Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightയുവത്വം ഇനി ഈ...

യുവത്വം ഇനി ഈ ട്രെൻഡിനൊപ്പം

text_fields
bookmark_border
Trendy Accessories
cancel

വിപണിയിലെത്തുന്ന ഏറ്റവും പുതുമയുള്ള ഉൽപ്പന്നങ്ങൾ എല്ലാ കാലത്തും ആദ്യം സ്വീകരിക്കുന്നത് യുവ തലമുറയാണ്​. ട്രെൻഡ് സെറ്ററായി ഉൽപ്പന്നത്തെ മാറ്റുന്നതിൽ യുവത്വത്തി​െൻറ ഇഷ്​ടങ്ങൾ വലിയ പങ്കുവഹിക്കുന്നു. അതുകൊണ്ട് തന്നെ ലൈഫ് സ്​റ്റൈൽ ഉൽപ്പന്ന ശ്രേണികളിലെല്ലാം അവരുടെ മനസ്സിനെ പരിഗണിക്കുന്ന ഉൽപ്പന്ന വൈവിധ്യം ഉൾക്കൊള്ളിക്കാനാണ്​ ആഗോള തലത്തിൽ ഭൂരിഭാഗം ബ്രാൻഡുകളും പരിശ്രമിക്കുന്നതും. പുതുപുത്തൻ ഗാഡ്ജറ്റ്സ്, മോഡേൺ ഔട്ട്ഫിറ്റുകൾ, ട്രെൻഡി ആഭരണങ്ങൾ എന്നീ ലൈഫ് സ്​റ്റൈൽ കാറ്റഗറികളിലെല്ലാം യുവാക്കളുടെ മനസിനിഷ്​ടപ്പെടുന്ന പുതുമോഡലുകളൊരുക്കാൻ പരീക്ഷണം നടക്കുന്ന കാലം കൂടിയാണിത്. പ്രമുഖ ഇ കോമേഴ്സ് വൈബ് സൈറ്റുകളിലും ഏറ്റവും കൂടുതൽ പർചേസ് ചെയ്യപ്പെടുന്നതും ഈ ലൈഫ് സ്​റ്റൈൽ ഉൽപ്പന്നങ്ങൾ തന്നെ.

പുതുമയും ആകർഷണീയതയും ലാളിത്യവും ചേർത്തുവെച്ചുള്ള ഉൽപ്പന്ന വൈവിധ്യമാണ്​ ലൈഫ് സ്​റ്റൈൽ ശ്രേണിയെ മുന്നോട്ട് നയിക്കുന്നത്. യുവാക്കളിൽ മില്ലേനിയൽസ് ഗണത്തിൽപെടുന്നവർക്കാണ്​ ഈ അഭിരുചിയോട് ഇഷ്​ടക്കൂടുതൽ. 80കളുടെ തുടക്കത്തിലും 90കളുടെ അവസാനത്തിലുമായി ജനിച്ചവരെയാണ്​ മില്ലേനിയൽസ് ഗണത്തിൽപെടുത്തുന്നത്. 30നും 40നുമിടയിൽ പ്രായമുള്ള ഇവർ തന്നെയാണ്​ ലൈഫ് സ്​റ്റൈൽ ഉൽപ്പന്നങ്ങളുടെ വലിയ ശതമാനം ഉപഭോക്താക്കളും.

മറ്റ് ലൈഫ് സ്​റ്റൈൽ വിഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ആഭരണ വിപണിയിൽ പരമ്പരാഗതമായ ശ്രേണികൾക്കാണ്​ കാലങ്ങളായി പ്രാമുഖ്യമുണ്ടായിരുന്നത്. വിവാഹം പോലുള്ള വിശേഷ വേളകളിൽ മാത്രം അണിയുവാനുള്ളതെന്ന നിലയിൽ യുവത്വം ആഭരണങ്ങളെ കണ്ടതും അതുകൊണ്ടായിരുന്നു. എന്നാൽ, ഈ പ്രവണതകളെല്ലാം മാറുകയാണ്​. ആഭരണങ്ങൾ അണിയാതിരിക്കുന്നത് ഫാഷൻ സങ്കൽപ്പമായികണ്ടിരുന്ന യുവജനങ്ങൾ ഇന്ന്​ ദൈനംദിന ജീവിതത്തിൽ പോലും ആഭരണങ്ങൾ അണിയുന്നത്​ കാണാം.

ലെയ്റ്റ് വെയ്റ്റ് സിംപിൾ ഡിസൈനുകളാണ്​ ഇപ്പോൾ ട്രെൻഡുകളെ നയിക്കുന്നത്. ഓഫീസുകളിൽ, മീറ്റിങ്ങുകളിൽ, പാർട്ടികളിൽ തുടങ്ങി ഓരോ ദിവസവും സജീവമാകുന്ന വ്യത്യസ്ത അവസരങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യമായ ആഭരണശ്രേണിയാണ്​ മോഡേൺ വനിതകളടങ്ങുന്ന മില്ലേനിയൽസ് തേടുന്നതും. തങ്ങൾ തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങൾ ഏതുമാകട്ടെ, അവയോടെല്ലാം ചേരുന്ന മനോഹരമായ നെക്ലേസ്, ബ്രേസ്​ലെറ്റ്, വളകൾ, കമ്മലുകൾ, മോതിരങ്ങൾ തുടങ്ങിയവയെല്ലാം ഈ ശ്രേണിയിൽ ലഭ്യമാണ്​. 18 കാരറ്റിലാണ്​ ഈ യൂത്ത് ട്രെൻഡി സിംപിൾ ഡിസൈനുകളിലധികവും രൂപകൽപ്പന ചെയ്തിരിക്കുന്നതും. 18 കാരറ്റ് സ്വർണം ഫ്ലക്​സിബിൾ ആയതിനാൽ കൂടുതൽ ഡിസൈനുകൾ രൂപകൽപ്പന ചെയ്യാനും സാധിക്കുന്നു.

യു.എ.ഇയിൽ 450 ദിർഹം മുതൽ ഇത്തരം ആഭരണങ്ങൾ ലഭ്യമാണ്​.ഗൾഫിലെ മുൻനിര ജ്വല്ലറി ശൃംഖലകൾ യുവത്വത്തി​െൻറ ഹൃദയമറിഞ്ഞ ഈ ശ്രേണിയിലുള്ള ആഭരണങ്ങൾ വിപണിയിലെത്തിച്ചിട്ടുണ്ട്. പ്രമുഖ ജ്വല്ലറി റീട്ടെയിൽ ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ്​ ഡയമണ്ട്സിൽ 'സോൾ' എന്ന പേരിൽ ഈ ശ്രേണിയിൽ പ്രത്യേക ശേഖരം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. രൂപകൽപ്പനയിൽ ലളിതമായിരിക്കുമ്പോൾ തന്നെ ട്രെൻഡിയും ലൈയ്റ്റ് വെയ്റ്റുമായ മില്ലേനിയൽസ് ഏറെ ഇഷ്​ടപ്പെടുന്ന ആഭരണങ്ങളാണ്​ 'സോൾ' കലക്ഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മികച്ച ആഭരണശ്രേണിക്കുള്ള മില്ലേനിയൽ ഗോൾഡ് ആൻറ് ഡയമണ്ട് ജ്വല്ലറി പുരസ്ക്കാരവും സ്വന്തമാക്കിയ ആഭരണ ശേഖരമാണ്​ 'സോൾ'.

ലോകമെങ്ങുമുള്ള ആഭരണ വിപണിയും ഈ യൂത്ത് ഫ്രണ്ട്​ലി ട്രെൻഡിനെ സ്വീകരിച്ചുകഴിഞ്ഞു. ലളിതവും ആകർഷകവുമായ ആഭരണ ശേഖരങ്ങളാവും ഇനി ഉപഭോക്താക്കളുടെ ചോയ്സെന്ന്​ വിപണിയും തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാൽ മാറിയ കാലത്തെ ആഭരണമോഹങ്ങളിൽ യൂത്തി​െൻറ ഈ ട്രെൻഡുകൾ തന്നെയാവും സൂപ്പർ ഹിറ്റ്.

Show Full Article
TAGS:fashion trend 
News Summary - Youth is no longer with this trend
Next Story