Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightച​ര​ക്കു ക​പ്പ​ലി​ൽ​...

ച​ര​ക്കു ക​പ്പ​ലി​ൽ​ നി​ന്ന്​ പ​രി​ക്കേ​റ്റ യു​വാ​വി​നെ കോ​പ്ട​റി​ൽ ര​ക്ഷി​ച്ചു

text_fields
bookmark_border
helicopter
cancel
camera_alt

കാ​ർ​ഗോ ക​പ്പ​ലി​ൽ​നി​ന്ന്​

പ​രി​ക്കേ​റ്റ യു​വാ​വി​നെ

ര​ക്ഷ​പ്പെ​ടു​ത്തു​ന്ന ​നാ​ഷ​ന​ൽ റ​സ്ക്യൂ സെ​ന്‍റ​ർ

ദു​ബൈ: ച​ര​ക്കു ക​പ്പ​ലി​ൽ വെ​ച്ച്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​ര​നെ യു.​എ.​ഇ​യു​ടെ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ ദൗ​ത്യ​സം​ഘം ഹെ​ലി​കോ​പ്​​ട​റി​ൽ ര​ക്ഷ​പ്പെ​ടു​ത്തി. യു.​എ.​ഇ​യു​ടെ സ​മു​ദ്രാ​തി​ർ​ത്തി​യി​ലെ​ത്തി​യ ക​പ്പ​ലി​ൽ നി​ന്നാ​ണ്​ ഏ​ഷ്യ​ൻ വം​ശ​ജ​നാ​യ 24കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ഷാ​ർ​ജ​യി​ലെ അ​ൽ ഖാ​സി​മി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്​. ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ വി​ഡി​യോ അ​ധി​കൃ​ത​ർ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

ച​ര​ക്കു ക​പ്പ​ലി​ൽ​നി​ന്ന്​ സ​ഹാ​യാ​ഭ്യ​ർ​ഥ​ന ല​ഭി​ച്ച ഉ​ട​ൻ റ​സ്ക്യൂ സെ​ന്‍റ​ർ ടീം ​മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ളു​ള്ള ഹെ​ലി​കോ​പ്​​ട​റു​മാ​യി പു​റ​പ്പെ​ട്ടു. ക​പ്പ​ലി​ന്​ മു​ക​ളി​ലെ​ത്തി​യ കോ​പ്​​ട​റി​ൽ​നി​ന്ന്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ൻ റോ​പ്പി​ലൂ​ടെ താ​ഴേ​ക്കി​റ​ങ്ങി​യ​ശേ​ഷം സ്ട്രെ​ച്ച​റി​ൽ കി​ട​ത്തി​യ പ​രി​ക്കേ​റ്റ​യാ​ളെ മു​ക​ളി​ലേ​ക്ക്​ ഉ​യ​ർ​ത്തി.

ശേ​ഷം ര​ക്ഷാ പ്ര​വ​ർ​ത്ത​ക​നും അ​തേ റോ​പ്പി​ൽ തി​രി​ച്ച്​ ഹെ​ലി​കോ​പ്​​ട​റി​ലേ​ക്ക്​ ക​യ​റി. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച യു​വാ​വ്​ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.അ​തേ​സ​മ​യം, എ​ങ്ങ​നെ​യാ​ണ്​ യു​വാ​വി​ന്​ പ​രി​ക്കേ​റ്റ​തെ​ന്ന്​ വ്യ​ക്​​ത​മ​ല്ല. യു​വാ​വി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Young man rescued from cargo ship by helicopter
Next Story