സഹ്റ ഹുഫാസ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
text_fieldsദുബൈ മർകസ് സഹ്റത്തുൽ ഖുർആനിൽനിന്ന് ഹിഫ്ള് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ അതിഥികളോടൊപ്പം
ദുബൈ: മതകാര്യ വകുപ്പിന്റെ അനുമതിയോടെ റാഷിദിയ്യയിൽ പ്രവർത്തിക്കുന്ന മർകസ് സഹ്റത്തുൽ ഖുർആനിൽനിന്ന് ഹിഫ്ള് പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.
ഇന്ത്യ, പാകിസ്താൻ, പോർചുഗൽ സ്വദേശികളായ 10 ഹാഫിളുകളും അൽ ഫുർഖാൻ ഖുർആൻ പഠന കോഴ്സ് പൂർത്തിയാക്കിയ 10 രക്ഷിതാക്കളുമാണ് ബിരുദം സ്വീകരിച്ചത്. ദുബൈ ഫ്ലോറ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ദുബൈ ഇസ്ലാമിക് അഫയേഴ്സ് സീനിയർ എക്സിക്യൂട്ടിവ് ഓഫിസർ ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ ഹാഷിമി സനദ്ദാനം നിർവഹിച്ചു.
ഡോ. മുഹമ്മദ് ഖാസിം അനുമോദന പ്രഭാഷണം നടത്തി. ശൈഖ് ഹസൻ സങ്കൂർ, ഹസൻ ഹാജി ഫ്ലോറ, ഡോ. അബ്ദുൽ കരീം വെങ്കിടങ്ങ്, ജിജോ ജലാൽ എന്നിവർ വിശിഷ്ടാതിഥികളായി. സഹ്റ മാനേജിങ് ഡയറക്ടർ യഹ്യ സഖാഫി അധ്യക്ഷതവഹിച്ചു. അബ്ദുൽ ലത്തീഫ് സഖാഫി കോടമ്പുഴ, അലി മദനി കളന്തോട്, നവാസ് എടമുട്ടം, അസ്ലം ഹാജി ചൊക്ലി, അഷ്റഫ് എറണാകുളം, ഉമറുൽ ഫാറൂഖ് തലശ്ശേരി സംബന്ധിച്ചു. അഡ്വ. അഹ്മദ് മുർഷിദ് അൽ മാലികി സ്വാഗതവും ഹാഫിള് ഉമർ സഖാഫി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

