യൂത്ത് മീഡിയ കൗൺസിൽ രൂപവത്കരിച്ചു
text_fieldsഅബൂദബി: നാഷനൽ മീഡിയ കൗൺസിലിെൻറ (എൻ.എം.സി) കീഴിൽ യൂത്ത് മീഡിയ കൗൺസിൽ രൂപവത്കരിച്ചു. യുവാക്കളുമായി ബന്ധപ്പെട്ട് മാധ്യമ നയരൂപവത്കരണത്തിന് സർക്കാറിന് ശിപാർശകൾ സമർപ്പിക്കുക, യു.എ.ഇയിെല മാധ്യമ മേഖലയിലെ വികസനത്തിൽ സംഭാവനകൾ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് യൂത്ത് മീഡിയ കൗൺസിലിെൻറ രൂപവത്കരണം.
ഡിജിറ്റൽ മാധ്യമ പ്രവർത്തകനും നടനും ടെലിവിഷൻ അവതാരകനുമായ മലയാളി ഹമീദ് യൂസുഫ് ഉൾപ്പെടെ 12 പേരാണ് കൗൺസിൽ അംഗങ്ങൾ. ഏഴ് യു.എ.ഇ പൗരന്മാരും അഞ്ച് വിദേശികളുമാണ് കൗൺസിലിലുള്ളത്. ഹമീദ് യൂസുഫിന് പുറമെ ശിഹാബുദ്ദീൻ അൽസേറി (യമൻ), മനാർ മുഹമ്മദ് (സിറിയ), അമീറ മുഹമ്മദ്, ഹദീൽ ഹുസ്സം (ഇരുവരും ഇൗജിപ്ത്) എന്നിവരാണ് വിദേശ രാജ്യങ്ങളിൽനിന്നുള്ളവർ.
യു.എ.ഇ അംഗങ്ങളായി ഹമദ് എ. ആല്യദ്റൂസ്, അബ്ദുല്ല ആൽ നിയാദി, റാഫിദ് അഹ്മദ് ആൽ ഹരീഥി, മറിയം ആൽ സആബി, ശൈമ ആൽ അമ്മാറി, മെയ്ത ആൽ ഗെർഗാവി, ആലിയ ബുജ്സൈം എന്നിരെയും തെരഞ്ഞെടുത്തു. 18നും 30നും ഇടയിൽ പ്രായമുള്ള വ്യത്യസ്ത മാധ്യമരംഗങ്ങളിൽ പ്രവർത്തിക്കുന്ന യു.എ.ഇ പൗരന്മാർ, യു.എ.ഇയിലെ താമസക്കാർ എന്നിവരിൽനിന്നായിരുന്നു അംഗത്വത്തിന് അപേക്ഷ ക്ഷണിച്ചിരുന്നത്. 153 പേരിൽനിന്ന് വിവിധ മത്സര പരീക്ഷകളും അഭിമുഖങ്ങളും നടത്തിയാണ് അംഗങ്ങെള കെണ്ടത്തിയത്. ചൊവ്വാഴ്ച നടന്ന പരിപാടിയിൽ സഹ മന്ത്രിയും എൻ.എം.സി ചെർമാനുമായ ഡോ. സുൽത്താൻ ബിൻ അഹ്മദ് ആൽ ജാബിർ, യുവജന കാര്യ സഹമന്ത്രി ശമ്മ ബിൻത് സുഹൈൽ ഫാരിസ് അൽ മസ്റൂഇ, എൻ.എം.സി ഡയറക്ടർ ജനറൽ മൻസൂർ ഇബ്രാഹിം ആൽ മൻസൂറി എന്നിവർ പെങ്കടുത്ത ചടങ്ങിലാണ് അംഗങ്ങളെ പ്രഖ്യാപിച്ചത്.
വികസിച്ചുകൊണ്ടിരിക്കുന്ന യു.എ.ഇയുടെ മാധ്യമമേഖലയിൽ നാഷനൽ മീഡിയ കൗൺസിലിെൻറ നയങ്ങളെ പിന്തുണക്കുന്നതിൽ സമഗ്രമായ പങ്ക് വഹിക്കുന്ന പുതിയ ഘട്ടത്തെയാണ് യൂത്ത് മീഡിയ കൗൺസിൽ അടയാളപ്പെടുത്തുന്നതെന്ന് ഡോ. സുൽത്താൻ ബിൻ അഹ്മദ് ആൽ ജാബിർ പറഞ്ഞു. രാജ്യത്തെ യുവാക്കളിലും രാജ്യത്തെ മാധ്യമ വ്യവസായത്തിെൻറ പുരോഗതയിൽ സജീവമായി പങ്കാളികളാകാനുള്ള അവരുടെ വൈദഗ്ധ്യത്തിലും കഴിവിലും എൻ.എം.സിക്ക് സമ്പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇയിലെയും മേഖലയിലെയും മാധ്യമങ്ങളുടെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള പ്രയത്നങ്ങളിൽ ഫലപ്രദമായി ഇടപെടുന്ന വിധം യുവാക്കളെ ശാക്തീകരിക്കുന്നതിനുളള എൻ.എം.സിയുടെ സംരംഭമാണ് യൂത്ത് മീഡിയ കൗൺസിലെന്ന് ശമ്മ ബിൻത് സുഹൈൽ ഫാരിസ് അൽ മസ്റൂഇ അഭിപ്രായപ്പെട്ടു. ബി.പി.ജി ഗ്രൂപ്പിൽ സോഷ്യൽ^ഡിജിറ്റൽ മീഡിയ ഡയറക്ടറായി പ്രവർത്തിക്കുകയാണ് ഹമീദ് യൂസുഫ്. തൃശൂർ വെങ്കിടങ് സ്വദേശിയായ യൂസുഫ് മുഹമ്മദിെൻറയും മംഗലുരു സ്വദേശിയായ ജെയിൻ യൂസുഫിെൻറയും മകനായ ഇദ്ദേഹം ‘പേർഷ്യക്കാരൻ’, ‘കല്യാണിസം’ എന്നീ മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‘ഡീമോളിഷ്’ എന്ന ഹ്രസ്വ ചലച്ചിത്രത്തിലെ അഭിനയത്തിന് െഎ.വി. ശശിയിൽനിന്ന് പുരസ്കാരം സ്വീകരിച്ചിട്ടുണ്ട്. ചാനൽ ഡിയിൽ ‘വിക്കി ടെക്കി’ പരിപാടി അവതരിപ്പിക്കുകയും ചെയ്യുന്നു.
ദുബൈ എക്സ്പോ 2020െൻറ ഡിജിറ്റൽ പ്ലാനിങ്, ശൈഖ് ഹംദാെൻറ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ ഡിജിറ്റൽ മാർക്കറ്റിങ് എന്നിവ നിർവഹിച്ചത് ഹമീദ് യൂസുഫാണ്. ഹൈദരാബാദുകാരിയായ ഫാത്തിമ സൈനബ് ആണ് ഭാര്യ. മകൻ: റെയ്ഹാൻ ഹമീദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
