പ്രവാസികളുടെ പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ വേണം: യൂത്ത് ഇന്ത്യ യു. എ. ഇ നിവേദനം നൽകി
text_fieldsദുബൈ: കോവിഡ് 19 െൻറ പ്രത്യേക സാഹചര്യത്തിൽ പ്രവാസികളുടെ വിഷയത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന ്ന് ക്രിയാത്മക ഇടപെടലുകൾ ആവശ്യപ്പെട്ട് യൂത്ത് ഇന്ത്യ യു. എ. ഇ. പ്രധാന മന്ത്രി, മുഖ്യമന്ത്രി, ഗവർണർ ഉൾപ്പെടെയ ുള്ള കേന്ദ്ര -സംസ്ഥാന ഭരണ തലവൻമാർക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകി.
നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികളെ നാട്ടിൽ എത്തിക്കാൻ വിമാന സർവ്വീസുകൾ ആരംഭിക്കുന്നത് ഉൾപ്പെടെയുള്ള അടിയന്തിര നടപടികൾ കേന്ദ്ര സർക്കാരിെൻറ ഭാഗത്തു നിന്ന് ഉണ്ടാകണം എന്നും. അങ്ങനെ തിരിച്ചെത്തുന്ന പ്രവാസികളെ കോവിഡ് 19 പരിശോധനകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കി ക്വാറൻറീൻ ചെയ്യാൻ സംസ്ഥാന സർക്കാരുകൾ നടപടി കൈക്കൊള്ളണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ പുനരധിവാസം കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കണം. പ്രവാസ ലോകത്ത് കടുത്ത രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്ക് വേണ്ടി മെഡിക്കൽ -പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ള സംഘത്തെ ഗൾഫ് രാജ്യങ്ങളിലെക്ക് അയക്കണമെന്നും അഭ്യർഥിച്ചു.
പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവർണർ, വ്യോമയാന വകുപ്പ് മന്ത്രി, വിദേശ കാര്യമന്ത്രി, വിദേശ കാര്യ വകുപ്പ് സഹമന്ത്രി, രാജ്യ സഭ ചെയർമാൻ, ലോകസഭ സ്പീക്കർ, നിയമസഭ സ്പീക്കർ, രാജ്യസഭ പ്രതിപക്ഷ നേതാവ്, നിയമസഭ പ്രതിപക്ഷ നേതാവ്, കേരളത്തിൽ നിന്നുള്ള ലോകസഭ- രാജ്യസഭ എം.പിമാർ, ചീഫ് സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, വിദേശകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി , വ്യോമായാന വകുപ്പ്സെക്രട്ടറി, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി, അംബാസഡർ, കോൺസുലാർ ജനറൽ ദുബൈ, കമ്മ്യുണിറ്റി അഫേഴ്‌സ് ഡയരക്ടർ-ഇന്ത്യൻ എംബസി എന്നിവർക്കാണ് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
