Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമതനിരപേക്ഷത...

മതനിരപേക്ഷത സംരക്ഷിക്കാൻ ഒരുമയോടെ നിൽക്കണം –കാനം രാജേന്ദ്രൻ

text_fields
bookmark_border
മതനിരപേക്ഷത സംരക്ഷിക്കാൻ ഒരുമയോടെ നിൽക്കണം –കാനം രാജേന്ദ്രൻ
cancel
camera_alt????????? ?????? ???????? ????????? ????????? ???????? ???????????????? ????????????????? 2020 ??.???.?? ????????? ????????????? ????? ????????????? ??????????? ????????????

അ​ബൂ​ദ​ബി: ഇ​ന്ത്യ​യി​ൽ മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ ക്ഷ​യ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന കാ​ര്യ​ങ്ങ​ൾ ഒ​ത്തൊ​രു​മ ​യോ​ടെ ചെ​റു​ക്ക​ണ​മെ​ന്ന്​ സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ട െ സ്ഥാ​യി​യാ​യ ഭാ​വം ഭ​യ​മാ​കു​മ്പോ​ൾ ജ​നാ​ധി​പ​ത്യം എ​ത്ര​കാ​ലം സു​ര​ക്ഷി​ത​മാ​യി​രി​ക്കും എ​ന്ന സം​ശ​യം കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ൽ സ​െൻറ​റി​ൽ യു​വ​ക​ലാ സാ​ഹി​തി സം​ഘ​ടി​പ്പി​ച്ച യു​വ​ക​ലാ​സ​ന്ധ്യ 2020 ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു കാ​നം.


യു​വ​ക​ലാ​സാ​ഹി​തി അ​ബൂ​ദാ​ബി ഘ​ട​കം പ്ര​സി​ഡ​ൻ​റ്​ ആ​ർ. ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം.​എ​ൽ.​എ സ​ത്യ​ൻ മൊ​കേ​രി, ഷാ​ബി​യാ പൊ​ലീ​സ് ഫ​സ്​​റ്റ്​ വാ​റ​ൻ​റ്​ ഓ​ഫി​സ​ർ ആ​യി​ഷ അ​ലി അ​ൽ ഷെ​ഹി, സ​ൺ​റൈ​സ് മെ​റ്റ​ൽ ഫാ​ബ്രി​ക്കേ​ഷ​ൻ എ​സ്​​റ്റാ​ബ്ലി​ഷ്മ​െൻറ്​ എം.​ഡി ലൂ​വി​സ് കു​ര്യാ​ക്കോ​സ്, എ​വ​ർ സേ​ഫ് ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ എം.​കെ. സ​ജീ​വ​ൻ, ലോ​ക കേ​ര​ള​സ​ഭാം​ഗം ബാ​ബു വ​ട​ക​ര, ലോ​ക കേ​ര​ള സ​ഭാം​ഗ​വും അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ൽ സ​െൻറ​ർ പ്ര​സി​ഡ​ൻ​റു​മാ​യ എ.​കെ. ബീ​രാ​ൻ​കു​ട്ടി, ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ സ​െൻറ​ർ പ്ര​സി​ഡ​ൻ​റ്​ ഡി. ​ന​ട​രാ​ജ​ൻ, അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ ഷി​ബു വ​ർ​ഗീ​സ്, ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സ​െൻറ​ർ ട്ര​ഷ​റ​ർ ഹം​സ ന​ടു​വി​ൽ, ശ​ക്തി തി​യ​റ്റേ​ഴ്സ് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. അ​ൻ​സാ​രി സൈ​നു​ദീ​ൻ, എ.​ഡി.​എം.​എ​സ് പ്ര​സി​ഡ​ൻ​റ്​ റ​ഫീ​ഖ്, അ​ഹ​ല്യ ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ മാ​നേ​ജ​ർ സൂ​ര​ജ് പ്ര​ഭാ​ക​ർ, യു​വ​ക​ലാ​സാ​ഹി​തി യു.​എ.​ഇ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് ആ​ല​പ്പു​ഴ, വി​ത്സ​ൺ തോ​മ​സ്, കേ​ര​ള സോ​ഷ്യ​ൽ സ​െൻറ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, യു​വ​ക​ലാ​സാ​ഹി​തി അ​ബൂ​ദ​ബി മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ റ​ഷീ​ദ് പാ​ല​ക്ക​ൽ, വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ രാ​ഖി ര​ഞ്ജി​ത്ത്, ബാ​ല​വേ​ദി ക​ൺ​വീ​ന​ർ റാ​ഹി​ദ് ഫി​റോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.


മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​ള്ള മു​ഗ​ൾ ഗ​ഫൂ​ർ സ്മാ​ര​ക പു​ര​സ്‌​കാ​രം എം.​എം. നാ​സ​റി​ന് കാ​നം രാ​ജേ​ന്ദ്ര​ൻ സ​മ്മാ​നി​ച്ചു. നാ​ട​ൻ പാ​ട്ടു​കാ​രി പ്ര​സീ​ത ചാ​ല​ക്കു​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ബൂ​ദ​ബി ഉ​റ​വ് നാ​ട​ൻ​പാ​ട്ട് സം​ഘം അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ ക​ലാ​സ​ന്ധ്യ യു​വ​ക​ലാ​സ​ന്ധ്യ​ക്കെ​ത്തി​യ കാ​ണി​ക​ളെ ആ​ക​ർ​ഷി​ച്ചു. യു​വ​ക​ല സാ​ഹി​തി സെ​ക്ര​ട്ട​റി​യും സ്വാ​ഗ​ത​സം​ഘം ക​ൺ​വീ​ന​റു​മാ​യ റോ​യ് ഐ. ​വ​ർ​ഗീ​സ് സ്വാ​ഗ​ത​വും യു​വ​ക​ലാ​സാ​ഹി​തി അ​ബൂ​ദ​ബി സെ​ക്ര​ട്ട​റി എം. ​സു​നീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanam rajendrangulf newsyuvakalasandya 2020
News Summary - yuvakalasandya 2020-kanam rajendran-uae-gulf news
Next Story