ഒരുകോടി ഫോളോവേഴ്സുമായി ഹൈല ഗസൽ
text_fieldsഹൈല ഗസൽ
ഹൈല ഗസൽ എന്ന പേര് അറബ് ലോകത്ത് സുപരിചിതമാണ്. 24കാരിയായ ഈ ദുബൈകാരിക്ക് ഒരുകോടിയോളം യൂട്യൂബ് ഫോളോവേഴ്സ് ഉണ്ട്. ദുബൈ ഭരണാധികാരികൾ കഴിഞ്ഞാൽ സാമൂഹിക മാധ്യമലോകത്ത് ഏറ്റവുമധികം ആരാധകരുള്ള താരമാണിവർ. Hayla TV എന്ന യൂട്യൂബ് ചാനലിലൂടെയാണ് സിറിയൻ വംശജയായ ഹൈല പ്രശസ്തയായത്.
Hayla Ghazalടി.വി പ്രസൻറർ ആകാനുള്ള ആഗ്രഹവുമായി നടന്ന ഹൈലക്ക് മാതാപിതാക്കളുടെ അനിഷ്ടം വിലങ്ങുതടിയാവുകയാതോടെ പരിഹാരമെന്നോണം 18ാം വയസിൽ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങി. വളരെ പെട്ടെന്ന് തന്നെ അവതരണ ശൈലികൊണ്ടും വിഷയ വൈവിധ്യം കൊണ്ടും ചാനൽ ശ്രദ്ധിക്കപ്പെട്ടു. കുക്കിങ് റെസിപ്പി, മേക് അപ്പ് ടൂടോറിയൽസ് തുടങ്ങിയ ലൈഫ് സ്റ്റൈൽ പാഠങ്ങൾ വരെ അടങ്ങിയതാണ് സ്റ്റോറികൾ. ആരാധക വൃന്ദം കൂടിയതോടെ ഇൻസ്റ്റഗ്രാമിലും ഹൈല സജീവമായി. യൂട്യൂബിൽ തന്നെയാണ് ഏറ്റവുമധികം ഫോളേവേഴ്സ് ഉള്ളത്.
ഹൈല എന്ന പേരിൽ പുതുതായി ഒരു ഫാഷൻ ബ്യൂട്ടീക് ആരംഭിച്ച് പശ്ചിമേഷ്യയയിലെ മികച്ച ബ്രാൻഡായി വളർത്താനുള്ള പരിശ്രമത്തിലാണിപ്പോൾ. പ്രശസ്തി ലോകത്താകമാനം വ്യാപിച്ചപ്പോൾ ലിംഗസമത്വത്തിനുള്ള യുഎൻ അംബാസഡറായും നിയമിതയായി. ഈ ദൗത്യത്തിെൻറ ഭാഗമായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ സന്ദർശിക്കാനും സന്ദേശം എത്തിക്കാനും ഇവർക്ക് സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

