എം.എ. യൂസഫലി ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരൻ
text_fieldsദുബൈ: ഗൾഫ് രാജ്യങ്ങളിെല ഏറ്റവും സ്വാധീനമുള്ള 50 ഇന്ത്യക്കാരുടെ പട്ടിക ദുബൈയിലെ അറേബ്യൻ ബിസിനസ് മാസിക പുറത്തിറക്കി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയാണ് ഒന്നാംസ്ഥാനത്ത്. തുടർച്ചയായ എട്ടാം തവണയാണ് യൂസഫലി ഒന്നാം സ്ഥാനം നിലനിർത്തുന്നത് 6.9 ബില്യൺ യു.എസ്. ഡോളർ (44,800 കോടിരൂപ) വിറ്റുവരവുള്ള ലുലുഗ്രൂപ്പിന് ജി.സി.സി. രാജ്യങ്ങൾ, ഈജിപ്ത്, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലായി 138 റീട്ടെയിൽസ്ഥാപനങ്ങളുണ്ട്.
ദുബൈയിലെ സ്റ്റാലിയോൺ ഗ്രൂപ്പ് ചെയർമാൻ സുനിൽ വാസ്വാനി രണ്ടാമതായും ഫൈവ്ഹോൾഡിംഗ്സ്ഗ്രൂപ്പ് ചെയർമാൻ കബീർ മുൽചന്ദാനി മൂന്നാമതായും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. വി.പി.എസ്. ഗ്രൂപ്പ്ചെയർമാൻ ഡോ. ഷംസീർ വയലിൽ, ഡാന്യൂബ് ഗ്രൂപ്പ് ചെയർമാൻ റിസ്വാൻ സാജൻ, നിയമവിദഗ്ധൻ ആഷിഷ് മെഹ്ത, മുൽക്ഹോൾഡിംഗ്സ് ഗ്രൂപ്പ് ചെയർമാൻ ഷാജിമുൽക്എന്നിവരാണ് നാലു മുതൽ ഏഴുവരെ സ്ഥാനത്തായി പട്ടികയിലുള്ളത്. എൻ.എം.സിഗ്രൂപ്പ്ചെയർമാൻ ഡോ.ബി.ആർ. ഷെട്ടിപതിമൂന്നാമതായുംപട്ടികയിലുണ്ട്.
പട്ടികയിലുള്ള മറ്റ് പ്രമുഖ മലയാളികൾ:
പ്രശാന്ത്മങ്ങാട്ട് ,(സി.ഇ.ഒ - എൻ. എം.സി. ഹെൽത്ത്)
അദീബ്അഹമ്മദ്, ( സി.ഇ. ഒ - ലുലുഎക്സ്ചേഞ്ച്) ,
ഡോ: ആസാദ്മൂപ്പൻ, (ചെയർമാൻ, ആസ്റ്റർ ഗ്രൂപ്പ് ),
ഷംലാൽ അഹമ്മദ് ( - മലബാർ ഗ്രൂപ്പ്) ,
സണ്ണിവർക്കി, (ചെയർമാൻ ജെംസ്ഗ്രൂപ്പ് )- ,
പി.എൻ.സി. മേനോൻ, (ചെയർമാൻ ശോഭഗ്രൂപ്പ്) - ,
രവിപിള്ള,( ചെയർമാൻ, ആർ. പി. ഗ്രൂപ്പ്)- .