‘സാമൂരിൻസ് പൊന്നോണം 2023’ ആഘോഷിച്ചു
text_fieldsഅൽനസർ ലിഷർലാൻഡിൽ നടന്ന കോഴിക്കോട് സാമൂരിൻസ് ഗുരുവായൂരപ്പൻ കോളജ് യു.എ.ഇ പൂർവവിദ്യാർഥി കൂട്ടായ്മയുടെ ഓണാഘോഷം
ദുബൈ: കോഴിക്കോട് സാമൂരിൻസ് ഗുരുവായൂരപ്പൻ കോളജ് യു.എ.ഇ പൂർവവിദ്യാർഥി കൂട്ടായ്മയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഓണം മെഗാ സ്റ്റേജ് ഷോ ‘സാമൂരിൻസ് പൊന്നോണം 2023’ ശനിയാഴ്ച അൽനസർ ലിഷർലാൻഡിൽ നടന്നു. ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി സീനിയർ എക്സിക്യൂട്ടിവ് അഹ്മദ് അൽ സാബി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ അക്കാഫ് അസോസിയേഷൻ പ്രതിനിധികളായി പ്രസിഡന്റ് പോൾ ടി. ജോസഫ്. പത്നി ഷീല ജോസഫ്, ട്രഷറർ നൗഷാദ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഷൈൻ ചന്ദ്രസേനൻ, രാധാകൃഷ്ണൻ മച്ചിങ്ങൽ എന്നിവർ സന്നിഹിതരായിരുന്നു.
പൂർവവിദ്യാർഥി കൂട്ടായ്മ മുഖ്യരക്ഷാധികാരി വെങ്കട് മോഹൻ, പ്രസിഡന്റ് ശങ്കർ പെരുമ്പിലാവിൽ, സെക്രട്ടറി രജീഷ്, ട്രഷറർ പി.സി. സലിം, പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജേഷ് മേനോൻ, സീനിയർ മെംബർ കെ.പി. സലിം എന്നിവർ സംസാരിച്ചു. ഗായകരായ അജയ് ഗോപാൽ, പ്രദീപ് ബാബു, റാഷിദ് ഖാൻ, ആതിര റഗിലേഷ്, ഹാസ്യകലാകാരൻ ഹസീബ് പൂനൂർ എന്നിവർ പങ്കെടുത്ത കലാപരിപാടികൾ റഗിലേഷ് നിയന്ത്രിച്ചു.

