അജ്മാനിൽ ബ്രാൻഡ് കലക്ഷനുമായി സാക് പ്ലസ്
text_fieldsഅജ്മാൻ: ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാൻഡുകൾ ആകർഷകമായ വിലക്കുറവിൽ ഒരുക്കി സാക് പ്ലസ് ജനറൽ ട്രേഡിങ്. അജ്മാൻ റുമൈലയിൽ എമിറേറ്റ്സ് എൻ.ബി.ഡി ബാങ്കിന് എതിർവശത്തായാണ് സാക് പ്ലസ് ജനറൽ ട്രേഡിങ് പ്രവർത്തിക്കുന്നത്. അഡിഡാസ്, റീബോക്ക്, ഗാഡ്സ് സ്കെച്ചേർസ് തുടങ്ങിയ ബ്രാൻഡ് ഷൂസുകളും അറബിക് ചെരിപ്പുകൾ, ലേഡിസ് കളക്ഷൻ എന്നിവയും മോണ്ട് ബാങ്ക്, സി.കെ, ഡേവിഡോഫ് തുടങ്ങിയ ഇന്‍റർനാഷനൽ പെർഫ്യൂം ബ്രാൻഡുകളും ലേഡീസ്, മെൻസ് പെർഫ്യൂം കളക്ഷനും
ഇന്‍റർനാഷനൽ ബ്രാൻഡുകളായ ഫിലിപ്സ്, ബ്രൗൺ, പാനസോണിക് എന്നിവയുൾപ്പെടെ വീട്ടുപകരണങ്ങളുടെ ഏറ്റവും പുതിയ ശേഖരവും എറ്റവും മികച്ച വിലക്കുറവിൽ ഇവിടെ ലഭ്യമാണ്. ഇവിടത്തെ ഗാർമെന്റ്സ് കളക്ഷനും ആകർഷകമാണ്. എക്സിക്യൂട്ടിവ് ഷർട്ട്സ്, പാന്റ്സ്, ടീ ഷർട്ടുകൾ, ജീൻസ് എന്നിവക്ക് പുറമെ ജാക്കറ്റുകൾ, ഹോം വെയർസ് എന്നിങ്ങനെ മനോഹരമായ ജെന്റ്സ് കളക്ഷൻസ് ഇവിടെ ഒരുക്കിയിരിക്കുന്നു. ഇതോടൊപ്പം അംബ്രോ സ്പോർട്സ് വെയറിെൻറ സ്പെഷൽ ശേഖരവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ബ്രാൻഡഡ്-നോൺ ബ്രാൻഡ് വാച്ചുകൾ, വിവിധയിനം കോസ്മറ്റിക്സ് ഉൽപന്നങ്ങളും ഇവിടെ ലഭ്യമാണ്. അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്ന മലയാളികൾക്ക് വേണ്ട എല്ലാതരം ഉൽപന്നങ്ങളും ഒരു കുടക്കീഴിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

