അബദ്ധത്തിൽ അക്കൗണ്ടിലെത്തിയ 80,000 ചെലവഴിച്ചു; 85,000 തിരികെ നൽകാൻ വിധി
text_fieldsഅബൂദബി: അബദ്ധത്തില്‍ അക്കൗണ്ടിലേക്കുവന്ന 80,000 ദിര്‍ഹവും ഇതു ദുരുപയോഗം ചെയ്തതിന് 5000 ദിര്‍ഹമും തിരികെ നല്കാന് യുവാവിന് നിര്‍ദേശം നല്കി അബൂദബി ഫാമിലി, സിവില്‍, അഡ്മിനിസ്ട്രേറ്റിവ് കോടതി. അബദ്ധത്തില്‍ യുവാവിന്റെ അക്കൗണ്ടിലേക്ക് ഇട്ട പണം തിരികെ ചോദിച്ചിട്ടും നല്‍കാതെ വന്നതോടെ പരാതിക്കാരന് കോടതിയെ സമീപിക്കുകയായിരുന്നു.
പണം തിരികെ നല്‍കുന്നതുവരെ അഞ്ച് ശതമാനം പലിശ കണക്കുകൂട്ടണമെന്നും ഇതിനുപുറമെ 10,000 ദിര്‍ഹം നഷ്ടപരിഹാരം വാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതിക്കാരന് കോടതിയെ സമീപിച്ചത്.
തന്റേതല്ലാത്ത പണം അക്കൗണ്ടില്‍ എത്തിയിട്ടും ഇതു തിരികെ കൊടുക്കുന്നതില്‍ എതിര്‍കക്ഷി വീഴ്ച വരുത്തിയതായി കോടതിക്കു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പണം തിരികെ നല്‍കാനും 5000 ദിര്‍ഹം പരാതിക്കാരന് വന്നുചേര്‍ന്ന ധാര്‍മിക, മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കാനും ഉത്തരവിട്ടത്.

