യുവധാര ഫാദേഴ്സ് ഡേ ആഘോഷിച്ചു
text_fieldsഷാർജ: ഗുരു വിചാരധാര യു.എ.ഇയുടെ യുവജന വിഭാഗമായ യുവധാരയുടെ നേതൃത്വത്തിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു. ഷാർജ മുബാറക് സെന്ററിൽ നടന്ന ചടങ്ങിന് യുവധാരയുടെ ഭാരവാഹികളായ അതുല്യ വിജയകുമാർ, അർജുൻ, വൈഷ്ണവി മോഹൻ, അതുൽ ദിലീപ് എന്നിവർ നേതൃത്വം നല്കി.
കേക്ക് മുറിച്ചും പിതാക്കന്മാരോടുള്ള ആദരസൂചകമായി അവരെ പ്രകീർത്തിച്ചുള്ള ഗാനാലാപനവും നടന്നു. ജി.വി.ഡി പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ, ഒ.പി. വിശ്വംഭരൻ, സജി ശ്രീധരൻ, പ്രഭാകരൻ പയ്യന്നൂർ, ഷാജി ശ്രീധരൻ, പ്രത്യേക അതിഥിയായി കാഞ്ഞങ്ങാട് മുൻ മുനിസിപ്പൽ ചെയർപേഴ്സൻ ദിവ്യ മണി, സി.പി. മോഹനൻ, വിജയകുമാർ, കെ.പി. വിജയൻ, സുരേഷ്, മോഹൻദാസ്, വന്ദന മോഹൻ, ലളിത വിശ്വംഭരൻ, മഞ്ജു ഷാജി, എം.കെ. പ്രദീപ് ഉൾപ്പെടെ അമ്പതിൽപരം പിതാക്കന്മാരും മുത്തച്ഛന്മാരും അവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

