ലോകത്തെ ഏറ്റവും മികച്ച യൂത്ത് സെൻറർ തുറന്നു
text_fieldsദുബൈ: ഉൗർജസ്വലരായ യുവതലമുറയുടെ ഇഷ്ട നഗരമായ ദുബൈയിൽ വിപുലമായ സൗകര്യങ്ങളുൾക്കൊള്ളുന്ന യൂവജനകേന്ദ്രത്തിന് തുടക്കമായി.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും, അബൂദബി കിരീടാവകാശിയും യു.എ.ഇയുടെ സായുധസേനാ ഉപ സർവ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ചേർന്നാണ് യൂത്ത് സെൻറർ ഉദ്ഘാടനം നിർവഹിച്ചത്.
30 വയസിൽ താഴെയുള്ള ഇമറാത്തി യുവജനങ്ങൾ രൂപകൽപന ചെയ്ത സെൻററിൽ കഴിവുകളുടെയും വിജ്ഞാനത്തിെൻറയും വികസനത്തിന് സൗകര്യങ്ങളാണൊരുക്കിയിരിക്കുന്നത്. 12 മേഖലകളാണ് സെൻററിലുള്ളത്. സന്നദ്ധ സേവന സൗകര്യങ്ങളും പുത്തൻ ആശയങ്ങൾ വിപുലീകരിച്ചെടുക്കാനുള്ള ലാബും തിയറ്ററും ലൈബ്രററിയും യുവ സംഗമങ്ങൾക്കുള്ള ഇടവുമെല്ലാം ഇവിടുണ്ട്. വരും തലമുറയെ ഉത്തരവാദിത്വ ബോധത്തോടെ വളർത്തിക്കൊണ്ടുവരാനും ഏതൊരു വെല്ലുവിളിയും നേരിടാനും പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് രാഷ്ട്ര നായകർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
