യുവകലാസാഹിതി വാർഷിക സംഗമം
text_fieldsയുവകലാസാഹിതി യു.എ.ഇ ഷാർജ ഘടകത്തിന്റെ വാർഷിക സംഗമത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സന്ധ്യ ഡി. രാജ ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: യുവകലാസാഹിതി യു.എ.ഇ ഷാർജ ഘടകത്തിന്റെ വാർഷിക പരിപാടിയായ ‘യുവകലാസന്ധ്യ ഋതുഭേദങ്ങൾ’ എന്ന പേരിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ കമ്യൂണിറ്റി ഹാളിൽ നടന്നു.
പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക സന്ധ്യ സി.പി.ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്തു. ആളുകളെ മെച്ചപ്പെട്ട മനുഷ്യരാക്കി പരിവർത്തിപ്പിക്കുകയാണ് കലകളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
കാലത്തിനുമപ്പുറം വളർന്ന സംഗീതജ്ഞരായ ബാബുരാജ്, കിഷോർ കുമാർ, എസ്.പി. ബാലസുബ്രഹ്മണ്യം, ഇളയരാജ, വിദ്യാസാഗർ, എ.ആർ റഹ്മാൻ എന്നിവർക്കുള്ള ആദരവായിട്ടാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.
പ്രശസ്ത തെന്നിന്ത്യൻ ഗായകൻ ശ്രീനിവാസ്, അദ്ദേഹത്തിന്റെ പുത്രിയും പിന്നണി ഗായികയുമായ ശരണ്യ, ഡോ. ഹിതേഷ് കൃഷ്ണ, റിനി രവീന്ദ്രൻ, ഗ്രീഷ്മ കണ്ണൻ എന്നിവരുടെ സംഗീതപരിപാടിയും യുവകലാസാഹിതി ഷാർജയുടെ ഭാഗമായ പി.കെ. മേദിനി ഗായകസംഘം അവതരിപ്പിച്ച നാടൻ പാട്ടുകൾ, വനിതാ കലാസാഹിതി പ്രവർത്തകർ അരങ്ങിലെത്തിച്ച നൃത്തശിൽപം തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി അരങ്ങേറി.
സ്വാഗതസംഘം ചെയർമാൻ പ്രദീഷ് ചിതറ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അസോസിയേഷൻ ജോയന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, ട്രഷറർ ഷാജി ജോൺ, യുവകലാസാഹിതി യു.എ.ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, ജനറൽ സെക്രട്ടറി ബിജു ശങ്കർ, പ്രസിഡന്റ് സുഭാഷ് ദാസ്, അഭിലാഷ് ശ്രീകണ്ഠപുരം, ഷിഫി മാത്യു, മിനി സുഭാഷ്, രഞ്ജിത്ത് സൈമൺ തുടങ്ങിയവർ പങ്കെടുത്തു. സ്മിനു സുരേന്ദ്രൻ സ്വാഗതവും പത്മകുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

