യുവജന ദിനം ആഘോഷിച്ചു
text_fieldsമസ്കത്ത്: സുൽത്താനേറ്റിൽ യുവജന ദിനം ആഘോഷിച്ചു. കായിക, യുവജന മന്ത്രാലയത്തിെൻറ കീഴിലായിരുന്നു ആഘോഷ പരിപാടികൾ നടന്നത്. ഇൗ മാസം 12ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ, രാജ്യത്തിെൻറ വികസന പ്രകിയയിൽ യുവാക്കളുടെ പങ്ക് സുൽത്താൻ ഹൈതം ബിൻ ത്വരിഖ് സൂചിപ്പിച്ചിരുന്നു. യുവാക്കളെ ശ്രദ്ധിക്കുകയും അവരുടെ അഭിലാഷങ്ങളോട് പ്രതികരിക്കേണ്ടതിെൻറ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു.
സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ഓൺലൈനിൽ നടന്ന പരിപാടിയിൽ മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സെയ്ദ് പെങ്കടുത്തു. നിരവധി യുവാക്കൾ അദ്ദേഹവുമായി സംവദിച്ചു.
സൊഹാർ വിലായത്തിലെ പുരാതന കോട്ടയിൽ നിന്നായിരുന്നു പരിപാടി സംപ്രേഷണം ചെയ്തിരുന്നത്. ഒക്ടോബർ 26നാണ് രാജ്യത്ത് യുവജന ദിനം ആഘോഷിക്കുന്നത്. മുൻഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ് ആണ് യുവജന ദിനത്തിന് തുടക്കം കുറിച്ചത്.

