Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയൂസഫ് പൂഴിത്തറക്ക്...

യൂസഫ് പൂഴിത്തറക്ക് യാത്രയയപ്പ് നൽകി

text_fields
bookmark_border
യൂസഫ് പൂഴിത്തറക്ക് യാത്രയയപ്പ് നൽകി
cancel
camera_alt

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന യൂസഫ് പൂഴിത്തറക്ക്​ ദുബൈ കെ.എം.സി.സി ഹാപ്പിനസ്​ ടീം നൽകിയ യാത്രയയപ്പ്

ദുബൈ: നീണ്ട 28 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദുബൈ കെ.എം.സി.സി ഹാപ്പിനെസ്​ അംഗം യൂസഫ് പൂഴിത്തറക്ക്​ദുബൈ കെ.എം.സി.സി ഹാപ്പിനസ്​ ടീം യാത്രയപ്പ് നൽകി. ഷാഫി കണ്ണൂർ ഖിറാഅത്ത് നടത്തി. ഹാപ്പിനെസ്​ ടീം ജനറൽ കൺവീനർ സിദ്ധിഖ് ചൗഖി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി.എ. സലാം ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല കമ്മിറ്റിയുടെ ഉപഹാരം മൊയ്‌തീൻ പൊന്നാനിയും കോട്ടക്കൽ മണ്ഡലത്തിന്റെ ഉപഹാരം സി.വി. അഷ്‌റഫും നൽകി.

ഹാപ്പിനെസ്​ എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഫൽ തിരുവനന്തപുരം, ഫക്രുദ്ദീൻ മാറാക്കര, സൈനുദ്ധീൻ പൊന്നാനി, ഫാസിൽ എലത്തൂർ, റാഫി കഞ്ഞിപ്പുരം, ലത്തീഫ് തെക്കഞ്ചേരി, ഇബ്രാഹിം വട്ടകുളം, വിവിധ ജില്ല, മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച്​ പി.വി. ശരീഫ് കരേക്കാട്, അഷ്‌റഫ്‌, അബ്ദുൽ റഷീദ് മട്ടന്നൂർ, നിസാം ഇരുമ്പിളിയം, റഷീദ് പൊന്നാനി എന്നിവരും സംസാരിച്ചു. ഹാപ്പിനെസ്​ ടീം ക്യാപ്റ്റൻ അഷ്‌റഫ്‌ തൊട്ടോളി സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പർ ഷാഫി ചേർക്കള നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellgulfUAE
News Summary - Yusuf Poozhithara - farewell
Next Story