ലെ ഹോ​പ് ചാ​രി​റ്റ​ബി​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ എ​ന്നി​വ​യു​ടെ സ്ഥാ​പ​ക​നാ​ണ്. ഇ​ത്യോ​പ്യ, മൊ​സം​ബി​ക്, റു​വാ​ണ്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹൃ​ദ​യ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്ത​തും ഇ​ദ്ദേ​ഹ​ത്തെ ആ​ദ​ര​വി​ന് അ​ർ​ഹ​നാ​ക്കി.

ത​ട​വി​ൽ ക​ഴി​യു​ന്ന വ​നി​ത​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മ​ദ​ർ നെ​ല്ലി എ​ന്ന​റി​യ​പ്പെ​ടു​ന്ന സി​സ്റ്റ​ർ നെ​ല്ലി ലി​യോ​ൺ കോ​റേ​യ​യ​യെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​ക്കി​യ​ത്. ത​ട​വു​കാ​രി​ക​ളെ ജ​യി​ലി​ൽ ക​ഴി​യു​ന്ന കാ​ല​ത്ത് ത​ന്നെ സ​മൂ​ഹ​ത്തി​ന്റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നും ശി​ക്ഷാ കാ​ല​യ​ള​വി​ന് ശേ​ഷം മാ​ന്യ​മാ​യി ജീ​വി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന വു​മാ​ൻ സ്റ്റാ​ൻ​ഡി​ങ് അ​പ്പ് ഫൗ​ണ്ടേ​ഷ​ന്റെ പ്ര​സി​ഡ​ന്റാ​ണ് സി​സ്റ്റ​ർ നെ​ല്ലി. ഈ​മാ​സം അ​ഞ്ചി​ന് അ​ബൂ​ദ​ബി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും. മാ​ന​വി​ക സാ​ഹോ​ദ​ര്യ​ത്തി​നാ​യി സം​ഭാ​വ​ന​ക​ള​ർ​പ്പി​ക്കു​ന്ന​വ​ർ​ക്ക് യു.​എ.​ഇ രാ​ഷ്ട്ര​പി​താ​വി​ന്റെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​ര​മാ​ണ് സാ​യി​ദ് അ​വാ​ർ​ഡ് ഫോ​ർ ഹ്യൂ​മ​ൻ ഫ്ര​റ്റേ​ണി​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndonesiaUAEZayed Human Fraternity Award
News Summary - Zayed Human Fraternity Awards Announced
Next Story