സന്നദ്ധ സേവനത്തിന് ക്ഷണിച്ച് ശൈഖ് ഹംദാെൻറ സന്ദേശം
text_fieldsദുബൈ: വ്യായാമശീലത്തോടെയുള്ള ആരോഗ്യം ജീവിത ശൈലിയിലേക്ക് ദുബൈ നഗരവാസികളെ വിജയകരമായി ക്ഷണിച്ചതിനു പിന്നാലെ മനസിനും നാടിനും ആരോഗ്യം പകരുന്ന സന്നദ്ധ സേവന ക്ഷണവുമായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ്ആൽ മക്തും. ഡേ ഫോർ ദുബൈ എന്ന ആശയവുമായി ശൈഖ് ഹംദാെൻറ എസ്.എം.എസ് സന്ദേശം മുഴുവൻ നഗരവാസികളുടെയും ഫോണുകളിലെത്തി.
സന്നദ്ധ സേവനത്തിെൻറ ഭാഗമാകാൻ ക്ഷണിച്ച ശൈഖ് ഹംദാൻ ദുബൈയെ നൽകലിെൻറയും സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും ആഗോള നഗരമാക്കുന്നതിനുള്ള പിന്തുണയായാണ് ഇൗ ദൗത്യത്തെ വിശേഷിപ്പിച്ചത്. www.dayfordubai.com എന്ന സൈറ്റ് മുഖേന വളണ്ടിയറിങിനു ചേരാം. ദാനവർഷത്തിനു സമാപനം കുറിച്ചും വരാനിരിക്കുന്ന സായിദ് വർഷത്തിൽ സേവന മേഖലയെ സജീവമാക്കാനുമുള്ള തുടക്കവുമാണ് ഉദ്യമം. കുട്ടികൾക്കും യുവജനങ്ങൾക്കുമിടയിലെ പ്രവർത്തനം, നിശ്ചയദാർഢ്യ വിഭാഗത്തിനു വേണ്ടി, പ്രായമായവർക്കു വേണ്ടി എന്നിങ്ങനെ 14 വിഭാഗങ്ങളിലാണ് സേവന സാധ്യതകൾ. നിരവധി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ക്ഷണം സ്വീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ മറുപടി നൽകുന്നുണ്ട്.