Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂത്ത് പ്രവാസി ഭാരതീയ ദിവസ്; ഇന്ത്യൻ കോൺസുലേറ്റ് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
യൂത്ത് പ്രവാസി ഭാരതീയ ദിവസ്;   ഇന്ത്യൻ കോൺസുലേറ്റ് അപേക്ഷ ക്ഷണിച്ചു
cancel

ദുബൈ: 2027 ജനുവരി ഏഴുമുതൽ ഒമ്പതുവരെ ഇന്ത്യയിലെ കൊൽക്കത്തയിൽ നടക്കാനിരിക്കുന്ന ‘യൂത്ത് പ്രവാസി ഭാരതീയ ദിവസ്​ 2027’ പരിപാടിയിലേക്ക് യു.എ.ഇയിലെ ഇന്ത്യൻ യുവജനങ്ങളിൽനിന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് അപേക്ഷകൾ ക്ഷണിച്ചു. ലോകമെമ്പാടുമുള്ള പ്രവാസി ഭാരതീയരായ യുവാക്കളുമായി ആശയവിനിമയം നടത്താനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

യു.എ.ഇയിൽ താമസിക്കുന്ന 21 മുതൽ 25 വയസ്സുവരെയുള്ള ഇന്ത്യൻ പ്രവാസികൾക്കാണ് അപേക്ഷിക്കാൻ അർഹത. ‘ഇന്ത്യ-യു.എ.ഇ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ യുവാക്കളുടെ പങ്ക്’ എന്ന വിഷയത്തിൽ 500 വാക്കുകളിൽ കവിയാത്ത ഉപന്യാസം തയാറാക്കിയാണ് അപേക്ഷിക്കേണ്ടത്. തയാറാക്കിയ ഉപന്യാസത്തോടൊപ്പം അപേക്ഷകരുടെ നിലവിലെ ഫോട്ടോയും ബയോഡാറ്റയും ഉള്ളടക്കം ചെയ്ത് press.dubai@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. അവസാന തീയതി ഒക്ടോബർ അഞ്ച്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth Pravasi Bharatiya Divas; Indian Consulate invites applications
Next Story